കണ്ണിൽ തുള്ളിമരുന്ന് ഉപയോഗിച്ച് ശീലമായോ? തിമിരം.. ഗ്ലോക്കോമ, പിന്നാലെ വരുന്നുണ്ട് രോഗങ്ങൾ

പെട്ടെന്നുള്ള ആശ്വാസത്തിന് തുള്ളിമരുന്നുകൾ ഉപയോഗിക്കുന്നത് നല്ലതല്ല. ഇവ താൽകാലിക ആശ്വാസം മാത്രമാണ് നൽകുന്നത്

Update: 2023-08-06 12:43 GMT
Editor : banuisahak | By : Web Desk
Advertising

ചെങ്കണ്ണും കണ്ണുകളിലെ അണുബാധയും വർധിച്ചുവരികയാണ്. കണ്ണിൽ ചെറിയ ചൊറിച്ചിൽ ഉണ്ടായാൽ പോലും തുള്ളിമരുന്ന് ഒഴിച്ച് പ്രശ്നം പരിഹരിക്കുകയാണോ ചെയ്യാറ്? ഈ ശീലം അത്ര നല്ലതല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. സ്റ്റിറോയിഡ് ഐ ഡ്രോപ്പുകളുടെ യുക്തിരഹിതമായ ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകുകയാണ് ഡോക്ടർമാർ. ഇത്തരം മരുന്നുകളുടെ ഉപയോഗം താത്കാലിക ആശ്വാസം മാത്രമാണ് നൽകുന്നതെന്നും ദീർഘകാലം ഇതിന്റെ ദോഷങ്ങൾ നിലനിൽക്കുമെന്നും ഡോക്ടർമാർ പറയുന്നു. 

രോഗം നേരത്തെ കണ്ടുപിടിക്കുന്നതും ഉചിതമായ ചികിത്സ നേടുന്നതും രോഗത്തിന്റെ ദ്രുതഗതിയിലുള്ള പരിഹാരത്തിന് പ്രധാനമാണ്. ചെങ്കണ്ണ് പോലെയുള്ള രോഗങ്ങൾ പകരാനിടയുള്ളതിനാൽ നേരത്തെ തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്ന് ഡിഡിയു ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഐ സർജൻ ഡോ. ജെ.എസ്. ഭല്ല പറഞ്ഞു.

 നിലവിലെ ചെങ്കണ്ണ് രോഗം തനിയെ കുറയുന്ന തരത്തിലുള്ളതാണ്. ഇവക്ക് എല്ലാ സാഹചര്യങ്ങളിലും ആന്റിബയോട്ടിക് ചികിത്സ ആവശ്യമില്ലെന്നും ഡോക്ടർ പറയുന്നു. രോഗം പടരാതിരിക്കാൻ കൈയും മുഖവും വൃത്തിയായി കഴുകേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. 

പെട്ടെന്നുള്ള ആശ്വാസത്തിന് തുള്ളിമരുന്നുകൾ ഉപയോഗിക്കുന്നത് നല്ലതല്ല. ഇവ താൽകാലിക ആശ്വാസം മാത്രമാണ് നൽകുന്നത്. രോഗം പൂർണമായി ഭേദമാകണമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ഉചിതമായ ചികിത്സ തന്നെ നേടേണ്ടതുണ്ട്. തുള്ളിമരുന്നുകൾ കണ്ണിൽ തുടർച്ചയായി ഉപയോഗിക്കുന്നത് ചിലപ്പോൾ അണുബാധ കൂടുന്നതിനും ഇടയാക്കും. 

 സാധാരണയായി വൈറസുകൾ മൂലമാണ് ഇത്തരം രോഗങ്ങൾ കണ്ണിൽ ഉണ്ടാകുന്നത്. അഡെനോവൈറസ് ആണ് രോഗം പടരാനിടയാക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കണ്ണുകളുടെ വൈറൽ അണുബാധ സ്വയം പരിമിതമാണ്, ഒന്ന് മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഒരാൾക്ക് സുഖം പ്രാപിക്കാം. അപൂർവമായി ഉണ്ടാകുന്ന സെക്കണ്ടറി ബാക്റ്റീരിയൽ ഇൻഫെക്ഷൻ മാറാൻ കുറച്ച് സമയമെടുക്കും. 

 ഇത്തരം അവസ്ഥകളിൽ ആൻറിബയോട്ടിക് തുള്ളിമരുന്നുകൾ ഉപയോഗിക്കാം. എങ്കിലും, ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാൻ പാടുള്ളൂ. ദീർഘകാലാടിസ്ഥാനത്തിൽ കോർട്ടികോസ്റ്റീറോയിഡുകൾ ഉപയോഗിക്കുന്ന രോഗികൾക്ക് ഗ്ലോക്കോമയും (അന്ധതയ്ക്ക് സാധ്യതയുള്ള അവസ്ഥ) തിമിരവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 

കണ്ണിനുണ്ടാകുന്ന അണുബാധകളുടെ പ്രധാന ലക്ഷണം ചൊറിച്ചിലും അസ്വസ്ഥതയുമാണ്.ലൂബ്രിക്കറ്റിംഗ് തുള്ളികൾ ഈ ലക്ഷണങ്ങൾക്കാണ് ആശ്വാസം നൽകുന്നത്. 

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News