ചോക്ലേറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറക്കുന്നു; പഠനം പറയുന്നത്

ചോക്ലേറ്റിന്റെ പല ഗുണങ്ങളും കഴിക്കുന്നവരിൽ പലർക്കും അറിയില്ല എന്നതാണ് വാസ്തവം

Update: 2022-03-30 14:58 GMT
Advertising

പലരുടെയും ഇഷ്ട വിഭവങ്ങളിൽ ഒന്നായിരിക്കും ചോക്ലേറ്റ്. ചോക്ലേറ്റ് ഐസ്‌ക്രീം, കേക്കുകൾ പല തരം മിഠായികൾ തുടങ്ങി ഇന്നത്തെ വിപണിയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്ന ചോക്ലേറ്റിന്റെ പല ഗുണങ്ങളും കഴിക്കുന്നവരിൽ പലർക്കും അറിയില്ല എന്നതാണ് വാസ്തവം.

അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ നടത്തിയ പഠനത്തിൽ ഗവേഷകർ 60 വയസുള്ളതും അതിന് മുകളിലുള്ളവരുമായ 20,000 മുതിർന്ന യുഎസ പൗരൻമാരെ പരിശോധനക്ക് വിധേയമാക്കി. ചിലരുടെ ഭക്ഷണക്രമത്തിൽ മാത്രം ചോക്ലേറ്റ് ഉൾപെടുത്തി. ഇവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരുന്നത് കുറവാണെന്ന് കണ്ടെത്തുകയും ചെയ്തു.

കൊക്കേ ഫ്‌ളേവർ വെച്ച് ഞങ്ങൾ നടത്തിയ പരീക്ഷണത്തിൽ കാർഡിയോവാസ്‌കുലാർ സംബന്ധിച്ച അസുഖങ്ങൾ കുറയുന്നതായി കണ്ടെത്തിതായി ഗവേഷകർ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖങ്ങളാൽ മരണപ്പെടുന്നവരിൽ 27 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഇവർ അവകാശപ്പെടുന്നു.

കൊക്കോ പൗഡർ, ചോക്ലേറ്റ്, മറ്റ് ഭക്ഷണങ്ങൾ എന്നിവയിൽ കാണപ്പെടുന്ന സംയുക്തങ്ങളാണ് ഫ്‌ളാവനോൾസ്. ദ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച കൊക്കോ ഫ്‌ളാവനോളുകളെക്കുറിച്ചുള്ള 2014 ലെ പഠനത്തിലും ചോക്ലേറ്റിന്റെ ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ച് പറയുന്നുണ്ട്.

കൂടാതെ, 2005-ൽ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ഹൈപ്പർടെൻഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ചോക്ലേറ്റിൽ നിന്നുള്ള ഫ്‌ലവനോളുകൾക്ക് രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിയുമെന്നതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു. ഫ്‌ളാവനോൾസ് കൊക്കോ ബീനിൽ മാത്രമല്ല, ചില ഫലങ്ങൾ, ചായ, മുന്തിരി എന്നിവയിലും കാണപ്പെടുന്നുണ്ട്.

കൊക്കോ ഫ്‌ളാവനോൾ ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കൃത്യമായി മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു. എന്നിരുന്നാലും ഡാർക്ക് ചോക്ലേറ്റിന്റെ ആരോഗ്യ ഗുണങ്ങൾ നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മാത്രമല്ല ചോക്ലേറ്റ് ഏതൊക്കെ തരത്തിലാണ് ശരീരത്തെ ബാധിക്കുക എന്നറിയാൻ ചോക്ലേറ്റിന്റെ പാർശ്വഫലങ്ങൾ കൂടി മനസിലാക്കുന്നത് നല്ലതാണ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News