മുടി തഴച്ചുവളരാൻ 5 എളുപ്പവഴികള്‍

രാസപദാർത്ഥങ്ങളുടെ ഉപയോഗവും മലിനികരണവും മുടി പൊട്ടാൻ കാരണമാകും

Update: 2022-10-11 16:44 GMT
Advertising

സൗന്ദര്യത്തിൻറെ പ്രതികമായി കണക്കാക്കുന്ന മുടിയിഴകള്‍ തഴച്ചു വളരണമെന്നത് ഭൂരിഭാഗം വരുന്ന ആളുകളുടെയും ആഗ്രഹമാണ്. മാർക്കറ്റിൽ സുലഭമായി കേശസംരക്ഷണ ഉൽപ്പന്നങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഇവ ഉപയോഗിക്കാൻ ആളുകള്‍ മടിക്കുന്നു. ഇതിൻറെ പ്രധാന കാരണം വിലയും, പാർശ്വഫലങ്ങളുമാണ്. മുടിയുടെ വളർച്ചക്ക് പ്രാേട്ടീൻ ആവശ്യമാണ്. രാസപദാർത്ഥങ്ങളുടെ ഉപയോഗവും മലിനികരണവും മുടി പൊട്ടാൻ കാരണമാകുകയും മുടിയുടെ വളർച്ചയെ തടയുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ചില ഹെയർപാക്കുകള്‍ വിട്ടിൽ തന്നെ തയാറാക്കാം.

തേങ്ങാപ്പാൽ

വിറ്റാമിൻ ബി,സി എന്നിവയുടെ ഉറവിടമായ തേങ്ങാപ്പാൽ മുടിക്ക് മികച്ച കണ്ടീഷനറാണ്. താരനെ പ്രതിരോധിക്കുന്നതിനോടൊപ്പം തേങ്ങാപ്പാൽ മുടിക്ക് മികച്ച പ്രാേട്ടീൻ ചികിൽസയാണ്. തേങ്ങാപ്പാൽ ചെറുതായി ചൂടാക്കിയതിനു ശേഷം തലയോട്ടിയിലും മുടിയിലും പുരട്ടി മസാജ് ചെയ്യുക. തല കഴുകാതെ ഒരു രാത്രി അതുപോലെ തന്നെ വെയ്ക്കുക. പിറ്റേന്ന് കഴുകികളയാം. തേങ്ങാപ്പാൽ ഒരുപാട് ചൂടാവാതെ നോക്കണം. ആഴ്ചയിൽ രണ്ടു തവണ ഇത് ആവർത്തിക്കുക.

നെല്ലിക്കയും വെളിച്ചെണ്ണയും ഷിക്കാക്ക പൊടിയും

വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ, ഫ്ലവനോയ്ഡുകൾ എന്നിവയുടെ സമൃദ്ധമായ കലവറയാണ് നെല്ലിക്ക. ആരോഗ്യമുള്ള ശിരോചർമ്മത്തിനും മുടിയുടെ വളർച്ചക്കും നെല്ലിക്ക ഏറെ ഗുണപ്രദമാണ്. വെളിച്ചെണ്ണ മുടിയെ ഈർപ്പമുള്ളതാക്കുന്നു. അതേസമയം ഷിക്കാക്ക മുടിയെ വേരുകളിൽ നിന്നും ശക്തിപ്പെടുത്തുന്നു. രണ്ട് ടേബിൾ സ്പൂൺ ചതച്ച നെല്ലിക്കയും ഷിക്കാക്ക പൗഡറും തിളപ്പിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് രണ്ടു ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുക. ഒരു രാത്രി മുഴുവൻ തല കഴുകാതെ അതുപോലെ വയ്ക്കുക. ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ പ്രയോഗിക്കാവുന്ന ഒരു ഹെയർ പാക്കാണിത്.

മയോണൈസും മുട്ടയും

മയോണൈസും മുട്ടയും പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. മുടിയിഴകളുടെ ടെക്സചർ നന്നാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. മയോണൈസും മുട്ടയും പേസ്റ്റാക്കി മുടിയിൽ പുരട്ടി 30 മിനിറ്റ് വയ്ക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. കണ്ടീഷണറും പുരട്ടുക. ആഴ്ചയിലൊരിക്കൽ എന്ന രീതിയിൽ ഈ പാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്.

തൈരും, നാരങ്ങാനീരും, തേനും

താരനെ ചെറുക്കാൻ കഴിവുള്ള ഒന്നാണ് നാരങ്ങാനീര്. അതേസമയം തേൻ മുടിയ്ക്ക് പോഷണവും തൈര് ആവശ്യമായ പ്രോട്ടിനും നൽകുന്നു. ഇവ മൂന്നും ഒരുമിക്കുമ്പോൾ മുടിയ്ക്ക് ആരോഗ്യകരമായ ഒരു ഹെയർ പാക്ക് റെഡി. നാരങ്ങാനീരും, തൈരും, തേനും ചേർത്തിളക്കി യോജിപ്പിച്ച് മുടിയുടെ വേര് മുതൽ അറ്റം വരെ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. മുടിയുടെ തിളക്കം വീണ്ടെടുക്കാൻ ഈ ഹെയർ പാക്ക് സഹായിക്കും

തൈരും മുട്ടയും

മോയ്സ്ചറൈസിംഗ് ഗുണമുള്ള തൈര് തലയോട്ടിയും മുടിയിഴകളും വൃത്തിയാക്കാൻ സഹായിക്കുന്നു.

തൈരും മുട്ടയും യോജിപ്പിച്ച് തലയോട്ടിയിലും മുടിയിലും പുരട്ടുക. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകികളയുക. വരണ്ട മുടിയുള്ളവർ ഈ പാക്ക് ആഴ്ചയിൽ രണ്ടു തവണ ഉപയോഗിക്കുക. അതേസമയം എണ്ണമയമുള്ള മുടിയുള്ളവർ ആഴ്ചയിൽ ഒരു തവണ ഉപയോഗിച്ചാൽ മതിയാകും

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News