തിളക്കവും ആരോഗ്യവുമുള്ള ചർമ്മത്തിന്‌ കഴിക്കാം ഈ അഞ്ച് 'സൂപ്പർ ഫുഡുകൾ'

നിങ്ങൾ കഴിക്കുന്നത് ചർമ്മത്തിൽ പ്രതിഫലിക്കുമെന്നാണ് പൊതുവെ പറയാറ്

Update: 2023-01-10 06:13 GMT
Editor : Lissy P | By : Web Desk
Advertising

സൗന്ദര്യത്തിനൊപ്പം ആരോഗ്യമുള്ള ചർമം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും.. മൃദുവും തിളക്കവുമുള്ള ചർമ്മമുണ്ടാകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് വിലകൂടിയ സൗന്ദര്യ വർധക വസ്തുക്കളേക്കാൾ നമ്മൾ കഴിക്കുന്ന ഭക്ഷത്തിനും വലിയ പങ്കുണ്ട്.

നിങ്ങൾ കഴിക്കുന്നത് ചർമ്മത്തിൽ പ്രതിഫലിക്കുമെന്ന് പൊതുവെ പറയാറുണ്ട്. ദിവസവും കൊഴുപ്പ് നിറഞ്ഞതും വറുത്തതും പൊരിച്ചതും ശീതളപാനീയവും കഴിക്കുന്നവരാണെങ്കിൽ അതിന്റെ പ്രതിഫലനം ചർമത്തിലും പ്രകടമായി കാണാനാകും. ആരോഗ്യമുള്ള ചർമത്തിന് നല്ല ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ഇതിന് സഹായിക്കുന്ന അഞ്ചു സൂപ്പർ ഫുഡുകൾ ഇതാ...


പഴങ്ങൾ

വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് പഴങ്ങൾ. ഓറഞ്ച്, തണ്ണിമത്തൻ, നാരങ്ങ, മാമ്പഴം, സ്‌ട്രോബെറി, വെള്ളരി, മാതളനാരങ്ങ എന്നിവയെല്ലാം ആരോഗ്യമുള്ള ചർമത്തിന് സഹായിക്കുന്നതാണ്.ദിവസവും ഇതിലേതെങ്കിലും പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.


ചിയ സീഡ്

പ്രോട്ടീൻ, വിറ്റാമിനുകൾ ഇ, ബി 1, ബി 2, ബി 3 എന്നിവയുടെ മികച്ച ഉറവിടമാണ് ചിയ വിത്തുകൾ, കൂടാതെധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയും ഇതിൽ ധാരാളമുണ്ട്. നാരുകളുടെ മികച്ച ഉറവിടം കൂടിയാണ് ചിയ സീഡുകൾ. ഒമേഗ -3 ഫാറ്റി ആസിഡുകൾ ചർമത്തിൽ ചുളിവുകൾ ഉണ്ടാക്കുന്നത് തടയുകയും മുഖക്കുരു പാടുകൾ കുറയ്ക്കാനും സഹായിക്കും.


ബ്ലൂബെറി

ചർമ്മത്തിന് പ്രായം തോന്നിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ ബ്ലൂബെറി സഹായിക്കും. ഫ്രീ റാഡിക്കലുകളെ തടയാൻ  സഹായിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ ബ്ലൂബെറിയിൽ അടങ്ങിയിട്ടുണ്ട്. ഫ്രഷ് ബ്ലൂബെറി കഴിക്കുന്നത് ചർമ്മത്തിന് പ്രായമാകുന്നത് തടയാനും ചർമ്മത്തെ ചെറുപ്പവും ഊർജ്ജസ്വലവുമായി നിലനിർത്താനും സഹായിക്കും.


തക്കാളി

ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തെ പിന്തുണയ്ക്കുന്ന വിറ്റാമിൻ സി തക്കാളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. തക്കാളിയിൽ ധാരാളമായി കാണപ്പെടുന്ന ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റ് അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും. ചർമത്തിന് തിളക്കം നൽകാൻ തക്കാളി പേസ്റ്റായും ഉപയോഗിക്കാം...

തുളസി

ഏറെ ഔഷധഗുണമുള്ള സസ്യങ്ങളിലൊന്നാണ് തുളസി. ചർമ്മസംരക്ഷണത്തിനും തുളസി മികച്ചൊരി മാർഗമാണ്. തുളസിക്ക് നിരവധി ആരോഗ്യ ഗുണങ്ങളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. ഇത് ചർമ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് സഹായിക്കുന്നു. തുളസിയിട്ട വെള്ളം കുടിക്കുന്നത് ചർമ്മത്തിനും നല്ലതാണ്. അല്ലെങ്കിൽ തുളസിയരച്ചത് മുഖത്ത് പുരട്ടുന്നതും ഗുണം ചെയ്യും. മുടിയിലെ താരൻ ഇല്ലാതാക്കാനും തുളസി സഹായിക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News