കോവിഡ് മുക്തരായവരിൽ രണ്ടു വർഷത്തിന് ശേഷവും രോഗലക്ഷണങ്ങൾ; പഠനം

കോവിഡിന്റെ ആദ്യഘട്ടത്തിൽ ചൈനയിൽ രോഗം ബാധിച്ച1192 പേരിൽ നടത്തിയ പഠന റിപ്പോർട്ടിലാണ് പുതിയ വെളിപ്പെടുത്തൽ

Update: 2022-05-12 10:32 GMT
Advertising

കോവിഡ് രോഗമുക്തി നേടി രണ്ട് വർഷം കഴിഞ്ഞവരിൽ രോഗലക്ഷണങ്ങൾ ഉള്ളതായി കണ്ടെത്തി. ലാൻസെറ്റ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇവരിൽ കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച് ആരോഗ്യസ്ഥിതിയിൽ വലിയ വ്യത്യാസം ഉള്ളതായി കാണപ്പെട്ടു.

കോവിഡിന്റെ ആദ്യഘട്ടത്തിൽ ചൈനയിൽ രോഗം ബാധിച്ച1192 പേരിൽ നടത്തിയ പഠന റിപ്പോർട്ടിലാണ് പുതിയ വെളിപ്പെടുത്തൽ. കുറഞ്ഞത് അമ്പത് ശതമാനം ആളുകളിൽ ലക്ഷണങ്ങൾ കണ്ടെത്തി. ഇവരുടെ ആന്തരിക അവയവങ്ങളിലും ശാരീരിക പ്രവർത്തനങ്ങളിലും രോഗത്തിനാസ്പദമായ ലക്ഷണങ്ങളും രോഗത്തിന്റെ ആഘാതവും ദീർഘകാലം നീണ്ടു നിൽക്കുന്നതായാണ് റിപ്പോർട്ട്.

ഇവരിൽ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ, മറ്റുള്ളവരെ അപേക്ഷിച്ച് ക്ഷീണം കൂടുതലാവുക, ഉറങ്ങാനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയവ നിരന്തരമായി കാണപ്പെടുന്നു. അതിനാൽ കോവിഡിന് ശേഷം ജീവിതശൈലിയിൽ വളരെയധികം ശ്രദ്ധപുലർത്തേണ്ടത് അത്യാവശ്യമാണ്.

കോവിഡ്19 അതിജീവിച്ചവരിൽ പ്രാരംഭഘട്ടത്തിൽ അണുബാധ നീക്കം ചെയ്തിരിക്കാമെങ്കിലും കോവിഡിൽ നിന്ന് പൂർണ്ണമായി സുഖം പ്രാപിക്കാൻ രണ്ട് വർഷത്തിലധികം വേണ്ടിവരുമെന്ന് ചൈന-ജപ്പാൻ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലിലെ പ്രൊഫസർ ബിൻ കാവോ പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News