തിരക്കിനിടെ ഉച്ചഭക്ഷണം ഒഴിവാക്കിയോ? ഗ്യാസ് ട്രബിൾ തടയാൻ വഴിയുണ്ട്

തിരക്കും ജീവിതശൈലികളും കാരണം ഉച്ചഭക്ഷണം വൈകി കഴിക്കുന്നവരാകും കൂടുതലും, കൃത്യസമയത്ത് ഉച്ചഭക്ഷണം കഴിക്കാത്തത് പലപ്പോഴും തലവേദന, അസിഡിറ്റി, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും

Update: 2023-08-11 12:12 GMT
Editor : banuisahak | By : Web Desk
Advertising

പ്രഭാത ഭക്ഷണം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ആരോഗ്യ വിദഗ്ധരടക്കം നിരന്തരം നിർദേശിക്കാറുള്ളതാണ്. പോഷകസമ്പന്നമായ ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തിയുള്ള ബ്രെക്ക്ഫാസ്റ്റ് ഒരു ദിവസം തന്നെ മെച്ചപ്പെടുത്തും. രാത്രി ഭക്ഷണവും അതുപോലെ തന്നെ, അത്താഴപ്പട്ടിണി കിടക്കരുതെന്ന് വീട്ടിലെ മുതിർന്നവർ പറയുന്നത് കേട്ടിട്ടില്ലേ? വളരെ നേരത്തെ തന്നെ പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് രാത്രിയിൽ ഉൾപ്പെടുത്തുക. ഇങ്ങനെ രാവിലെയും രാത്രിയും ഭക്ഷണത്തിന് പ്രാധാന്യം കൊടുക്കുമ്പോൾ വിട്ടുപോകുന്ന ഒന്നാണ് ഉച്ചഭക്ഷണം. 

സാധാരണയായി ഏറ്റവും അവഗണിക്കപ്പെടുന്ന ഭക്ഷണമാണ് ഉച്ചനേരത്തേത്. അധികം വിശപ്പില്ലെങ്കിൽ ഉച്ചഭക്ഷണം കഴിവതും ഒഴിവാക്കാറാണ് പലരും. ഉച്ചഭക്ഷണത്തിന്റെ പ്രാധാന്യം അധികം ആരും പറഞ്ഞ് കേട്ടിട്ടില്ലാത്തതാകണം കാരണം. ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഉച്ചഭക്ഷണം കഴിക്കുന്നതും ഒരുപോലെ പ്രധാനമാണ്. ദിവസം മുഴുവൻ നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകാൻ ഇത് സഹായിക്കും. 

തിരക്കും ജീവിതശൈലികളും കാരണം ഉച്ചഭക്ഷണം വൈകി കഴിക്കുന്നവരാകും കൂടുതലും. ചിലരിത് പൂർണമായും ഒഴിവാക്കും. കൃത്യസമയത്ത് ഉച്ചഭക്ഷണം കഴിക്കാത്തത് പലപ്പോഴും തലവേദന, അസിഡിറ്റി, ഗ്യാസ് എന്നിവയ്ക്ക് കാരണമാകുകയും നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എങ്ങനെ ശ്രമിച്ചിട്ടും ഉച്ചഭക്ഷണത്തിന് കൃത്യമായ ഒരു സമയം ക്രമീകരിക്കാൻ കഴിയാത്തവരാണോ നിങ്ങൾ! അതുമൂലമുണ്ടാകുന്ന തലവേദന, ഗ്യാസ്, അസിഡിറ്റി എന്നിവ തടയാൻ സഹായിക്കുന്ന ചില ടിപ്പുകