ശ്വാസകോശാരോഗ്യം വര്‍ധിപ്പിക്കാന്‍ ഏഴ് സൂപ്പര്‍ ഫുഡുകള്‍

വിറ്റാമിനുകളും ആന്‍റിഓക്‌സിഡന്‍റുകളും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ശ്വാസകോശത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.

Update: 2023-04-03 06:52 GMT
Advertising

നമ്മള്‍ ശ്വസിക്കുന്ന വായു കൂടുതല്‍ കൂടുതല്‍ മലിനമായിക്കൊണ്ടിരിക്കുമ്പോള്‍ ശ്വാസകോശാരോഗ്യം സംരക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടത് അനിവാര്യമാണ്. അതിന് ഭക്ഷണത്തില്‍ ബോധപൂര്‍വം തന്നെ ചില വിഭവങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്‌സിഡന്‍റുകളും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ശ്വാസകോശത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.

1. കാബേജ്

കാബേജില്‍ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ്, (സി.ഒ.പി.ഡി) ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നു

2. ചീര

ചീരയിലും ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് സി.‌ഒ‌.പി‌.ഡിയെയും മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങളെയും പ്രതിരോധിക്കുന്നു. ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സി ധാരാളമായി ചീരയില്‍ അടങ്ങിയിട്ടുണ്ട്.

3. ബ്രോക്കോളി

വിറ്റാമിൻ സി, ഫോളേറ്റ്, ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളുടെ കലവറയാണ് ബ്രോക്കോളി. ബ്രോക്കോളി കഴിക്കുന്നത് ശ്വാസകോശ അർബുദവും ശ്വാസകോശ സംബന്ധമായ രോഗങ്ങളും വരുന്നത് ഒരുപരിധി വരെ തടയും

4. ബെറി

പലതരം ബെറികളില്‍ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വായു മലിനീകരണത്തില്‍ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കുന്നു. ഈ പഴങ്ങള്‍ കഴിക്കുന്നത് ആസ്മ പോലുള്ള ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കും.

5. വെളുത്തുള്ളി

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളി പതിവായി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ അണുബാധ കുറയ്ക്കുന്നു.

6. മഞ്ഞൾ

കുർക്കുമിൻ എന്ന ശക്തമായ ആന്‍റി-ഇൻഫ്ലമേറ്ററി സംയുക്തം അടങ്ങിയ സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. മഞ്ഞൾ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

7. ഇഞ്ചി

ഇഞ്ചിച്ചായ കുടിക്കുകയോ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനു നല്ലതാണ്.

ഈ സൂപ്പർഫുഡുകൾക്ക് പുറമേ നിങ്ങളുടെ ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താന്‍ ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്

1. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ശ്വാസകോശ അർബുദത്തിനും പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. ശ്വാസകോശാരോഗ്യം സംരക്ഷിക്കാന്‍ പുകവലിക്കാര്‍ ആ ദുശ്ശീലം ഉപേക്ഷിക്കണം.

2. പതിവായി വ്യായാമം ചെയ്യുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കുറഞ്ഞത് 30 മിനിറ്റെങ്കിലും ദിവസവും വ്യായാമം ചെയ്യണം.

3. വായു മലിനീകരണ സമയത്ത് പുറത്ത് വ്യായാമം ചെയ്യുന്നത് ഒഴിവാക്കണം.

4. ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് കൈകൾ പതിവായി കഴുകണം. മുഖത്ത് തൊടുന്നത് ഒഴിവാക്കണം.

5. ഫ്ലൂ, ന്യൂമോണിയ, മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവയ്ക്ക് വാക്സിനേഷൻ എടുക്കാന്‍ വിദഗ്ധോപദേശം തേടണം.

Summary- As the air we breathe becomes increasingly polluted, it's more important than ever to take steps to protect our respiratory health. One effective way to boost lungs health is to add more superfoods to our diets

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News