കോവിഡ് കാലത്ത് ഇന്ത്യക്കാര്‍ കഴിച്ച ഡോളോ ഗുളിക അടുക്കി വച്ചാല്‍ ബുര്‍ജ് ഖലീഫയേക്കാള്‍ 63,000 മടങ്ങ് ഉയരം

2020 ൽ രാജ്യത്ത് 350 കോടിയിലധികം ഡോളോ ഗുളികകൾ വിറ്റഴിഞ്ഞതായി റിപ്പോർട്ട്

Update: 2022-01-17 14:37 GMT
Advertising

കോവിഡ് തരംഗം രാജ്യത്ത് അലയടിച്ച 2020 ൽ 350 കോടിയിലധികം ഡോളോ ഗുളികകൾ വിറ്റഴിഞ്ഞതായി റിപ്പോർട്ട്. ഇത് ലംബമായി അടുക്കി വച്ചാൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയേക്കാൾ 63,000 മടങ്ങ് ഉയരമുണ്ടാകുമത്രെ! ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനേക്കാൾ 6000 മടങ്ങ് ഉയരം വരുമിത്. പനി തലവേദന തുടങ്ങിയവക്ക് ആളുകള്‍ സാധാരണ ഉപയോഗിക്കുന്ന  ഡോളോ, പാരസിറ്റാമോൾ ഗുളികകളുടെ വിൽപ്പനയിൽ വൻ വർധനയാണ് കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ഉണ്ടായിരിക്കുന്നത്.

കോവിഡിന് മുമ്പ് പ്രതിവർഷം 9.4 കോടി സ്ട്രിപ്പ് ഗുളികകളാണ് വിറ്റഴിച്ചിരുന്നത്. ഓരോ സ്ട്രിപ്പിലും 15 ഗുളികകൾ വീതമാണുണ്ടാവുക. എന്നാൽ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത്  വലിയതോതിലാണ് വർധിച്ചത്. 2021 ൽ മാത്രം 307 കോടി രൂപയുടെ ഗുളികകള്‍ വിറ്റഴിഞ്ഞു. കോവിഡിന് മുമ്പ് പാരാസിറ്റാമോളിന്റെ എല്ലാ വിഭാഗത്തിലുമുള്ള ഗുളികകളുടെ വിൽപ്പനയിൽ നിന്നുള്ള പ്രതിവർഷ വരുമാനം 530 കോടി രൂപയായിരുന്നെങ്കിൽ 2021 ൽ ഇവയുടെ വിൽപ്പനയിൽ 70 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. അതായത് 1000 കോടിക്കടുത്ത് വരുമാനം.

കോവിഡിന്റെ ഒന്നാം തരംഗത്തിൽ ഗൂഗിളിൽ ഏറ്റവുമധികം സെർച്ച് ചെയ്യപ്പെട്ട പദങ്ങളിലൊന്നാണ് ഡോളോ 650. രണ്ട് ലക്ഷം തവണയിലധികമാണ് ഈ പദം സെർച്ച് ചെയ്യപ്പെട്ടിരിക്കുന്നത്. കാൽപോൾ എന്ന പദം 40,000 തവണ സെർച്ച് ചെയ്യപ്പെട്ടു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News