മുടി നന്നായി ചീകിയാൽ ഗുണങ്ങളേറെയാണ്..
മുടി ഇടയ്ക്കിടെ ചീകുന്നത് ഇത് തലയിലെ രക്തയോട്ടം വർധിപ്പിക്കും
മുടി ചീകിയൊതുക്കി ഒരുങ്ങിയിറങ്ങുന്നവരാണ് എല്ലാവരും. പലരുടെയും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന ഘടകമാകാറുണ്ട് മുടിയിഴകള്‍. ഈ മുടിയിഴകളെ വ്യത്തിയായി ചീകി വക്കുന്നത് മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുമെന്നാണ് പംനങ്ങള്‍ പറയുന്നത്. മുടിയെ ക്യത്യമായി പരിപാലിക്കാത്തവർ ആശങ്കപ്പെടേണ്ടിരിക്കുന്നു. ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൻസന്റ് ഹെയർ ആർട്ടിസ്ട്രിയുടെ ഉടമയും സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുമായ വിൻസന്റ് ഡീ മാർക്കോ പറയുന്നത് അനുസരിച്ച് മുടി ദിവസവും ചീകുന്നത് ഏറെ പ്രധാനമാണ്. മുടി ഇടയ്ക്കിടെ ചീകുന്നത് ഇത് തലയിലെ രക്തയോട്ടം വർധിപ്പിക്കുമെന്നും മുടിയെ തിളക്കമാർന്നതാകാൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.
ഹെയർ ഫോളിക്കുകളിലുള്ള സെബേഷ്യസ് ഗ്രന്ഥികളാണ് മുടിയുടെ വളർച്ചയ്ക്കാവശ്യമായ എണ്ണ ഉത്പാദിപ്പിക്കുന്നത്. മുടി ചീകുന്നത് സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനം കൂടുതൽ സുഗമമാക്കും. തലയ്ക്ക് നൽകുന്ന ചെറിയ ഒരു മസാജുമാണ് ഇടയ്ക്കിടെയുള്ള മുടി ചീകൽ. അനാവശ്യ മുടികളെ നീക്കം ചെയ്യുന്നതിനും മുടി ചീകുന്നത് സഹായിക്കുന്നു. ദിവസേന 50 മുതൽ 100 വരെ മുടിയിഴകൾ കൊഴിയുന്നതിൽ പ്രശ്‌നമില്ലെന്ന് വിൻസന്റ് കൂട്ടിച്ചേർക്കുന്നു. എന്നാൽ മുടികൊഴിച്ചിൽ അധികമാണെങ്കിൽ ഡോക്ടറുടെ സഹായം തേടണം.
ദിവസേന രണ്ട് തവണ മുടി ചീകുന്നതാണ് ഉത്തമമെന്നാണ് വിദഗ്ധാഭിപ്രായം. ജഡ പിടിച്ച മുടിയിൽ അതികഠിനമായി ചീപ്പോടിക്കുന്നത് മുടിക്ക് ദോഷം ചെയ്യും.നനഞ്ഞ മുടി ഏറെ മൃദുവായി വേണം ചീകാൻ. അകന്ന പല്ലുകളുള്ള ചീപ്പ് ഇതിനായി തിരഞ്ഞെടുക്കണം. ഉണങ്ങിയ മുടി ജഡ പിടിക്കാൻ സാധ്യത കൂടുതലായതിനാൽ ഭാഗങ്ങളായി പകുത്ത് ചീകാം. മുടിയുടെ അറ്റത്തിന് കുറച്ച് മുമ്പ് നിന്നാണ് ചീകിത്തുടങ്ങേണ്ടത്. ഓരോ ഭാഗങ്ങളായി ചീകി പിന്നീട് മുടി വേരുകളിൽ നിന്ന് താഴേക്ക് ചീകാം.