കോവിഡിന്റെ ഭാവി വകഭേദങ്ങൾ ഇന്ത്യയിൽ ഗുരുതരമാവില്ലെന്ന് വിദഗ്ധർ

രണ്ടാം തരംഗത്തോടുകൂടി രാജ്യത്ത് നല്ലൊരു ശതമാനം പേരും കോവിഡ് ബാധിതരായി

Update: 2022-03-21 04:28 GMT
Editor : Dibin Gopan | By : Web Desk
Advertising

ഭാവിയിൽ ഉണ്ടായേക്കാവുന്ന കോവിഡ് വകഭേദങ്ങൾ ഇന്ത്യയിൽ ഗുരുതരമാകാനിടയില്ലെന്ന് വിദഗ്ധർ. വൈറസിന് ഇന്ത്യയിൽ ആയിരത്തിലധികം ജനിതകവ്യതിയാനങ്ങൾ ഉണ്ടായെങ്കിലും അഞ്ചെണ്ണം മാത്രമാണ് ഗുരുതരമായത്. രണ്ടാംതരംഗത്തോടുകൂടി രാജ്യത്ത് നല്ലൊരു ശതമാനം പേരും കോവിഡ് ബാധിതരായി. രോഗം ബാധിച്ചവർക്ക് പ്രതിരോധശേഷി കൈവന്നതും കൃത്യമായി നൽകുന്ന പ്രതിരോധകുത്തിവെപ്പും രാജ്യത്ത് ഇനിയും രോഗം ഗുരുതരമാവാനുള്ള സാധ്യത കുറച്ചെന്നാണ് വിദഗ്ധാഭിപ്രായം.

മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ സർക്കാർ പരിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമാണ്. മറ്റ് അസുഖങ്ങൾ ഉള്ളവരും വയോധികരും ഒഴികെയുള്ളവർക്ക് ഇളവ് നൽകണമെന്നാണ് ആവശ്യം. പ്രതിരോധകുത്തിവെപ്പെടുത്ത് എല്ലാവരും സുരക്ഷിതരാവണമെന്നും മാസ്‌കിൽ ഇളവുകളാവാമെന്നും പകർച്ചവ്യാധി വിദഗ്ധൻ ഡോ. ചന്ദ്രകാന്ത് ലഹാരിയ പറഞ്ഞു. മാസ്‌ക് മാർഗരേഖയിൽ സർക്കാർ ഇളവ് വരുത്തുന്നത് പരിഗണിക്കേണ്ട സമയമാണിതെന്ന് എയിംസിലെ പകർച്ചവ്യാധി വിദഗ്ധൻ ഡോ. സഞ്ജയ് റായും അഭിപ്രായപ്പെട്ടു.

യൂറോപ്പിലും തെക്കുകിഴക്കനേഷ്യയിലും കോവിഡ് വർധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനെ ഐ.സി.എം.ആറും എതിർക്കുന്നു. മറ്റു രാജ്യങ്ങളിൽ കേസുകൾ കൂടിയാൽ അത് ഇവിടെയും പ്രതിഫലിക്കുമെന്ന ഭയം അസ്ഥാനത്താണെന്ന് ഐ.സി.എം.ആർ. പകർച്ചവ്യാധി വിദഗ്ധൻ സമീറൻ പാണ്ഡ പറഞ്ഞു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News