പ്രമേഹത്തിന് മരുന്ന് കഴിക്കുന്നത് കിഡ്നിയെ ബാധിക്കുമോ?

ചില മരുന്നുകളെങ്കിലും മറ്റ് അസുഖങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വിശ്വസിക്കുന്നവാണ് നമ്മള്‍.... 

Update: 2018-10-25 05:55 GMT
Advertising

ആധുനിക വൈദ്യം ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ച് ജനങ്ങള്‍ക്ക് ചില തെറ്റിദ്ധാരണകളുണ്ട്. കുറേക്കാലം ഉപയോഗിച്ചാല്‍ അവ അപകടകാരികളാണ് എന്നതാണ് അവയിലൊന്ന്. ഉദാഹരണത്തിന് പ്രമേഹത്തിനുള്ള മരുന്നുകള്‍ കിഡ്നിയെ ബാധിക്കും എന്ന് പൊതുവെ ഒരു വിശ്വാസമുണ്ട്. സത്യത്തില്‍ ഷുഗറിന്റെ അളവു കുറച്ച് ഇത്തരം മരുന്നുകള്‍ കിഡ്നിയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഷുഗറാണ് കിഡ്നിയെ കേടുവരുത്തുന്നത്. അല്ലാതെ ഷുഗറിന് കഴിക്കുന്ന മരുന്നല്ല.

വിലകൂടിയ മരുന്ന് എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ കൂടിയ മരുന്ന് എന്നും ചിലര്‍ വിശ്വസിക്കുന്നുണ്ട്. ഈ വിശ്വാസവും തെറ്റാണ്. പുതിയ ചില മരുന്നുകള്‍ക്ക് ആദ്യത്തെ കുറച്ച് വര്‍ഷം വില കൂടുതലായിരിക്കാന്‍ സാധ്യതയുണ്ട്.

ജീവിതശൈലി രോഗങ്ങള്‍ക്ക് മരുന്നുകഴിച്ചുതുടങ്ങിയാല്‍ പിന്നെ മരുന്ന് നിര്‍ത്താന്‍ കഴിയാതെയാകും എന്നാണ് ആളുകളുടെ മറ്റൊരു പേടി. എന്നാല്‍ ഇത്തരം രോഗങ്ങളുടെ സ്വഭാവം കാരണമാണ്, കഴിക്കാന്‍ തുടങ്ങിയ മരുന്ന് പിന്നീട് വിടാതെ കഴിക്കേണ്ടിവരുന്നത്. മാത്രമോ ഏറ്റവുമവസാനമാണ് ഒരു രോഗി യാഥാര്‍ത്ഥ ചികിത്സ തേടി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കൂടാതെ ഡോക്ടര്‍ എഴുതിക്കൊടുക്കുന്ന മരുന്നില്‍ സ്വന്തമിഷ്ടത്തിന് മാറ്റം വരുത്തി കഴിക്കാനും തയ്യാറാകുന്ന ചിലരുമുണ്ട്.

അസുഖം മാറാതിരിക്കാനുള്ള കാരണം സ്വയം വരുത്തിവെച്ച് മരുന്നിനെ കുറ്റം പറയുകയാണ് ഇത്തരക്കാര്‍.

കടപ്പാട്: നമ്മുടെ ആരോഗ്യം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരണം

Tags:    

Similar News