പപ്പായ നല്ലതാണ്, എന്നാല്‍ ഇവയ്‌ക്കൊപ്പം കഴിച്ചാല്‍ പണി കിട്ടും

പ്രോട്ടീന്റെ ദഹനത്തെ തടസപ്പെടുത്തുന്ന ചില എന്‍സൈമുകള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.

Update: 2023-06-28 13:43 GMT
Editor : vishnu ps | By : Web Desk
Advertising

നമ്മുടെ വീടുകളിലും സുലഭമായി കിട്ടാറുള്ള ഒരു ഫലമാണ് പപ്പായ. സുലഭമായി കിട്ടിമെങ്കിലും അത്ര ചില്ലറക്കാരനല്ല ഈ പപ്പായ. വിറ്റാമിനുകളുടെ കലവറയാണ്. വിറ്റാമിനുകളായ സി, ബി, ഇ പൊട്ടാസ്യം, ഫൈബര്‍, മഗ്നീഷ്യം, ആന്റി ഓക്‌സിഡന്റുകള്‍, എന്‍സൈമുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ള പപ്പായ കഴിക്കുന്നത് ശരീഭാരം, സ്ട്രസ് എന്നിവ കുറക്കാനും പ്രമേഹം നിയന്ത്രിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ചര്‍മത്തിന്റയും തലമുടിയുടെയും ആരോഗ്യത്തിനും പപ്പായ നല്ലതാണ്.

ഇക്കാരണങ്ങള്‍കൊണ്ടെല്ലാം പപ്പായ ഒരു ആരോഗ്യ ഭക്ഷമാണെങ്കിലും മറ്റു ചില ഭക്ഷണങ്ങളോടൊപ്പം പപ്പായ കഴിക്കുന്നത് പണി കിട്ടാനും കാരണമായേക്കും. പ്രോട്ടീന്റെ ദഹനത്തെ തടസപ്പെടുത്തുന്ന ചില എന്‍സൈമുകള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.

ഏതൊക്കെ ഭക്ഷണങ്ങളാണ് പപ്പായക്കൊപ്പം കഴിക്കാന്‍ പറ്റാത്തതെന്ന് നോക്കാം

പാലും പാലുത്പന്നങ്ങളും

പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം പാലിന്റെയും പാലുല്‍പന്നങ്ങളുടെയും ദഹനം തടസപ്പെടുത്തും. വയറുവേദന, വയറു വീര്‍ക്കല്‍, മറ്റ് ദഹനപ്രശ്‌നങ്ങള്‍ തുടങ്ങിയവക്ക് ഇത് കാരണമാകും. അതിനാല്‍ പപ്പായ കഴിക്കുന്നതിന് തൊട്ടുമുമ്പോ ശേഷമോ പാലും പാലുത്പന്നങ്ങളും കഴിക്കാതിരിക്കുന്നതാണ് നല്ലത്.

പച്ച പപ്പായ

പച്ച പപ്പായയില്‍ ഉയര്‍ന്ന അളവിലുള്ള പപ്പൈനും ലാറ്റ്‌സും അടങ്ങിയിട്ടുണ്ട്. ഇത് വയറുവേദന, വറിളക്കം, ഗര്ഭിണികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവക്ക് കാരണമായേക്കാം.

മീന്‍ വിഭവങ്ങള്‍

പപ്പായക്കൊപ്പം മീന്‍ വിഭവങ്ങള്‍ കഴിക്കുന്നത് ചിലരില്‍ അലര്‍ജിക്ക് കാരണമോയേക്കാം. ഇത് ഫിഷ്- പപ്പായ സിന്‍ഡ്രം എന്നാണ് അറിയപ്പെടുന്നത്. ചൊറിച്ചില്‍, ശ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങള്‍ ഇതിന്റെ ഭാഗമായി കാണാറുണ്ട്. സീഫുഡ് അലര്‍ജിയുള്ളവര്‍ നിര്‍ബന്ധമായും പപ്പായക്കൊപ്പം അവ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

ഉയര്‍ന്ന പ്രോട്ടീനുള്ള ഭക്ഷണങ്ങള്‍

പപ്പായയിലടങ്ങിയ പപ്പൈന്‍ റെഡ് മീറ്റ്, ചിക്കന്‍, മുട്ട എന്നിവയിലടങ്ങിയ പ്രോട്ടീനുകളുടെ ദഹനത്തെ തടസപ്പെടുത്തും. ഇത് ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലേക്കും അസ്വസ്ഥതയിലേക്കും നയിച്ചേക്കാം.

Tags:    

Writer - vishnu ps

Multimedia Journalist

Editor - vishnu ps

Multimedia Journalist

By - Web Desk

contributor

Similar News