ഗ്രില്‍ഡ് ചിക്കന്‍, ഹോട്ട് ഡോഗ്..; ഈ ഭക്ഷണങ്ങള്‍ കാന്‍സറുണ്ടാക്കുമോ ?

മലയാളിയുടെ തീന്‍മേശയില്‍ നിന്ന് ഇന്ന് ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് ഗ്രില്‍ഡ്, സ്മോക്ഡ് പാന്‍ ഫ്രൈഡ് ഫുഡ് പോലുള്ളവ.

Update: 2018-11-06 05:15 GMT
Advertising

ഗ്രില്‍ഡ് ചിക്കന്‍

മലയാളിയുടെ തീന്‍മേശയില്‍ നിന്ന് ഇന്ന് ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് ഗ്രില്‍ഡ്, സ്മോക്ഡ് പാന്‍ ഫ്രൈഡ് ഫുഡ് പോലുള്ളവ. വളരെ ഉയര്‍ന്ന താപനിലയില്‍ മാംസം പാകം ചെയ്യുമ്പോള്‍ കാന്‍സറിനു കാരണമാകുന്ന ഹെറ്ററോസൈക്ലിക് അമീനുകള്‍, പോളി സൈക്ലിക് ഹൈഡ്രോകാര്‍ബണുകള്‍ എന്നിവ ഉത്പാദിക്കപ്പെടുന്നു. ഇത് കാന്‍സര്‍ ഉണ്ടാക്കുന്ന കാരണങ്ങളില്‍ 2-3ശതമാനമേ വരുന്നുള്ളൂ. എങ്കിലും ഇത്തരം ഭക്ഷണം പതിവായി കഴിക്കുന്നത് ഒഴിവാക്കണം.

ഡാല്‍ഡ

വനസ്പതി, ഡാല്‍ഡ പോലുള്ള ഹൈഡ്രോജനേറ്റഡ് എണ്ണകളില്‍ ട്രാന്‍സ്ഫാറ്റിന്റെ അളവ് കൂടുതലാണ്. ഇവ അമിതമായി ശരീരത്തിലെത്തിയാല്‍ കൊഴുപ്പ് ധാരാളമായി അടിഞ്ഞുകൂടാം. ഇത് കാന്‍സറിന് കാരണമാകാനും സാധ്യതയുണ്ട്. നേരിട്ടല്ലെങ്കിലും ഇത്തരത്തില്‍ ഇവ കാന്‍സറിന് കാരണമാകും.

ഹോട്ട് ഡോഗ്, പൊട്ടറ്റോ ചിപ്സ്

ഭക്ഷണം സംസ്കരിച്ചെടുക്കുമ്പോള്‍ അക്രിലമൈഡ് എന്ന കാന്‍സര്‍ ഘടകം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന താപത്തില്‍ ചിപ്സ് എണ്ണയില്‍ വറുത്തെടുക്കുമ്പോഴും ഇതുണ്ടാകുന്നു. ഇവയുടെ പതിവായ ഉപയോഗം കാന്‍സറിന് കാരണമായേക്കാം.

മൈക്രോവേവ്ഡ് പോപ്കോണ്‍

മൈക്രോവേവ്ഡ് പോപ്കോണ്‍ ശ്വാസകോശ കാന്‍സറിന് കാരണമാകുമെന്നാണ് പ്രചരണം. പക്ഷേ ഇതുവരെ ഇതുസംബന്ധിച്ച് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

കൃത്രിമമധുരങ്ങള്‍

സാക്കറിന്‍ പോലുള്ള കൃത്രിമമധുരങ്ങള്‍ മൂത്രാശയ കാന്‍സര്‍ സാധ്യത കൂട്ടുന്നതായി മൃഗങ്ങളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മനുഷ്യരില്‍ ഇത് കാന്‍സറിന് കാരണമാകുമെന്നതിന് ശക്തമായ തെളിവുകളില്ല.

Tags:    

Similar News