കൂര്‍ക്ക എളുപ്പത്തില്‍ വൃത്തിയാക്കാം;ഇതാ ചില പൊടിക്കൈകള്‍
പഴവര്‍ഗങ്ങളും കിഴങ്ങു വര്‍ഗങ്ങളുമെല്ലാം ഇട്ടുവയ്ക്കുന്ന നേരിയ വല സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മറ്റും കണ്ടിട്ടുണ്ടാകും.
കൂര്‍ക്ക ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. കൂര്‍ക്ക മെഴുക്കുപുരട്ടി, ബീഫും കൂര്‍ക്കയും അങ്ങിനെ പോകുന്നു കൂര്‍ക്ക വിഭവങ്ങള്‍. കൂര്‍ക്ക ഇഷ്ടമാണെങ്കിലും അത് നന്നാക്കിയെടുക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ കൂര്‍ക്ക എളുപ്പത്തില്‍ നന്നാക്കിയെടുക്കാം.
പഴവര്‍ഗങ്ങളും കിഴങ്ങു വര്‍ഗങ്ങളുമെല്ലാം ഇട്ടുവയ്ക്കുന്ന നേരിയ വല സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മറ്റും കണ്ടിട്ടുണ്ടാകും. ഇത് ഉപയോഗിച്ച് കൂര്‍ക്ക വൃത്തിയാക്കിയെടുക്കാം. ഇതില്‍ കൂര്‍ക്ക ഇട്ട ശേഷം രണ്ട് കൈകളും ഉപയോഗിച്ച് നന്നായി തിരുമ്മുക. എന്നിട്ട് വെള്ളത്തില്‍ കഴുകിയെടുക്കാം നല്ല സുന്ദരന്‍ കൂര്‍ക്ക കിട്ടും.
ചെറിയ പ്ലാസ്റ്റിക് കവറിനുള്ളിലോ ചാക്കിനുള്ളിലോ ഇട്ട ശേഷം കല്ലില്‍ വച്ച് തിരുമ്മിയെത്താലും കൂര്‍ക്കയുടെ തൊലി പോകാം. മുളയില്‍ തീര്‍ത്ത കുട്ടയുണ്ടെങ്കില്‍ അതുപയോഗിച്ചും കൂര്‍ക്കയിലെ തൊലി കളയാം.