ചിക്കനും മട്ടനും മാറ്റി വക്കൂ.. ഇതാ അതിനെക്കാളെല്ലാം ആരോഗ്യപ്രദമായ അഞ്ച് ധാന്യ ഭക്ഷണങ്ങള്‍

പഴയ കാലത്തെ പച്ചകറികള്‍ കഴിക്കുന്നത് പോലെ അല്ല, അനാവശ്യ വിഷാംശം കൂടുതല്‍ കണ്ട് വരുന്നത് പച്ചകറിയിലാണ്

Update: 2018-11-19 16:43 GMT
Advertising

പഴയ കാലത്തെ പച്ചകറികള്‍ കഴിക്കുന്നത് പോലെ അല്ല, അനാവശ്യ വിഷാംശം കൂടുതല്‍ കണ്ട് വരുന്നത് പച്ചകറിയിലാണ്. എങ്കിലും ഇറച്ചിയുടെ കൂടുതലുള്ള ഉപയോഗം നമ്മെ പ്രമേഹം പോലുള്ള രോഗങ്ങളുടെ അടിമകളാകുകയാണ്. പക്ഷെ, അവ തരുന്ന പോഷകങ്ങള്‍ നാം ദിനം പ്രതി കഴിക്കുന്ന പച്ചകറികളില്‍ നിന്നും ലഭിക്കുകയുമില്ല, ഇവിടെയാണ് ഈ പച്ചകറികളുടെ പ്രാധാന്യം. ഇറച്ചികള്‍ തരുന്ന അതേ പോഷകങ്ങള്‍ നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ ഇവയൊക്കെയാണ്.

1. ബദാം

വലിയ പോഷകങ്ങളുടെ ചേരുവകകളടങ്ങിയത് കൊണ്ട് തന്നെ സസ്യബുക്കുകള്‍ക്ക് ഇതൊരു സൂപ്പര്‍ ഫുഡ് തന്നെയാണ്. 3.7മില്ലി ഗ്രാം അയേണ്‍, 12 ഗ്രാം ഫൈബര്‍, 264 മില്ലി ഗ്രാം കാല്‍സിയം. ഒരു കപ്പ് ബദാം പൊരിച്ച കോഴിയെക്കാളും ആടിനെക്കാളും പോഷക മൂല്യമുള്ളതാണ്.

2. സോയാബിന്‍

ഒരു കപ്പ് ചിക്കനില്‍ 43.3 ഗ്രാം പ്രൊട്ടീനാണ് അടങ്ങിയിട്ടുള്ളത്. പക്ഷെ, ഒരു കപ്പ് സോയാബിന്‍ 68 ഗ്രാം പ്രൊട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് പോലെത്തന്നെ പല പോഷകങ്ങളും ചിക്കനെ അപേക്ഷിച്ച് സോയാബിനില്‍ കൂടുതലാണ്.

3. മത്തന്‍ വിത്ത്

ഒരു കപ്പ് മത്തന്‍ വിത്തില്‍ 18 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ചിക്കനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇത് മറ്റ് വലിയ ഭക്ഷണങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തനാക്കുന്നു.

4. കസ്കസ്

ഒരു കപ്പ് കസ്കസില്‍ 19.5 ഗ്രാം ദഹനത്തിന് സഹായകമായ ഫൈബറുണ്ട്. മട്ടനില്‍ ഒട്ടും ദഹനത്തിന് സഹായകമായ ഫൈബറുകളില്ല. ദേഹത്ത് ഫൈബറിന്‍റെ അളവ് കൂടുതല്‍ വേണമെന്നാഗ്രഹിക്കുന്ന സസ്യ ബുക്കുകള്‍ക്ക് കസ്കസ് കഴിക്കുന്നത് നല്ലതാണ്.

5. ചണവിത്ത്

നിങ്ങള്‍ അയേണ്‍ കുറവുള്ള ഒരു സസ്യ ബുക്ക് ആണെങ്കില്‍ തീര്‍ച്ചയായും ചണവിത്ത് കഴിക്കണം. ന്യൂട്ട്രീഷ്യനിസ്റ്റുകളുടെ അഭിപ്രായത്തില്‍ ഒരു കപ്പ് ചണവിത്ത് 9.6 മില്ലി ഗ്രാം അയേണ്‍ ഉള്ളതായി പറയുന്നു. ഒരു കപ്പ് മട്ടനില്‍ വെറും 1.6 മില്ലിഗ്രാം അയേണ്‍ മാത്രമാണുള്ളത്.

Tags:    

Similar News