അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്ക് വേണ്ടേ?
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടെന്ന കേന്ദ്ര മാർഗ നിർദേശത്തിനെതിരെ ആരോഗ്യവിദഗ്ധര്‍
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടെന്ന കേന്ദ്ര മാർഗ നിർദേശത്തിനെതിരെ ആരോഗ്യവിദഗ്ധര്‍. രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികള്‍ മാസ്ക് ഒഴിവാക്കുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് വിലയിരുത്തല്‍.
ശരിയായ രീതിയില്‍ മാസ്ക് ധരിക്കാനാവില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന മാര്‍ഗനിര്‍ദേശം ഇറക്കിയത്. ഉപകാരത്തേക്കാള്‍ ദോഷമായിരിക്കും ഈ നിര്‍ദേശത്തോടെ ഉണ്ടാവുകയെന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നത്. കൊവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്.
ഈ മാര്‍ഗനിര്‍ദേശം അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കാന്‍ പാടില്ല, അത് ശരിയല്ല, അല്ലെങ്കില്‍ അവര്‍ക്ക് കോവിഡി വരില്ല, അതുകൊണ്ട് അവര്‍ മാസ്ക് ധരിക്കേണ്ടതില്ല എന്ന തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ലോക്ഡൌണ്‍ ഇളവുകള്‍ വരുന്നതോ ആളുകള്‍ കുട്ടികളുമായി പുറത്തിറങ്ങാം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് കുട്ടികളില്‍ കോവിഡ് 19 വ്യാപനം കൂട്ടാനിടയാക്കും.