ഉലുവ മുളപ്പിച്ച് കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ അറിയാമോ?

പോഷകഗുണങ്ങൾ ഉണ്ടെങ്കിലും മറ്റ് ധാന്യങ്ങൾ പോലെ ഉലുവ പൊതുവെ ഭക്ഷണങ്ങളില്‍ ഉൾപ്പെടുത്താറില്ല

Update: 2023-09-18 06:12 GMT
Editor : Lissy P | By : Web Desk
Advertising

ഭക്ഷണങ്ങൾക്ക് സ്വാദ് വർധിപ്പിക്കുന്നതിന് വേണ്ടി ഉലുവ സ്ഥിരമായി ഉപയോഗിക്കുന്നവരാണ് മിക്കവരും. അൽപം കയ്പ്പുകലർന്ന രുചിയാണെങ്കിലും നിരവധി പോഷകഗുണങ്ങളാൽ സമ്പന്നമാണ് ഉലുവ. ഉലുവ വിത്തിന് പുറമെ ഉലുവയുടെ ഉണങ്ങിയ ഇല കറികളിലും മറ്റും ഉപയോഗിക്കാറുണ്ട്. പോഷകഗുണങ്ങൾ ഉണ്ടെങ്കിലും മറ്റ് ധാന്യങ്ങൾ പോലെ നാം ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്താറില്ല.

ചെറുപയർ പോലുള്ള ധാന്യങ്ങൾ മുളപ്പിച്ച് കഴിക്കുന്നതിന്റെ ഗുണങ്ങൾ എത്രയാണെന്ന് നമുക്ക് പലർക്കുമറിയാം. എന്നാൽ ഉലുവ മുളപ്പിച്ച് കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് പലർക്കുമറിയില്ല. ഉലുവ മുളച്ച് കഴിഞ്ഞാൽ അവയുടെ കയ്പ്പ് ഇല്ലാതാകുകയും അവ എളുപ്പത്തിൽ ദഹിപ്പിക്കുകയും ചെയ്യുന്നു, മാത്രമല്ല അവയുടെ ആരോഗ്യ ഗുണങ്ങളും വർധിക്കുന്നു.

ഉലുവ മുളപ്പിച്ച് കഴിക്കുന്നതിന്റെ ഗുണങ്ങൾ

പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ആന്റി ഓക്ഡന്റുകളാൽ സമ്പന്നമാണ് ഉലുവ മുളപ്പിച്ചത്.

മുളപ്പിച്ച ഉലുവ രക്തത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം സുഗമമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ചെയ്യുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

മുളപ്പിച്ച ഉലുവയിൽ വിറ്റാമിൻ സി, പ്രോട്ടീനുകൾ, നാരുകൾ, നിയാസിൻ, പൊട്ടാസ്യം, ഇരുമ്പ്, ആൽക്കലോയിഡുകൾ തുടങ്ങിയ സുപ്രധാന പോഷകങ്ങളാൽ സമ്പുഷ്ടമാണ്.

ഉലുവയിൽ ഗാലക്‌റ്റോമന്നർ എന്ന വെള്ളത്തിൽ ലയിക്കുന്ന നാരുകൾ ധാരാളമുണ്ട്. ഉലുവ മുളപ്പിച്ചത് കഴിക്കുമ്പോൾ ഇവ വയർ നിറഞ്ഞതായി തോന്നലുണ്ടാക്കും. ഇത് വഴി വിശപ്പ് അകറ്റുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു.

സ്ത്രീകളിലെ ആർത്തവ വേദന, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയവക്ക് പരിഹാരമായി ഉലുവ സാധാരണയായി ഉപയോഗിക്കാറുണ്ട്.

ചർമ്മത്തിന്റെ  ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ചർമത്തിനും മുടിയുടെ സംരക്ഷണത്തിനും  ഉലുവ ഒരുപോലെ ഗുണം ചെയ്യും.  ആരോഗ്യകരമായ ചർമ്മത്തിനും മുടിയുടെ വളർച്ചയും ഉലുവ നല്ലതാണ്.

ഒന്നോ രണ്ടോ സ്പൂൺ ഉലുവ രാത്രി വെള്ളത്തിലിട്ട് കുതിർത്ത് മുളപ്പിച്ചാണ് കഴിക്കേണ്ടത്. അതേസമയം, ഉലുവ മുളപ്പിച്ച് അമിതമായി കഴിച്ചാൽ വയറ്റിൽ അസ്വസ്ഥത, ഗ്യാസ്, തലവേദന എന്നിവയ്ക്ക് കാരണമാകും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News