ആയുര്‍വേദം പറയുന്നു.. വെള്ളം ആരോഗ്യാംബുവാക്കിക്കുടിക്കൂ
ആയുര്‍വേദ വിധി പ്രകാരം വെള്ളത്തെ നാലിലെന്നാക്കിക്കുടിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്
നിങ്ങള്‍ ധാരാളമായി വെള്ളം കുടിക്കുന്നവരാണോ.. വെള്ളം വെറുതെ കുടിച്ചാല്‍ പോരാ.. ആരോഗ്യകരമായി കുടിയ്ക്കാന്‍ ആയുര്‍വേദം പറയുന്നു. ഇതിനുള്ള ഒരു മാര്‍ഗമാണ് ആരോഗ്യാംബു.
വെള്ളം പ്രത്യേക രീതിയില്‍ തിളപ്പിച്ചു കുടിക്കുന്ന രീതിയാണിത്. ആയുര്‍വേദ വിധി പ്രകാരം വെള്ളത്തെ നാലിലെന്നാക്കിക്കുടിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇത്തരത്തില്‍ വെള്ളം കുടിക്കുന്നതിനെയാണ് ആരോഗ്യാംബു എന്ന് പറയുന്നത്.
വെള്ളം ഒരുമിച്ച് കുടിക്കാതെ ഇടക്കിടയ്ക്ക് കുടിക്കണം. ഇത് ദഹന പ്രക്രിയ എളുപ്പമാക്കാന്‍ സഹായിക്കും. രാവിലെ തിളപ്പിച്ച വെള്ളം രാത്രിയിലും രാത്രി തിളപ്പിച്ച വെള്ളം പിറ്റേന്നും കുടുക്കുന്നതായിരിക്കും നല്ലത്.
ഇങ്ങനെ കുടിക്കുന്നത് പനി,ചുമ,പൈല്‍സ്,വയറുവേദന തുടങ്ങി ഒട്ടേറെ അസുഖങ്ങള്‍ക്ക് പരിഹാരമാണെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. വാതം, കഴുത്ത് വേദന, ടോണ്‍സിലേറ്റിസ്, ഗ്യാസ് എന്നിവയ്ക്ക് ചൂട് വെള്ളം കുടിക്കുന്നതാണ് നല്ലത്.
ഇടക്കിടയ്ക്ക് വെള്ളം കുടിക്കുന്നത് തലതറക്കം, ക്ഷീണം, വിളര്‍ച്ച എന്നിവ മാറാന്‍ നല്ലതാണ്. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് വിശപ്പിനോടുള്ള താല്‍പര്യം കുറയ്ക്കാന്‍ കാരണമാവുന്നു. ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് വെള്ളം കുടിക്കുന്നത് ശരീരം തടിക്കാതിരിക്കാതിരിക്കാനും മെലിയാതിരിക്കാനും കാരണമാവുന്നു.