വയറിലെ അര്‍ബുദത്തിന്‍റെ സൂചനകള്‍ നിസാരമായി കാണേണ്ട; കുറയ്‌ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ അറിയാം
വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതാണ് വയറിലെ അര്‍ബുദം എന്ന് പറയുന്നത്.
വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതാണ് വയറിലെ അര്‍ബുദം അഥവാ ഗാസ്ട്രിക് കാൻസർ എന്നു പറയുന്നത്. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും ഈ കാൻസറിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. വയറിലെ അര്‍ബുദ സാധ്യതകള്‍ കുറയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരണമെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു. എന്നും ഉണ്ടാകുന്ന അസിഡിറ്റിയും ഛർദ്ദിയും വയറിലെ കാൻസറിന്‍റെ സൂചനയാകാം എന്ന് പഠനങ്ങൾ ചൂണ്ടികാണിക്കുന്നു.
ഗാസ്ട്രിക് കാൻസറിന്റെ ലക്ഷണങ്ങള്‍
വയര്‍ വീര്‍ത്തിരിക്കുക
നിരന്തരം ഉണ്ടാകുന്ന അസിഡിറ്റി
ഛർദ്ദി
വയറുവേദന
നെഞ്ചെരിച്ചിൽ
ദഹനക്കേട്
വിശപ്പില്ലായ്മ
ഭാരം കുറയുക
വയറിലെ നീർവീക്കം
മലത്തിലൂടെ രക്തം പോവുക
ഗാസ്‌ട്രിക് കാന്‍സറിനുളള സാധ്യതകളെ കുറയ്‌ക്കാൻ സഹായിക്കുന്ന ഭക്ഷണശീലങ്ങൾ
സിട്രസ് അടങ്ങിയ പഴങ്ങള്‍ കഴിക്കുക
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വയറിലെ അര്‍ബുദത്തിന്റെ വളര്‍ച്ചയെയും വ്യാപനത്തെയും കുറയ്‌ക്കും.
വെളുത്തുള്ളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം
ആന്റി കാന്‍സര്‍ ഗുണങ്ങളുള്ള അല്ലിസിന്‍ വെളുത്തുള്ളിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. വെളുത്തുള്ളിയിലെ സള്‍ഫര്‍ സംയുക്തങ്ങള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്‌ക്കുമെന്നും അര്‍ബുദകോശങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രതികരണത്തെ മെച്ചപ്പെടുത്തുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.
ക്രൂസിഫെറസ് പച്ചക്കറികള്‍ കഴിക്കുക
കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി, ബ്രസല്‍സ് സ്‌പ്രൗട്‌സ്, ടര്‍ണിപ്പ്, കെയ്‌ല്‍, റാഡിഷ്, പോലുള്ള ക്രൂസിഫെറസ് പച്ചക്കറികള്‍ കഴിക്കുന്നത് കാൻസർ സാധ്യത കുറയ്‌ക്കുന്നു. അവയില്‍ സള്‍ഫോറഫേന്‍ പോലുള്ള ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിരിക്കുന്നു. ഇവ അര്‍ബുദത്തിനെതിരെ പോരാടാന്‍ ശേഷിയുള്ളവയാണ്.
സംസ്‌കരിച്ച മാംസത്തിന്റെ ഉപയോഗം കുറയ്ക്കാം
സംസ്‌കരിച്ച മാംസവിഭവങ്ങളും ഭക്ഷണങ്ങളും പലപ്പോഴും കേടു കൂടാതെ സൂക്ഷിച്ചു വെയ്ക്കുന്നത് ഉപ്പ് ചേര്‍ത്തും പുകയടിച്ചുമാണ്. ഇത് വയറിലെയും കുടലിലെയും കാൻസറിന്റെ സാധ്യത വര്‍ധിപ്പിക്കാം. ബീഫ്, മട്ടന്‍, പോര്‍ക്ക് പോലുള്ള റെഡ് മീറ്റുകളെ അര്‍ബുദകാരികളാകുന്ന ഗ്രൂപ്പ് 2എ കാര്‍സിനോജനായി തരംതിരിച്ചിരിക്കുന്നു. ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും കുറയ്ക്കുന്നതും കാൻസർ സാധ്യത കുറയ്‌ക്കും.