പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?

പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാൻ പാടില്ലെന്നാണ് മിക്കവരും കരുതുന്നത്

Update: 2023-05-09 15:36 GMT
Editor : Lissy P | By : Web Desk
Advertising

വേനൽകാലമാണ്..മാമ്പഴക്കാലവും... വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം മാങ്ങ പഴുത്തുനിൽക്കുന്നു. കടകളായ കടകളിലെല്ലാം മാമ്പഴം തന്നെയാണ് താരം. സീസണായതോടെ മാമ്പഴം പേടികൂടാതെ ആവോളം കഴിക്കാവുന്ന സമയം കൂടിയാണിത്. എന്നാൽ പ്രമേഹരോഗമുള്ളവർക്ക് മാമ്പഴം കഴിക്കാമോ എന്നത് പലരുടെയും സംശയമാണ്.

ലോകത്ത്ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള രാജ്യം നമ്മുടെ ഇന്ത്യയാണ്. പ്രമേഹമുണ്ടെങ്കിൽ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാത്ത ഭക്ഷണങ്ങൾ കഴിക്കാനാണ് ഡോക്ടർമാർ നിർദേശിക്കാറ്. പ്രത്യേകിച്ച് മധുരം അടങ്ങിയ പഴങ്ങൾ. പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാൻ കഴിയില്ലെന്നാണ് മിക്കവരും കരുതുന്നത്.

എന്നാൽ വിദഗ്ധരുടെ അഭിപ്രായത്തിൽ, മിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് ശരീരത്തിന് വളരെ ഗുണം ചെയ്യും. ചെറിയ അളവിൽ മാമ്പഴത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്ന് അപ്പോളോ ക്ലിനിക്കിലെ ഇന്റേണൽ മെഡിസിൻ ആൻഡ് ഡയബറ്റോളജിസ്റ്റ് ഡോ. പുല്ലേല ശ്രീകർ കൃഷ്ണയെ ഉദ്ധരിച്ച് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്യുന്നു.

പ്രമേഹരോഗികൾക്ക് മാമ്പഴം ചെറിയ അളവിൽ കഴിക്കാം.മാമ്പഴത്തിൽ പഞ്ചസാരയുടെ അംശം കൂടുതലാണെങ്കിലും കാർബോഹൈഡ്രേറ്റും കുറവാണെന്ന് ഡോ.പുല്ലേല ശ്രീകർ കൃഷ്ണ പറഞ്ഞു.ഇത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും. മാമ്പഴത്തിൽ വലിയ അളവിൽ വിറ്റാമിൻ ഇ, കെ, ബി കോംപ്ലക്‌സ് അടങ്ങിയിട്ടുണ്ട്, കൂടാതെ കാൽസ്യം, പൊട്ടാസ്യം, കോപ്പർ എന്നിവയുൾപ്പെടെയുള്ളവയും അടങ്ങിയിട്ടുണ്ട്. എന്നാൽ അവ ധാരാളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. അതുകൊണ്ട് തന്നെ മാമ്പഴം ജ്യൂസടിച്ച് ഒരിക്കലും കഴിക്കരുത്. മാമ്പഴം പഴമായി മാത്രം കഴിക്കുക.

പേരക്ക, പപ്പായ, കിവി, പേര, കാന്താരി എന്നിവയും പ്രമേഹരോഗികൾക്ക് സ്ഥിരമായി കഴിക്കാവുന്ന വേനൽ പഴങ്ങളിൽ ഉൾപ്പെടുന്നു. എല്ലാ പഴങ്ങളും ചെറിയ അളവിൽ മാത്രം കഴിക്കുക.ഇതിന് പുറമെ എല്ലാ ദിവസവും രക്തത്തിലെ പഞ്ചസാരയുടെ അളവും പരിശോധിക്കണം. പഞ്ചസാരയുടെ അളവ് കൂടുന്നുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശവും തേടണം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News