​ഹെയർ ട്രാന്‍സ്പ്ലാന്റ് ചെയ്താൽ മാത്രം മതിയോ? മുടി വളരാൻ ശ്രിദ്ധിക്കേണ്ട കാര്യങ്ങള്‍

മുടികൊഴിച്ചിൽ പരിഹരിക്കാനായി തേടുന്ന മാർ​ഗങ്ങളിൽ ഒന്നാണ് മുടി മാറ്റിവെയ്ക്കല്‍. എന്നാൽ, ഹെയർ ട്രാന്‍സ്പ്ലാന്റ് ചെയ്താലും പുതിയ മുടി നല്ലപോലെ വളരണമെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

Update: 2023-10-01 12:39 GMT
Editor : anjala | By : Web Desk
Advertising

പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. കൂടതലായും പുരുഷന്മാരിലാണ് ഇത് കാണപ്പെടുന്നത്. മുടികൊഴിച്ചിലിനു പിന്നില്‍ പല കാരണങ്ങളുണ്ട്. ചിലരിൽ പാരമ്പര്യമായി മുടികൊഴിച്ചില്‍ ഉണ്ടാവാം. പല പുരുഷന്മാരും ഇത് പരിഹരിക്കാനായി തേടുന്ന മാർ​ഗങ്ങളിൽ ഒന്നാണ് മുടി മാറ്റിവെയ്ക്കല്‍ (ഹെയർ ട്രാന്‍സ്പ്ലാന്റ്). എന്നാല്‍, ഹെയർ ട്രാന്‍സ്പ്ലാന്റ് ചെയ്താലും പുതിയ മുടി നല്ലപോലെ വളരണമെങ്കിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം.

ട്രീറ്റ്‌മെന്റ് ചെയ്ത ശേഷം മുടി കഴുകുമ്പോഴും ഉറങ്ങുമ്പോഴും മരുന്ന് കഴിക്കുമ്പോഴും കുറച്ചധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതില്‍ തന്നെ മുടി ട്രാന്‍സ്പ്ലാന്റ് ചെയ്ത് കഴിഞ്ഞാല്‍ ഡോക്ടര്‍ പറയുന്നത് പ്രകാരം മുടിയ്ക്ക് വേണ്ട പരിചരണങ്ങള്‍ നല്‍കണം. ട്രീറ്റ്‌മെന്റ് ചെയ്ത് കഴിഞ്ഞ ഉടനെ ഒരിക്കലും മുടി കഴുകരുത്. കുറഞ്ഞത് 48 മണിക്കൂര്‍ കഴിഞ്ഞാലെ മുടി കഴികാൻ പാടുളളു. ചിലപ്പോള്‍ ഇതില്‍ വ്യത്യാസവും വരാം. ഏത് ടെക്‌നിക്ക് ഉപയോഗിച്ചാണോ ട്രീറ്റ്‌മെന്റ് നടത്തിയത് അതിനനുസരിച്ചാണ് മുടി കഴുകേണ്ടതും. ഇതിന് വേണ്ട കൃത്യമായ നിര്‍ദ്ദേശങ്ങൾ ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കണം.

ഹെയർ ട്രാൻസ്പ്ലാന്റ് കഴിഞ്ഞാല്‍ സള്‍ഫേയ്റ്റ് ഫ്രീ ആയിട്ടുള്ള ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നതാണ് നല്ലത്. ഷാംപൂ വെളളത്തിൽ ലയിപ്പിച്ച ശേഷം ഉപയോ​ഗിക്കുക. കൂടാതെ അമിതമായി ഷാംപൂ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. ചെറുചൂടുവെള്ളത്തില്‍ കഴുകാവുന്നതാണ്. അമിതമായി മര്‍ദ്ദം കൊടുത്ത് ഒരിക്കലും തല കഴുകരുത്. കഴിഞ്ഞ ശേഷം സോഫ്റ്റ് ടവ്വല്‍ ഉപയോഗിച്ച് തലയില്‍ നിന്നും വെള്ളം ഒപ്പിയെടുക്കാന്‍ ശ്രദ്ധിക്കണം. ഹെയർ ട്രാൻസ്പ്ലാന്റ് കഴിഞ്ഞ ഉടനെ തന്നെ മുടി ഉണക്കാന്‍ ഹെയര്‍ ഡ്രൈയര്‍, ഹെയര്‍ കെയര്‍ പ്രോഡക്ട്‌സ്, ഷാംപൂ കണ്ടീഷ്ണര്‍ എന്നിവ ഉപയോ​ഗിക്കരുത്.

ട്രീറ്റ്മെന്റ് കഴിഞ്ഞാല്‍ ഡോക്ടർ പറയുന്ന മരുന്നുകള്‍ കഴിക്കണം. മരുന്ന് കൃത്യമായി എടുത്താല്‍ മാത്രമാണ് നല്ല സ്മൂത്ത് മുടി ലഭിക്കുക. മത്രമല്ല ട്രീറ്റ്‌മെന്റ ചെയ്തതിന്റെ മുറിവുകൾ വേഗത്തില്‍ ഉണങ്ങാനും ഇത് സഹായിക്കും.

മുടി മാറ്റിവെയ്ക്കൽ കഴിഞ്ഞാല്‍ അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ആദ്യത്തെ ആഴ്ച്ച എന്തായാലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതും നല്ലതല്ല. കാരണം, പുതിയതായി പിടിപ്പിച്ച മുടി വളരെ സെന്‍സിറ്റീവ് ആയതിനാല്‍ അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് വേഗത്തില്‍ മുടി കൊഴിഞ്ഞ് പോകാനും മുടിയുടെ ആരോഗ്യവും നശിക്കാനും കാരണമാകും.

ട്രാൻസ്പ്ലാന്റ് കഴിഞ്ഞ അവസരത്തില്‍ വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് ഹെവിയായിട്ടുള്ള വര്‍ക്കൗട്ട് ഒഴിവാക്കാവുന്നതാണ്. ഇത് തലയിലേയ്ക്ക് രക്തോട്ടം വര്‍ദ്ധിപ്പിക്കുകയും മുടി ലൂസായിപോകുന്നതിന് കാരണമാവുകയും ചെയ്യും.

മുടി മാറ്റിവെയ്ക്കൽ കഴിഞ്ഞാൽ മദ്യപാനം, പുകവലി എന്നിവ പൂര്‍ണ്ണമായും ഉപേക്ഷിക്കണം. നല്ല പോഷക സമൃദ്ധമായ ആഹാരരീതി പിന്തുടരാന്‍ ശ്രദ്ധിക്കണം. ഇതില്‍ തന്നെ വിറ്റമിന്‍സ്, മിനറല്‍സ്, പ്രോട്ടീന്‍, ബയോട്ടിന്‍, വിറ്റമിന്‍ ഡി, അയേണ്‍ എന്നിവ അടങ്ങിയ ആഹാരം കഴിക്കുക. നല്ലപോലെ വെള്ളം കുടിക്കുക. ഇത് ശരീരം ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തുന്നതിലൂടെ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News