പുളിയുണ്ടെങ്കിലും ഗുണമേറെയുള്ള പുളിവെണ്ട
മത്തിപ്പുളി, മീൻപുളി എന്നീ പേരുകളിലും പുളിവെണ്ട അറിയപ്പെടുന്നു.
പണ്ട് കാലത്ത് നാട്ടിന്‍പുറങ്ങളില്‍ സുലഭമായുണ്ടായിരുന്ന ചെടിയായിരുന്നു പുളിവെണ്ട. വലിയ പരിചരണമൊന്നും വേണ്ടാത്ത ഇവ കാട് പോലെ തഴച്ചു വളരുകയും ചെയ്യും. ഇപ്പോള്‍ കണി കാണാന്‍ പോലും കിട്ടാറില്ലെങ്കിലും ഇതിന്റെ ഗുണം മനസിലാക്കി മിക്കവരും പുളിവെണ്ട വീടുകുളില്‍ വച്ചുപിടിപ്പിക്കുന്നുണ്ട്.
മത്തിപ്പുളി, മീൻപുളി എന്നീ പേരുകളിലും പുളിവെണ്ട അറിയപ്പെടുന്നു. ഇതിന്റെ മാംസളവും പുളിരസമുളളതുമായ പുഷ്പകോശം ആണ് ഭക്ഷ്യയോഗ്യമായ ഭാഗം. ഇതു് അച്ചാറിടാനും കറികളിൽ പുളി രസത്തിനായും ഉപയോഗിക്കാറുണ്ട്. ജെല്ലി ഉണ്ടാക്കാനും ഇതുപയോഗിക്കാറുണ്ട്. പുളി വെണ്ടയുടെ ഇളം തണ്ടും ഇലകളും ഉപ്പും പച്ചമുളകും ചേർത്തരച്ച് ചട്ണിയുണ്ടാക്കാനുയോഗിക്കാറുണ്ട്.
ജീവകം-സിയുടെയും ആന്റി ഓക്‌സിസെന്റുകളുടെയും കലവറയാണിത്. ഇതിന്റെ ഇല, ചെടിത്തണ്ട് എന്നിവ ചതച്ച് വെള്ളം തിളപ്പിച്ചത് കുടിച്ചാല്‍ വയറുവേദന മാറും. ശരീരത്തിന്റെ വേദന, നീര്, ഇവ മാറുന്നതിന് പുളി വെണ്ടയുടെ ഇലയിട്ടുവെന്ത വെള്ളത്തില്‍ കുളിക്കാം.