വീടുകളിലും ഓഫീസുകളിലും നാം ശ്വസിക്കുന്ന വായു പുറത്തുള്ളതിനേക്കാള്‍ അപകടകരമോ?

വീടുകളിലെയും ഒാഫീസുകളിലേയും വായുമലിനീകരണത്തെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകന്‍ കമൽ മീറ്റൽ, വ്യവസായ സംരംഭകൻ ബറൂൻ അഗർവാൾ എന്നിവർ എഴുതുന്നു.

Update: 2018-11-07 10:30 GMT
Advertising

'വീട്ടിൽ താമസമാക്കുക' പൊതുവേ മഞ്ഞുകാലത്ത് നഗരങ്ങളിൽ വായു മലിനീകരണം അപകടകരമായ അവസ്ഥയിൽ സർക്കാരുകളും വാർത്താ മാധ്യമങ്ങളും പൊതുജനങ്ങൾക്കു നൽകുന്ന ഏറ്റവും സാധാരണമായ ഉപദേശമാണിത്.

ഇന്ത്യൻ നഗരങ്ങൾ വായു മലിനീകരണത്തിൽ മറ്റു നഗരങ്ങളേക്കാൾ മുൻപന്തിയിലാണ്. അതുകൊണ്ടാണ് നമ്മൾ തിരക്കേറിയ തെരുവുകളിലൂടെ വീടുകളിലേക്കോ ഓഫീസുകളിലേക്കോ നടക്കുമ്പോൾ നമ്മുടെ മൂക്കും വായയും വാഹനപുക പോലുള്ളവയിൽ നിന്ന് സംരക്ഷിക്കുന്നതിനായി, ഒരുപക്ഷേ ചിലപ്പോൾ മഞ്ഞുകാലത്തും മാസ്ക് ധരിച്ച് നടക്കുന്നത്. കാരണം ഇതിൽ നിന്ന് നാം സ്വസുരക്ഷിതത്വം പ്രതീക്ഷിക്കുന്നുണ്ട്.

വായുമലിനമാകുന്ന സന്ദർഭത്തിൽ വീടിന് പുറത്തേക്കാൾ വീടിന് അകത്ത് താമസിക്കുന്നത് നല്ലതു തന്നെയാണ്. വീടിന്റെ എല്ലാ വാതിലുകളും ജനലുകളും അടച്ച് മലിനവായുവിൽ നിന്ന് നമ്മെ നാം സംരക്ഷിക്കാൻ ശ്രമിക്കുന്നു.

എന്നാൽ വിദഗ്ദമായ ഒരു എയർ ശുദ്ധീകരണ സംവിധാനം നമ്മുടെ വീടിനകത്തില്ലെങ്കിൽ നമുക്ക് സുരക്ഷ ഉറപ്പാക്കാനാവില്ല. കാരണം നമ്മുടെ വീടുകളിലും ഓഫീസുകളിലും ഉള്ള വായു പുറം വായുവേക്കാൾ അപകടകരമാണ്. ഇത് വായു മലിനീകരണത്തിന്റെ മറ്റൊരു വശമായിട്ട് പോലും നാമിത് അറിയാതെ പോവുന്നു.

എങ്ങനെയാണ് അകത്തെ വായു കൂടുതൽ മലിനീകരിക്കപ്പെടുന്നത്?

വീടിന് അകത്തെ വായു മലിനമാക്കുന്നതിൽ പൊതുവേ രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് നമ്മുടെ വീടുകളിലേക്ക് കടന്ന് വരുന്ന പുറത്തെ വായു, മറ്റൊന്ന് സ്വാഭാവികമായും അകത്തെ വായുവും. ഈ രണ്ട് വായുവിലും മാലിന്യങ്ങൾ ഏറെയുണ്ട്. പുറം ലോകത്തിന്റെ പ്രധാന മലിനീകരണത്തെക്കുറിച്ച് നമുക്ക് അറിയാം... കാർബൺ ഡൈ ഓക്സൈഡ്, ഓസോൺ, നൈട്രജൻ ഓക്സൈഡ്, സൾഫർ ഓക്സൈഡ് എന്നിവ അവയിൽ ചിലതു മാത്രമാണ്. എന്നാൽ അകത്തെ വായുവും അപകടകരമായ മലിനീകരണമുണ്ടാകും, പക്ഷേ നമ്മിൽ മിക്കവരും അതിന്റെ കാര്യത്തിൽ ബോധവാന്മാരുമല്ല.

