ചായക്കൊപ്പം ഈ മൂന്ന് ഭക്ഷണങ്ങൾ വേണ്ട; പോഷകാഹാര വിദഗ്ധർ പറയുന്നതിങ്ങനെ....

ചായക്കൊപ്പം ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും

Update: 2023-08-16 11:15 GMT
Editor : Lissy P | By : Web Desk
Advertising

ഒരു ദിവസം രണ്ടുകപ്പ് ചായയെങ്കിലും കുടിക്കാതെ ഉറക്കം കിട്ടാത്തവരായിരിക്കും നമ്മളിൽ പലരും. ഒരുദിവസം തന്നെ കണക്കില്ലാതെ ചായ കുടിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. രാവിലെ എഴുന്നേറ്റ ഉടനെ ഒരു ചായ കിട്ടിയിട്ടില്ലെങ്കിൽ അന്നത്തെ ദിവസം മുഴുവൻ താളം തെറ്റുന്നവരുമുണ്ട്. ചായക്കൊപ്പം എന്തെങ്കിലും കൊറിക്കാൻ കിട്ടിയാൽ അത്രയും സന്തോഷം.

എന്നാൽ ചായയ്ക്കൊപ്പം എല്ലാ ഭക്ഷണങ്ങളും കഴിക്കാൻ പാടില്ലെന്ന് പലർക്കുമറിയില്ല. ചില ഭക്ഷണ പദാർഥങ്ങൾ ചായക്കൊപ്പം കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പോഷകാഹാര വിദഗ്ധയായ ദിഷ സേതി പറയുന്നു. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചായക്കൊപ്പം കഴിക്കാൻ പാടില്ലാത്ത മൂന്ന് ഭക്ഷണങ്ങളെക്കുറിച്ച് ദിഷ സേതി പങ്കുവെക്കുന്നത്. അത് ഏതൊക്കെയാണെന്ന് നോക്കാം.

നട്സ്

ചായയ്ക്കൊപ്പം നട്സ് കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് ദിഷ സേതി പറയുന്നത്. ചായയിൽ ടാനിൻ അടങ്ങിയിട്ടുണ്ട്. ഫിനോളിക് ആസിഡുകളിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു സങ്കീർണ്ണ രാസവസ്തുവാണ് ഇത്. നട്‌സിലാകട്ടെ ഇരുമ്പ് അടങ്ങിയിട്ടുണ്ട്.ചായക്കൊപ്പം നട്‌സ് കഴിക്കുമ്പോൾ അത് ഇരുമ്പിന്റെ ആഗിരണത്തെ തടയും.


പച്ച ഇലക്കറികൾ

പച്ച ഇലക്കറികൾ ഉപയോഗിച്ചുണ്ടാക്കുന്ന നിരവധി പലഹാരങ്ങളുണ്ട്. ചായക്കൊപ്പം ഇവ പലരുടെയും ഇഷ്ട ഭക്ഷണമാണ്. എന്നാൽ ഇത് ഒഴിവാക്കണമെന്നാണ് ദിഷ സേതി പറയുന്നത്. നട്‌സ് കഴിക്കുമ്പോൾ ഉള്ള അതേ പ്രശ്‌നം തന്നെയാണ് ഇലക്കറികൾ കഴിക്കുമ്പോഴും. ചായക്കൊപ്പം പച്ചഇലക്കറികൾ കഴിക്കുമ്പോൾ ഇരുമ്പിന്റെ ആഗിരണം തടയും.


മഞ്ഞൾ

ഇന്ത്യക്കാരുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മഞ്ഞൾ. നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ മഞ്ഞൾ പല രോഗങ്ങൾക്കും ഒറ്റമൂലികൂടിയാണ്. കറിയാകട്ടെ, മറ്റ് ഏതെങ്കിലും പലഹാരമാകട്ടെ മഞ്ഞളില്ലാതെ സങ്കൽപിക്കാൻ പ്രയാസമാണ്. എന്നാൽ ചായക്കൊപ്പം മഞ്ഞൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നാണ് ദിഷ സേതി പറയുന്നത്. ഇത് ദഹനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ഇവർ പറയുന്നത്.





Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News