കുഞ്ഞുങ്ങള്‍ ശ്വാസമെടുക്കുന്നത് വായിലൂടെയാണോ? ശ്രദ്ധിക്കണം

കുട്ടികളിലെ മൂക്കിലെ ദശയെ കുറിച്ച് വിശദീകരിക്കുകയാണ് കോഴിക്കോട് ശാന്തി ഹോസ്പിറ്റലിലെ ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ അഭിലാഷ് രത്‌നാകരന്‍.

Update: 2022-02-02 10:56 GMT
Advertising

 പല കുട്ടികളിലും കാണപ്പെടുന്ന പ്രധാന പ്രശ്‌നമാണ് മൂക്കിലെ ദശ അഥവാ അഡ്രനോയ്ഡ്. എന്നാല്‍ പലപ്പോഴുമത് നിസാരമാക്കി വിടുകയാണ് നമ്മള്‍. മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും മരുന്നുകള്‍ വാങ്ങി തല്‍ക്കാലത്തേക്ക് ശമിപ്പിക്കുന്ന രീതി ഒഴിവാക്കുക തന്നെ വേണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായ ചികിത്സ കുട്ടികള്‍ക്ക് നല്‍കണം. കുട്ടികളിലെ മൂക്കിലെ ദശയെ കുറിച്ച് വിശദീകരിക്കുകയാണ് കോഴിക്കോട് ശാന്തി ഹോസ്പിറ്റലിലെ ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ അഭിലാഷ് രത്‌നാകരന്‍.


തൊണ്ടയിലെ ടോണ്‍സില്‍ പോലെ മൂക്കിന്‍റെ പുറകിലുള്ള ഗ്രന്ഥിയാണ് അഡ്രനോയ്ഡ്. ഇത് എല്ലാ കുട്ടികളിലും സാധാരണയായി ഉണ്ടാവുന്നതാണ്. മൂക്കടപ്പ് അനുഭവപ്പെടുമ്പോള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന മാംസളമായ ഭാഗം ദശയാണെന്ന് പലരും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. അഡ്രനോയ്ഡ് മൂക്കിന്‍റെ പുറക് വശത്തായതിനാല്‍ നമുക്ക് നേരിട്ട് കാണാന്‍ സാധിക്കുകയില്ല.

Full View

ദശയുടെ ലക്ഷണങ്ങള്‍

  • നിരന്തരമായി അലര്‍ജി ഉണ്ടാവുന്നു

നിരന്തരം അലര്‍ജി, അണുബാധ എന്നിവയുള്ള കുട്ടികളില്‍ ദശ വലുതാവാന്‍ സാധ്യതയുണ്ട്. അപ്പാഴാണ് മൂക്കടപ്പ് അനുഭവപ്പെടുന്നത്.

  • വായിലൂടെയുള്ള ശ്വാസം വലിക്കല്‍

മൂക്കിലൂടെയാണ് സാധാരണ ശ്വാസം വലിക്കേണ്ടത്. വായിലൂടെ ശ്വാസം വലിച്ചാല്‍ മുഖത്തിന്‍റെ ആകൃതിക്ക് മാറ്റം വരും. മുഖത്തിന്‍റെ താടിഭാഗം കൂര്‍ത്ത് വരും. പല്ലുകള്‍ ഉന്തിവരാനും കാരണമാവുന്നു.

  • വിട്ടുമാറാത്ത ജലദോഷം

മൂക്കില്‍ ദശയുള്ള കുട്ടികള്‍ക്ക് എല്ലായ്‍പ്പോഴും വിട്ടുമാറാത്ത ജലദോഷമായിരിക്കും. മൂക്കിന് പുറമേ ചെവിയും അടയുന്നു. മൂക്കും ചെവിയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അത് ചെവിയെ കാര്യമായി ബാധിക്കുന്നു. ഇവയെ ബന്ധിപ്പിക്കുന്ന ട്യൂബാണ് യൂസ്റ്റേഷന്‍ ട്യൂബ്. മൂക്കടയുമ്പോള്‍ യൂസ്റ്റേഷന്‍ ട്യൂബ് അടയുന്നു. ഇത് ചെവിയില്‍ നീര് വെയ്ക്കാന്‍ കാരണമാവുന്നു. കേള്‍വി ശക്തി കുറയുന്നു. ചെവിവേദന വരികയും ചെവിയൊലിപ്പിനും കാരണമാവുന്നു.

  • ഉയര്‍ന്ന കൂര്‍ക്കംവലി

ദശയുള്ള കുട്ടികള്‍ ഉയര്‍ന്ന കൂര്‍ക്കംവലി തുടങ്ങുകയും ഇത് ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നു. പഠനത്തില്‍ ഉള്ള ശ്രദ്ധ കുറയാനും ഇത് കാരണമാവുന്നു.


രോഗ നിര്‍ണയ മാര്‍ഗങ്ങള്‍

  • എക്‌സറേ എടുക്കുക

എക്‌സറേയിലൂടെ ദശ ഉണ്ടോ എന്നും എത്രത്തോളം വളര്‍ന്നു എന്നും മനസിലാക്കാന്‍ സാധിക്കുന്നു.

.എന്‍ഡോസ്‌കോപി

ഒരു ഇ.എന്‍.ടി ഡോക്ടറെ കണ്ടാല്‍ എന്‍ഡോസ്‌കോപി വഴി ദശയുടെ വലിപ്പവും അതിന്‍റെ തടസവും നേരിട്ട് കാണാം.


എങ്ങനെ പരിഹരിക്കാം

  • അലര്‍ജി നിയന്ത്രിക്കുക. പൊടി, പുക എന്നിവ പരമാവധി ശ്വസിക്കാതിരിക്കുക

വീടിനു പുറത്തെ പൊടികള്‍ മാത്രമല്ല. അകത്ത് കര്‍ട്ടണ്‍, ബെഡ്ഷീറ്റ് എന്നിവയിലുള്ള പൊടികളും അപകടകാരികളാണ്.

  • പെര്‍ഫ്യൂമുകള്‍ ഒഴിവാക്കുക
  • നിലവാരം കൂടിയ മാസ്‌കുകള്‍ ഉപയോഗിക്കുക
  • മരുന്നുകള്‍ ഉപയോഗിക്കുക

ഡോക്ടറുടെ നിര്‍ദേശപ്രകാരം നാസല്‍ ഡ്രോപ്‌സ്, ടാബ്‍ലെറ്റുകള്‍ എന്നിവ ഉപയോഗിക്കുക.

  • ശസ്ത്രക്രിയ നടത്തുക

മരുന്നുകള്‍ കഴിച്ചിട്ടും കുട്ടികള്‍ക്ക് ഒരു മാറ്റവും ഉണ്ടാവുന്നില്ല എങ്കില്‍ ശസ്ത്രക്രിയയിലേക്ക് പോവേണ്ടി വരും. കുറച്ച് മുന്‍പ് വരെ ഉണ്ടായിരുന്ന ഒരു ട്രീറ്റ്‌മെന്‍റാണ് ക്യൂററ്റൈസ്. മൂക്കിലെ ദശ ചുരണ്ടിക്കളയുന്ന രീതിയാണിത്.  ഇത് ചെയ്തവരില്‍ വീണ്ടും തിരിച്ചുവരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇന്നത്തെ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നടത്തുന്ന ശസ്ത്രക്രിയ വളരെ ഫലപ്രദമാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്

https://www.santhihospital.com/

ഫോണ്‍: 0495 2280000

മൊബൈല്‍ : 9605671100

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News