നമ്മുടെ വീടിനുള്ളിൽ വിഷലിപ്തമായ വായുവിനുള്ള കാരണങ്ങൾ എന്തെല്ലാമാണ്?

ഇത് മനസിലാക്കാൻ, നാം നമ്മുടെ വീടിനുള്ളിലേക്കു തന്നെ പോവേണ്ടതുണ്ട്. അകത്തെ വായു മലിനമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഇലക്ട്രോണിക്ക് ഉപകരണങ്ങൾ പുറത്ത് വിടുന്ന വായു, പൂപ്പൽ, പൂമ്പൊടി, വാർണ്ണിഷുകളിൽ നിന്നുള്ള മണം, പെയിന്റ്, നനഞ്ഞ മുടി, മെഴുകുതിരികൾ, അഗർബത്തികൾ, അടുപ്പുകളിൽ നിന്നുള്ള പുക, നാം ശ്വസിച്ച് പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് എന്നിവയാണ്.

സാധാരണ ഗതിയിൽ വീടിനകത്തേക്ക് കയറി വരുന്ന മലിനമായ പുറത്തെ വായുവുയുമായി വീട്ടിനകത്തെ ഇത്തരം വിഷപദാർത്ഥങ്ങളും കൂടികലരുന്നത് മൂലം വീട്ടിനകത്തെ വായു ഏറെ അപകടകരമാവുന്നു. വായുവിലെ വിഷാംശത്തിന്റെ തോത് കൂടുകയും ചെയ്യുന്നു. ഒരു പക്ഷേ നമുക്കിതൊരു പുതിയ അറിവായിരിക്കാം.

അപ്പോൾ ഭൂരിഭാഗം ഇന്ത്യൻ വീടുകളും വൃത്തിയും വെടിപ്പുമില്ലാത്തതും സുരക്ഷിതമായി സൂക്ഷിക്കപ്പെടാത്തതും, പൊടിപടലങ്ങളുള്ളതും, വൃത്തിഹീനവുമായതാണ്. മറ്റുനഗരങ്ങളെ അപേക്ഷിച്ച് കൂടുതൽ മലിനീകരണവുമാണ്.

നമ്മുടെ സോഫ അല്ലെങ്കി സ്വീകരണ മുറിയിലെ പരവതാനി എന്നിവ നമ്മുടെ വീട്ടിലെ വായുവിനെ മലിനമാക്കുന്നുണ്ടെന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല..., എന്നാൽ ഇവ അതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നത് ഒരു നഗ്നസത്യമാണ്.

വിഷലിപ്തമായ പുറത്തെ വായു നമ്മുടെ വീടുകളിലേക്ക് വരുന്നത് ആരോഗ്യത്തിന് ഹാനികരമെന്നതിൽ സംശയമില്ലല്ലോ. അന്നേരം അവയുമായി വീട്ടിനകത്തെ മലിനവായുവും കൂടിച്ചേരുന്നത് മൃഗീയമായ അപകടത്തിന് ഹേതുവാകുന്നു. അകത്തെ വായുമലിനീകരണം യഥാർത്ഥത്തിൽ കൂടുതൽ സങ്കീർണ്ണം തന്നെയാണ്, കാരണം നമ്മൾ പുറത്തെ വായുമലിനീകരണം തുടച്ചുനീക്കുന്ന കാര്യം മാത്രമല്ല, നമ്മുടെ വീടിനുള്ളിലെ എല്ലാ കാര്യങ്ങളും പൂർണ്ണ രീതിയിൽ വൃത്തിയാക്കണമെന്നത് വസ്തുതയാണ്.

സ്വിറ്റ്സർലാന്റ് പോലെയുള്ള ശുദ്ധമായ വായു ലഭ്യമാകുന്ന രാജ്യത്തും വീട്ടിനകത്ത് വായുമലിനീകരണമുണ്ട്. എന്നാൽ അവരുടെ പുറത്തെ വായു നമ്മുടേതിനേക്കാൾ കൂടുതൽ വൃത്തിയുള്ളതാണെന്നത് കൊണ്ടുതന്നെ വീടിന്റെ ജനലുകളും വാതിലുകളും തുറന്നിടുക വഴി വീട്ടിനകത്തെ വൃത്തിഹീനമായ വായു പുറംതള്ളാനും പുറത്തെ ശുദ്ധമായ വായു കയറാനും സഹായിക്കുന്നു. നമുക്കിതിന് സാധ്യമാവില്ലെന്നത് പറയാതെ വയ്യ.

Tags:    

Similar News