അര്‍ബുദത്തെ പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ള രക്തശാലി നെല്ല്
നെല്ലിനും അരിക്കും ചുവന്ന നിറമാണ്. സ്വാദിനൊപ്പം നിരവധി ഔഷധ ഗുണങ്ങളും രക്തശാലിയുടെ പ്രത്യേകതയാണ്. ഈ അരി സ്ഥിരമായി ഉപയോഗിച്ചാല്‍ യൗവ്വനം നിലനിര്‍ത്താന്‍ കഴിയുമെന്നും പറയപ്പെടുന്നു.
വേരറ്റുപോയി എന്നു കരുതിയിരുന്ന രക്തശാലി നെല്ലിനം വീണ്ടും തിരികെയെത്തിച്ചിരിക്കുകയാണ് ആലപ്പുഴ മാരാരിക്കുളത്തെ യുവകർഷകനായ നിഷാദ്. ഇന്ത്യയിലെ രാജവംശങ്ങള്‍ ആരോഗ്യവും യൗവ്വനവും സംരക്ഷിക്കാനായി പ്രത്യേകം കൃഷി ചെയ്തു വന്നിരുന്ന ഔഷധ ഗുണമുള്ള അരിയാണ് രക്തശാലി.
നെല്ലിനും അരിക്കും ചുവന്ന നിറമാണ്. സ്വാദിനൊപ്പം നിരവധി ഔഷധ ഗുണങ്ങളും രക്തശാലിയുടെ പ്രത്യേകതയാണ്. ഈ അരി സ്ഥിരമായി ഉപയോഗിച്ചാല്‍ യൗവ്വനം നിലനിര്‍ത്താന്‍ കഴിയുമെന്നും പറയപ്പെടുന്നു. നശിച്ചുപോയ കോശങ്ങളെ പുനര്‍നിര്‍മ്മിക്കാനും കാന്‍സറിനെ പ്രതിരോധിക്കാനുമുള്ള കഴിവ് രക്തശാലി അരിയില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍ക്കുണ്ട്. ഇത് പരിശോധനയിലൂടെ തെളിയിച്ചതാണെന്ന് കർഷകനായ നിഷാദ് പറയുന്നു.
മാരാരിക്കുളം പളളിപറമ്പ് പാടത്തെ രണ്ട് ഏക്കറിൽ രത്നശാലി വിതച്ചു. കണ്ണൂരിൽ നിന്നാണ് വിത്ത് വാങ്ങിയത്. ഒരുവിധത്തിലുള്ള രാസവളവും പ്രയോഗിക്കാതെ പൂര്‍ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി. രക്തശാലി നെല്ല് ഒരു ഏക്കറില്‍ കൃഷി ചെയ്താല്‍ 1200 കിലോ അരി ലഭിക്കും. മൂപ്പെത്താന്‍ 90 ദിവസം പിടിക്കും. ഒരു കിലോ അരിക്ക് 250 രൂപയാണ് വില. ഫേസ്‍ബുക്ക്, വാട്സ് ആപ്പ് തുടങ്ങി നവ മാധ്യമങ്ങൾ വഴി പ്രചരണം നടത്തി വിപണനം നടത്തുകയാണ് നിഷാദ്.