തീപൊള്ളലേറ്റാല്‍ ഇവയൊന്നും പരീക്ഷിക്കരുതേ...

എന്നാല്‍ പൊള്ളലേറ്റ ഭാഗത്ത് വെണ്ണ പുരട്ടുന്നത് നല്ലതല്ല. കാരണം വെണ്ണ ചൂട് നിലനിര്‍ത്തുന്നതിനാല്‍, ഈ വീട്ടുവൈദ്യം നിങ്ങളുടെ പൊള്ളലിനെ കൂടുതല്‍ വഷളാക്കിയേക്കാം

Update: 2020-11-25 05:35 GMT
Advertising

സ്ത്രീകളെ സംബന്ധിച്ചിടത്തോളം അടുക്കള ജോലിക്കിടെ പൊള്ളലേല്‍ക്കുന്നത് സാധാരണ സംഭവമാണ്. ചായ പകര്‍ത്തുന്നിനിടെയോ അടുപ്പില്‍ നിന്നോ മറ്റോ തീ പൊള്ളലേല്‍ക്കുമ്പോള്‍ അടുക്കളയില്‍ നിന്നുള്ള സാധനങ്ങള്‍ എടുത്ത് അതിന് പ്രതിവിധി തേടുകയും ചെയ്യും. എന്നാല്‍ ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. പൊള്ളലേറ്റ ഭാഗത്ത് പേസ്റ്റ് തേക്കുന്നതും ഐസ് ക്യൂബ് വയ്ക്കുന്നതുമെല്ലാം പ്രശ്നം ഗുരുതരമാക്കും. ചെറിയ പൊള്ളല്‍ അനുഭവപ്പെടുമ്പോള്‍, പൊള്ളലേറ്റ സ്ഥലത്ത് 20 മിനിറ്റ് നേരത്തേക്ക് തണുത്ത വെള്ളം ഒഴിക്കുന്നതാണ് നല്ലത്.

എന്നാല്‍ പൊള്ളലേറ്റ ഭാഗത്ത് വെണ്ണ പുരട്ടുന്നത് നല്ലതല്ല. കാരണം വെണ്ണ ചൂട് നിലനിര്‍ത്തുന്നതിനാല്‍, ഈ വീട്ടുവൈദ്യം നിങ്ങളുടെ പൊള്ളലിനെ കൂടുതല്‍ വഷളാക്കിയേക്കാം. പൊള്ളലേറ്റ ചര്‍മ്മത്തെ ബാധിക്കുന്ന ദോഷകരമായ ബാക്ടീരിയകള്‍ വെണ്ണയില്‍ അടങ്ങിയിരിക്കാം. അതുകൊണ്ട് പൊള്ളലേറ്റാൽ ഒരിക്കലും വെണ്ണ ഉപയോഗിക്കാന്‍ പാടില്ല. ഒലിവ് ഓയില്‍, പാചക എണ്ണകള്‍, എന്നിവയെല്ലാം അവസ്ഥയെ വഷളാക്കും. എണ്ണ ഉപയോഗിക്കുന്നത് മുറിവ് വര്‍ദ്ധിപ്പിക്കുകയും, അണുബാധയിലേക്ക് എത്തിക്കുകയും ചെയ്യും. ഫസ്റ്റ് ഡിഗ്രി പൊള്ളലേറ്റുള്ള പ്രഥമശുശ്രൂഷയായി പലരും ടൂത്ത് പേസ്റ്റ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിലെ ചേരുവകള്‍ പൊള്ളലിനെ പ്രകോപിപ്പിക്കുകയും കൂടുതല്‍ വഷളാക്കുകയും ചെയ്യും.

കൂള്‍ കംപ്രസ് പ്രയോഗിക്കുന്നത് വേദനയും വീക്കവും ഒഴിവാക്കാന്‍ സഹായിക്കും. ചെറിയ പൊള്ളലേറ്റാൽ കറ്റാര്‍ വാഴ ജെല്ലും തേനും പുരട്ടുന്നത് ഗുണം ചെയ്യും.

Tags:    

Similar News