ക്യാൻസർ സാധ്യത പടിക്ക് പുറത്ത്; മുള്ളങ്കി കഴിച്ചാൽ ചെറുതല്ല ഗുണങ്ങൾ

പ്രമേഹത്തെ പ്രതിരോധിക്കാനും മുള്ളങ്കി സഹായകമാണത്രെ

Update: 2022-10-22 13:10 GMT
Editor : banuisahak | By : Web Desk
Advertising

ദിവസേന ഭക്ഷണത്തിന് പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് നമുക്കറിയാം. ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും അസുഖങ്ങളെ പടിക്ക് പുറത്തുനിർത്താനും പച്ചക്കറികൾ ധാരാളം കഴിക്കേണ്ടത് അത്യാവശ്യമാണ്. വിറ്റാമിനുകളാൽ സമ്പന്നമായ ചില പച്ചക്കറികൾ അങ്ങനെ ഇപ്പോഴും നമുക്ക് വിപണിയിൽ ലഭ്യമായിരിക്കില്ല. 

അങ്ങനെയൊരു പച്ചക്കറിയാണ് മുള്ളങ്കി എന്ന റാഡിഷ് (Radish). സലാഡിനൊപ്പം ഉപയോഗിക്കുന്ന മുള്ളങ്കിയിൽ നിരവധി ഗുണങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. ഇതിനെ പറ്റി അധികമാർക്കും അറിയില്ലെന്നതാണ് വാസ്തവം. എന്താണ് മുള്ളങ്കി നൽകുന്ന ആരോഗ്യ ഗുണങ്ങളെന്ന് പരിശോധിച്ചാലോ... 

ക്യാൻസർ പ്രതിരോധം

മുള്ളങ്കി കഴിക്കുന്നതിലൂടെ ക്യാൻസർ സാധ്യത കുറയുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ക്യാൻസറിനെ തടയുന്ന 'ക്രൂസിഫറസ്' എന്ന ഇനത്തിൽ പെട്ട പച്ചക്കറിയാണ് മുള്ളങ്കി. ഇത്തരം പച്ചക്കറികൾ ജലവുമായി സംയോജിക്കുമ്പോൾ ഐസോത്തിയോ സയനേറ്റുകൾ ഉണ്ടാകുന്നു. ഇവ അർബുദത്തിന് കാരണമാകുന്ന പദാർത്ഥങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ട്യൂമർ വികസിക്കുന്നത് തടയുകയും ചെയ്യും. 

പ്രമേഹം നിയന്ത്രിക്കുന്നു 

ജീവിതശൈലീ രോഗമായി കണക്കാക്കുന്ന പ്രമേഹം അഥവാ ഷുഗറിനെ പ്രതിരോധിക്കാനും മുള്ളങ്കി സഹായകമാണത്രെ. മുള്ളങ്കിയുടെ ആന്റി ഡയബറ്റിക് ഗുണങ്ങൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. 

ദഹനപ്രശ്നങ്ങൾക്ക് പരിഹാരം 

ദഹനപ്രശ്നം പലരെയും അലട്ടുന്നുണ്ട്. അനാരോഗ്യകരമായ ജീവിതശൈലിയാണ് ഇതിന് പ്രധാനകാരണം. ഇതിനും മുള്ളങ്കിയിൽ പരിഹാരമുണ്ട്. മുള്ളങ്കിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ കുടലിലെ മാലിന്യങ്ങൾ നീക്കി ദഹനപ്രക്രിയ സുഗമമാക്കുന്നു. മലബന്ധം അകറ്റാനും മുള്ളങ്കി സഹായകമാണ്. 

രക്തസമ്മർദ്ദം നിയന്ത്രിക്കും, ഹൃദയാരോഗ്യം സംരക്ഷിക്കും

രക്തസമ്മർദ്ദമുള്ളവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന പച്ചക്കറിയാണ് മുള്ളങ്കി. പൊട്ടാസ്യത്തിന്റെ ഉറവിടമായതിനാൽ മുള്ളങ്കി രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നിലനിർത്താനും സഹായിക്കും. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News