ഇന്ന് ആഗോള കൈ കഴുകല്‍ ദിനം; കുട്ടികളെ പഠിപ്പിക്കാം നല്ല ശീലങ്ങള്‍

ലോകമെമ്പാടുമായി ഒക്ടോബര്‍ 15നാണ് കൈ കഴുകല്‍ ദിനമായി ആചരിക്കുന്നത്.

Update: 2018-10-15 08:02 GMT
Advertising

ഇന്ന് ആഗോള കൈ കഴുകല്‍ ദിനം(Global Handwashing Day). ലോകമെമ്പാടുമായി ഒക്ടോബര്‍ 15നാണ് കൈ കഴുകല്‍ ദിനമായി ആചരിക്കുന്നത്. 2008ലാണ് ഇത് ആദ്യമായി തുടങ്ങുന്നത്. 2008 ൽ സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ കുട്ടികൾ പങ്കെടുത്തിരുന്നു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം.

മണ്ണിലും പൊടിയിലും ഒക്കെ കളിക്കുന്നതു കൊണ്ട് തന്നെ കുട്ടികളെ ആദ്യമായി പഠിപ്പിക്കേണ്ട ശുചിത്വ ശീലങ്ങളിലൊന്നാണ് കൈ കഴുകല്‍. ഭക്ഷണത്തിന് മുന്‍പും പിന്‍പും കൈ കഴുകുക, ടോയ്ലറ്റില്‍ പോയതിന് ശേഷം, പുറത്തു പോയി വന്നതിന് ശേഷം കൈ കഴുകുക തുടങ്ങിയവ കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ ശീലിപ്പിക്കണം. നവജാത ശിശുക്കളെ എടുക്കുമ്പോഴും തൊടുമ്പോഴുമെല്ലാം കൈകള്‍ വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ രോഗിയായ ഒരാളെ സന്ദര്‍ശിച്ച് തിരികെ വരുമ്പോഴും കൈകള്‍ ശുചിയാക്കണം.

മൂക്കില്‍ വിരലിട്ട ശേഷവും വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുത്ത ശേഷവുമൊക്കെ കൈകള്‍ വൃത്തിയായി കഴുകുന്നത് ആരോഗ്യത്തിന് നല്ലതാണ്. മുതിര്‍ന്നവര്‍ ചെയ്യുന്നത് അതേപടി അനുകരിക്കുന്നവരാണ് കുട്ടികള്‍. അതുകൊണ്ട് തന്നെ ഇത്തരം ശീലങ്ങള്‍ നമുക്ക് ഒരു ശീലമാക്കാം.

Tags:    

Similar News