കുട്ടികളിൽ വിശപ്പില്ലായ്മ, ശ്വാസതടസം: വൈറൽ ന്യുമോണിയയുടെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാം

ന്യുമോണിയ ശൈത്യകാലത്താണ് വ്യാപകമാകുന്നത്. തണുപ്പുകാലത്ത് വൈറൽ അണുബാധകളും പടരാനുള്ള സാധ്യത കൂടുതലാണ്.

Update: 2023-12-10 13:37 GMT
Editor : banuisahak | By : Web Desk
Advertising

ചൈന, ഡെൻമാർക്ക്, ഫ്രാൻസ്, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ കുട്ടികളിൽ ന്യുമോണിയ കേസുകൾ വർധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പല കേസുകളും ബാക്ടീരിയ അണുബാധയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഏറ്റവും സാധാരണമായ ന്യുമോണിയ ശൈത്യകാലത്താണ് വ്യാപകമാകുന്നത്. തണുപ്പുകാലത്ത് വൈറൽ അണുബാധകളും പടരാനുള്ള സാധ്യത കൂടുതലാണ്. 

 വായു അറകളിൽ രോഗാണുക്കൾ പെരുകി ശ്വസനേന്ദ്രീയത്തിൽ വീക്കവും പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് ന്യുമോണിയ. വൈറൽ ന്യുമോണിയയും സാധാരണ ന്യുമോണിയയും തമ്മിലുള്ള ലക്ഷണങ്ങളിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ലെങ്കിലും രക്തപരിശോധനയും എക്സ്-റേയും ഉപയോഗിച്ച് ഇവ വേർതിരിച്ചറിയാൻ സാധിക്കും. 

Also Read: ഫലസ്തീനികളുടെ യാതനകളെ അപഹസിച്ച് 'സാറ'യുടെ പരസ്യചിത്രം; വൻ പ്രതിഷേധം

 എന്താണ് ബാക്ടീരിയ ന്യുമോണിയ? 

ശ്വാസകോശത്തെ ബാക്ടീരിയ ബാധിക്കുമ്പോഴാണ് ബാക്ടീരിയ ന്യുമോണിയ ഉണ്ടാകുന്നത്. സാധാരണയായി ഇതിന് കാരണമാകുന്ന പ്രധാന ബാക്ടീരിയകളെ സ്ട്രെപ്റ്റോകോക്കസ് അല്ലെങ്കിൽ ന്യുമോകോക്കസ് എന്ന് വിളിക്കുന്നു. പ്രായം കുറവായവരും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരുമാണെങ്കിൽ ഇത്തരം ബാക്ടീരിയകൾക്ക് ഒരു കുഴപ്പവും കൂടാതെ നിങ്ങളുടെ തൊണ്ടയിൽ ജീവിക്കാൻ കഴിയും. എന്നാൽ, രോഗപ്രതിരോധ സംവിധാനം തകരാറിലായാൽ ഈ ബാക്ടീരിയകൾ തൊണ്ട വഴി താഴേക്ക് സഞ്ചരിച്ച് ശ്വാസകോശത്തിൽ എത്താമെന്ന് പിഎസ്ആർഐ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് പൾമണോളജി ക്രിട്ടിക്കൽ കെയർ ആൻഡ് സ്ലീപ്പ് മെഡിസിൻ ഡോ. നീതു ജെയിൻ പറയുന്നു. 

ഇങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ ശ്വാസകോശത്തിലെ ചെറിയ വായു സഞ്ചികൾ രോഗബാധിതരാകുകയും വീർക്കുകയും ചെയ്യുന്നു. തുടർന്ന് ശ്വാസകോശത്തിൽ ദ്രാവകം നിറയുകയും ചെയ്യും. ഇങ്ങനെയാണ് ന്യുമോണിയ ഉണ്ടാകുന്നത്. 

