മുട്ട കൂടുതൽ കഴിച്ചാൽ എന്തു സംഭവിക്കും, ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ഒരാൾക്ക് ഒരു ദിവസം വേണ്ടത് 186 മില്ലിഗ്രാം കോളസ്‌ട്രോളാണ്. ഒരുമുട്ടയിൽ തന്നെ ഇതിന്റെ പകുതിയിലേറെ അടങ്ങിയിട്ടുണ്ട്
Update: 2022-12-20 13:35 GMT
ഒട്ടുമിക്ക ആളുകളുടെയും ഇഷ്ട ഭക്ഷണമാണ് മുട്ട. പ്രോട്ടീന്റെ സ്രോതസ്സായതുകൊണ്ടു തന്നെ ഡോക്ടർമാരും മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നിർദേശിക്കാറുണ്ട്. എന്നാൽ കൂടുതൽ മുട്ട കഴിച്ചാൽ എന്തു സംഭവിക്കും?
- ഒരാൾക്ക് ഒരു ദിവസം വേണ്ടത് 186 മില്ലിഗ്രാം കോളസ്‌ട്രോളാണ്. ഇതിൽ ഒരുമുട്ടയിൽ തന്നെ ഇതിന്റെ പകുതിയിലേറെ അടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തം. അതുകൊണ്ടു തന്നെ കൂടുതൽ മുട്ട ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോൾ കൂട്ടാൻ കാരണമാകുന്നു. ഇത് ഹൃദ്യോഗ സാധ്യത ഉണ്ടാക്കുമെന്നും പഠനങ്ങൾ പറയുന്നു.
- മുട്ടയുടെ വെള്ളക്കരുവിൽ കൊഴുപ്പ് കുറവാണ് 6 ഗ്രാം പ്രോട്ടീൻ 55 ഗ്രാം സോഡിയം ഉൾപ്പടെ കുറഞ്ഞ അളവിലേ കൊലോറിയുള്ളൂ പക്ഷേ മഞ്ഞക്കരുവിൽ വിറ്റാമിൻ എ, ഫാറ്റ്, കൊളസ്‌ട്രോൾ എന്നിവയുണ്ട് കൂടുതൽ മഞ്ഞക്കുരു കഴിച്ചാൽ ശരീരത്തിലെ കൊളസ്‌ട്രോൾ ഉയരാൻ കാരണമാകും.
- കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണമായതുകൊണ്ടു തന്നെ അധികം മുട്ട കഴിക്കുന്നത് വൃക്കരോഗികൾക്ക് ദോഷം ചെയ്യും.വൃക്കസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവരിൽ, GFR (വൃക്കകളെ ഫിൽട്ടർ ചെയ്യുന്ന ഒരു ദ്രാവകം) അളവ് കുറവാണ്. മുട്ടയുടെ വെള്ള GFR കുറയ്ക്കുന്നു. ഇത് കിഡ്നിയുടെ പ്രവർത്തനത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കും
- കൂടുതൽ മുട്ട ദിവസവും കഴിക്കുന്നത് ദഹനപ്രക്രിയ തകരിറിലാക്കുന്നു എന്നതാണ് മറ്റൊന്ന്. ഇത് കടുത്ത വയറുവേദനയിലേക്കും നയിച്ചേക്കാം. മുട്ടയോടപ്പം കഴിക്കുന്ന മറ്റു ഭക്ഷണങ്ങളിലും ശ്രദ്ധവേണം.
- ഹൃദ്രോഗമുള്ളവരും പ്രമേഹരോഗികളും മുട്ട കഴിക്കുന്നത് ഒഴിവാക്കണം.
ദിവസേന എത്ര മുട്ട കഴിക്കാം?
പോഷക സമൃദ്ധവും ടേസ്റ്റുള്ള ഭക്ഷണ പദാർഥമാണെങ്കിലും മുട്ട കഴിക്കുന്നതിൽ മിതത്വം പാലിക്കണമെന്നാണ് വിദഗ്ധാഭിപ്രായം. കൊളസ്‌ട്രോൾ പ്രശ്‌നമുള്ളവർ ദിവസം ഒരു മുട്ടയിൽ കൂടുതൽ കഴിക്കരുത്. കൂടുതൽ കഴിക്കണമെന്നുള്ളവർ മഞ്ഞക്കരു ഉപേക്ഷിക്കണം. ആഴ്ചയിൽ നാലുമുട്ട എന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ നിർദേശം. കൊളസ്‌ട്രോൾ കൂടുതൽ അടിയുന്നത് ഹൃദയത്തെ ബാധിക്കുമെന്നും പറയുന്നു.
മുട്ടയുടെ ഗുണങ്ങൾ
- മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ഒരു കലോറിയിൽ കൂടുതൽ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ധാരാളം വിറ്റാമിൻസ്, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയും മുട്ടയിലുണ്ട്.. സെലിനിയം. ഫോസ്ഫറസ്. കോളിൻ. വിറ്റാമിൻ ബി 12, ഒന്നിലധികം ആന്റീ ഓക്‌സിഡന്റുകൾ തുടങ്ങിയവയും മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം രോഗപ്രതിരോധ വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തെ സഹായിക്കുന്നു.
- തിമിരം, വാർധക്യസഹജമായ മറ്റസുഖങ്ങളിൽ നിന്നും തടയാൻ ല്യൂട്ടിൻ, സിയാക്‌സാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു. ചീരപോലുള്ള ഇലക്കറികളിൽ ഇത് ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും നല്ലൊരു ശതമാനം അളവ് മുട്ടയിലും ഉണ്ട്.
- മുട്ടയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ ഗ്രേ മാറ്ററിനെ സഹായിക്കുന്നു. കൂടാതെ മസ്തിഷ്‌ക വികസനത്തിൽ വലിയ പങ്ക് വഹിക്കുന്നതിനാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും മുട്ട വളരെ നല്ലതാണ്.