തേനൂറും സപ്പോട്ട,ഗുണമേറും സപ്പോട്ട
ലുക്കീമിയ, സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം എന്നിവയുടെ സാധ്യതകളെ ഒരു പരിധി വരെ തടയാന്‍ ഇതിന്റെ ഉപയോഗത്തിലൂടെ സാധിക്കും.
രുചിയില്‍ മാത്രമല്ല, പോഷകഗുണങ്ങളുടെ കാര്യത്തിലും മുന്നിലാണ് സപ്പോട്ട അഥവാ ചിക്കു എന്ന പഴം. ഇതിൽ അടങ്ങിയിരിക്കുന്ന മെഥനോളില്‍ ഫൈറ്റോകെമിക്കല്‍സ് എന്ന ഘടകം ക്യാൻസർ കോശങ്ങളെ നശിപ്പിക്കുകയും ശരീരത്തിലേക്ക് വ്യാപിക്കുന്നത് തടയുകയും ചെയ്യും. ലുക്കീമിയ, സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം എന്നിവയുടെ സാധ്യതകളെ ഒരു പരിധി വരെ തടയാന്‍ ഇതിന്റെ ഉപയോഗത്തിലൂടെ സാധിക്കും.
സപ്പോട്ടയില്‍ വലിയ തോതില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. വാര്‍ദ്ധക്യത്തിലുണ്ടാകുന്ന കാഴ്ചയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വൈറ്റമിന്‍ എ ഉത്തമമാണ്. കാഴ്ച നിലനിര്‍ത്തുന്നതിനും സപ്പോട്ട കഴിക്കുന്നത് വളരെ നല്ലതാണ്. കാല്‍സ്യം ,ഫോസ്ഫറസ് , അയേണ്‍ എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളാണ്.സപ്പോട്ടയില്‍ ഇവ മൂന്നും അടങ്ങിയതുകൊണ്ട് തന്നെ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സപ്പോട്ട വളരെ നല്ലതാണ്.