 വൈറൽ ന്യുമോണിയ

വൈറസ് ശ്വാസകോശത്തെ ബാധിക്കുമ്പോഴാണ് വൈറൽ ന്യുമോണിയ ഉണ്ടാകുന്നത്. ഇൻഫ്ലുവൻസയാണ് ഏറ്റവും സാധാരണമായ കാരണം. സാധാരണ ജലദോഷം ഉണ്ടാകുന്നതിലൂടെയും ഈ വൈറസ് ബാധ ഉണ്ടാകാം. സാധാരണയായി, ഈ വൈറസുകൾ നിങ്ങളുടെ ശ്വസനവ്യവസ്ഥയുടെ മുകൾ ഭാഗത്തെയാണ് ബാധിക്കുന്നത്. ഇവ പിന്നീട് ശ്വാസകോശത്തിലേക്ക് ഇറങ്ങുമ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്. 

തുടർന്ന്, ബാക്ടീരിയ ന്യുമോണിയ പോലെ തന്നെ ശ്വാസകോശത്തിലെ ചെറിയ വായു സഞ്ചികൾ രോഗബാധിതരാകുകയും വീർക്കുകയും ചെയ്യും. അവയിൽ ദ്രാവകം നിറയും. ചുമ, പനി, ശരീരവേദന, കഫത്തിന്റെ നിറവ്യത്യാസം, നെഞ്ചുവേദന, ക്ഷീണം, വിശപ്പില്ലായ്മ, ശ്വാസതടസം എന്നിവയാണ് വൈറൽ ന്യുമോണിയയുടെ ലക്ഷണങ്ങൾ. 

ചിലപ്പോൾ കോ-ഇൻഫെക്ഷൻ അല്ലെങ്കിൽ ദ്വിതീയ അണുബാധയുണ്ടാകാം. ഒരേ സമയം ബാക്റ്റീയ ന്യുമോണിയയും വൈറൽ ന്യുമോണിയയും ബാധിക്കുന്ന അവസ്ഥയാണിത്. 

Also Read: വിവാഹം കഴിക്കുന്നവരിൽ രക്തസമ്മർദ്ദം കൂടുന്നു: കാരണം വ്യക്തമാക്കി പഠനം

എങ്ങനെ തിരിച്ചറിയാം

രണ്ടുതരത്തിലുള്ള ന്യുമോണിയാകും പൊതുവായ ചില ലക്ഷണങ്ങളാണുള്ളതെങ്കിലും മെച്ചപ്പെട്ട ചികിത്സക്കായി ഇവ വേർതിരിച്ചറിയേണ്ടത് പ്രധാനമാണ്. ബാക്ടീരിയ ന്യുമോണിയ ബാധിച്ചവർക്ക് ഉയർന്ന പനിയും മഞ്ഞയോ പച്ചയോ കലർന്നതും കട്ടിയുള്ളതുമായ കഫവും ഉണ്ടാകാം. കൂടാതെ നെഞ്ചുവേദനയും അനുഭവപ്പെടാറുണ്ട്.

വൈറൽ ന്യുമോണിയ ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളുമായാണ് പ്രകടമാവുക. ബാക്ടീരിയ ന്യുമോണിയ പെട്ടെന്ന് ബാധിക്കുമ്പോൾ വൈറൽ ന്യുമോണിയ ദൈർഘ്യമേറിയ ഇൻകുബേഷൻ കാലയളവിന് ശേഷമാണ് ബാധിക്കുക. 

രോഗലക്ഷണങ്ങളുടെ തീവ്രതയെ അടിസ്ഥാനമാക്കിയാണ് ചികിത്സ ലഭ്യമാക്കുക. ആൻറിബയോട്ടിക്കുകൾ ബാക്ടീരിയൽ ന്യുമോണിയയ്‌ക്കെതിരെ ഫലപ്രദമാണെങ്കിലും വൈറൽ ന്യുമോണിയക്ക് ഇത് ഫലംചെയ്യില്ല. വൈറൽ ന്യുമോണിയയുടെ ചികിത്സയിൽ സാധാരണയായി ആൻറിവൈറൽ മരുന്നുകൾ, ഇടയ്ക്കിടെയുള്ള ഓക്സിജൻ തെറാപ്പി, മതിയായ രക്തത്തിലെ ഓക്സിജന്റെ അളവ് നിലനിർത്താനുള്ള സംവിധാനം തുടങ്ങിയവ ഉൾപ്പെടുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News