50 വയസ് കഴിഞ്ഞോ? എങ്കിൽ ഈ ഭക്ഷണശീലങ്ങൾ പിന്തുടർന്നോളൂ...
ശരിയായ ഭക്ഷണ ശീലങ്ങൾ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും
ശരിയായ ഭക്ഷണശീലം ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനമാണെന്ന് നമുക്കറിയാം. നല്ല ഭക്ഷണരീതി രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. നന്നായി ഭക്ഷണം കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുന്നത് പ്രധാനമാണ്. ശരിയായ ഭക്ഷണ ശീലങ്ങൾ സ്വീകരിക്കുന്നത് രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.
ഒരു നിശ്ചിത പ്രായത്തിന് ശേഷം ഭക്ഷണത്തിൽ ചിലത് ഉൾപ്പെടുത്തുകയും ചിലത് ഒഴിവാക്കുകയും ചെയ്താൽ ഹൃദ്രോഗം, പ്രമേഹം, മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. നിങ്ങളുടെ പ്രായം 50 വയസ്സിന് മുകളിലാണെങ്കിൽ നിങ്ങൾ സ്വീകരിക്കേണ്ട ചില ഭക്ഷണ ശീലങ്ങൾ ഇതാ...
- ഭക്ഷണത്തിൽ പ്രോട്ടീനുകൾ ധാരാളമായി ഉൾപ്പെടുത്തുക. പ്രോട്ടീനുകൾ പേശികളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. നല്ല അളവിൽ പ്രോട്ടീനുകൾ കഴിക്കുന്നത് പേശികളെ സംരക്ഷിക്കാൻ സഹായിക്കും. കൂടാതെ പ്രോട്ടീനുകൾ കഴിക്കുന്നത് നിങ്ങൾക്ക് കൂടുതൽ ഊർജം നൽകുകയും ചെയ്യും.
- ധാരാളം വെള്ളം കുടിക്കുക. ഏതൊരു വ്യക്തിയും ദിവസവും മതിയായ അളവിൽ വെള്ളം കുടിക്കുന്നത് പ്രധാനമാണ്, നിങ്ങൾക്ക് 50 വയസും അതിൽ കൂടുതലുമുള്ളപ്പോൾ, നിങ്ങളുടെ വെള്ളം കുടിക്കുന്നതിന്റെ അളവ് വർധിപ്പിക്കണം.
- വിറ്റാമിൻ സി, ഡി സപ്ലിമെന്റുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രായമാകുമ്പോൾ നിങ്ങളുടെ അസ്ഥികൾ നശിക്കാൻ തുടങ്ങും. ഇത് തടയാനും എല്ലുകളെ ആരോഗ്യകരമായി നിലനിർത്താനും വിറ്റാമിൻ സി, ഡി സപ്ലിമെന്റുകൾ കഴിക്കേണ്ടത് പ്രധാനമാണ്. അതോടൊപ്പം, നിങ്ങളുടെ ഭക്ഷണത്തിൽ വിറ്റാമിൻ ഡി ഉൾപ്പെടുത്തുക. ഇത് കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. എന്നാൽ മറ്റെന്തെങ്കിലും അസുഖങ്ങൾക്ക് മരുന്നുകുടിക്കുന്നവരോ മറ്റ് ബുദ്ധിമുട്ടുകളുള്ളവരോ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരം സപ്ലിമെന്റുകൾ കഴിക്കുക.
- ഭക്ഷണം ഒന്നിച്ച് കഴിക്കാതെ ചെറിയ ഇടവേളകളിൽ ഇടയ്ക്കിടെ കഴിക്കുക. ഒറ്റയടിക്ക് ധാരാളം ഭക്ഷണം കഴിക്കുന്നത് കലോറി വർധിപ്പിക്കും. കലോറി ഒറ്റയടിച്ച് എരിച്ചുകളയാൻ ശരീരത്തിന് ബുദ്ധിമുട്ടായേക്കാം. അതിനാൽ ചെറിയ അളവിൽ ഇടവേളകളിട്ട് കഴിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇടയ്ക്കിടക്ക് വിശപ്പ് തോന്നുന്നത് ഒഴിവാക്കുകയും ചെയ്യാം.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കാൻ ശ്രമിക്കുക. അവരുടെ ഉപദേശം കൂടി സ്വീകരിക്കുന്നതും നല്ലതാണ്.