പ്രമേഹരോഗികളുടെ ശ്രദ്ധക്ക്... ഹൃദയാഘാതം തടയാനുള്ള വഴി ആയുർവേദത്തിലുണ്ട്

ഈ അവസ്ഥയെ വീട്ടിൽ തന്നെ കൈകാര്യം ചെയ്യാൻ കഴിയുന്ന ലളിതവും ഫലപ്രദവുമായ ചില വഴികളുണ്ട്

Update: 2022-12-25 16:06 GMT
Editor : banuisahak | By : Web Desk
Advertising

ഹൃദ്രോഗവും പ്രമേഹവും തമ്മിൽ ഏറെ പഴക്കമുള്ള ബന്ധമാണ്. കൃത്യസമയത്ത് ചികിത്സ തേടാതിരിക്കുകയും പ്രമേഹ രോഗിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ, അനിയന്ത്രിതമാകുമ്പോൾ ഇത് നേരിട്ട് ബാധിക്കുക ഹൃദയത്തിന്റെ ആരോഗ്യത്തെയാണ്. ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങി ജീവന് പോലും ഭീഷണിയായേക്കാവുന്ന അവസ്ഥകളിലേക്ക് നയിക്കാനും ഇടയാക്കും. പക്ഷേ, ഈ അവസ്ഥയെ വീട്ടിൽ തന്നെ കൈകാര്യം ചെയ്യാൻ കഴിയുന്ന ലളിതവും ഫലപ്രദവുമായ ചില വഴികളുണ്ട്. നല്ലതും ചിട്ടയായതുമായ ഭക്ഷണക്രമം തന്നെയാണ് പ്രതിവിധി. എന്നാൽ, ഒരു ഡയറ്റിനെ കുറിച്ചല്ല പറഞ്ഞുവരുന്നത്. 

പ്രമേഹബാധിതരായിരിക്കുമ്പോൾ ഹൃദയാഘാത സാധ്യത ലഘൂകരിക്കാൻ സഹായിക്കുന്ന ആയുർവേദ ഔഷധങ്ങളെക്കുറിച്ച് അധികമാർക്കും അറിവുണ്ടാകാൻ സാധ്യതയില്ല. പ്രമേഹവുമായി മല്ലിടുമ്പോൾ ഹൃദയാഘാതം വരാതിരിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ ഈ ആയുർവേദ ഔഷധങ്ങൾ ചേർക്കൂ..:-

തഴുതാമ 

നോക്കിനിൽക്കെ പറമ്പുകളിൽ വളർന്നു പടർന്ന് നിൽക്കുന്ന തഴുതാമ പൊതുവെ ഒരു ശല്യമായാണ് കണക്കാക്കുന്നത്. എന്നാൽ, തഴുതാമയുടെ ഗുണങ്ങൾ അറിഞ്ഞവർ ഒരിക്കലും ഈ ചെടിയെ തള്ളിപ്പറയില്ല. ആയുർവേദം പണ്ടുമുതലേ പ്രയോനപ്പെടുത്തുന്ന ഒന്നാണ് തഴുതാമ. ശരീരത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദ്ദം, കൊളസ്‌ട്രോളിന്റെ അളവ് പോലും തൽക്ഷണം കുറയ്ക്കാൻ ഈ കുഞ്ഞിച്ചെടിക്ക് സാധിക്കും. പ്രമേഹ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന സങ്കീർണതകളിൽ നിന്ന് നിങ്ങളുടെ ഹൃദയത്തിന് സംരക്ഷണം നൽകാനുള്ള കഴിവും തഴുതാമക്കുണ്ട്. 

കേരളത്തിൽ മഴക്കാലത്താണ് തഴുതാമ വളരുന്നത്. ഇലക്കറിയായും ഉപ്പേരിയായും തോരനായും ഇത് കഴിക്കാവുന്നതാണ്. 

ഇഞ്ചി 

പ്രമേഹരോഗികളുടെ ഹൃദയാരോഗ്യം സംരക്ഷിക്കാൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മറ്റൊരു ആയുർവേദ ഔഷധമാണ് ഇഞ്ചി. ചതച്ചതോ ഉണങ്ങിയതോ ആയ ഇഞ്ചി പൊടി കാർഡിയോ പ്രൊട്ടക്റ്റീവ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്.

 കുരുമുളക്

ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഗുണങ്ങൾ ധാരാളമുണ്ട് കുരുമുളകിൽ. മാത്രമല്ല, ഇത് ദഹനത്തെ സഹായിക്കുകയും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

 ഏലക്ക 

ബിരിയാണിയിൽ നിന്ന് പുറത്താണെങ്കിലും ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ ചേർത്തുനിർത്തേണ്ട ഒന്ന് തന്നെയാണ് ഏലയ്ക്ക. ഹൃദയാരോഗ്യത്തിനും പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്ന ഗുണങ്ങൾ പച്ച ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങളുണ്ട്. 

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News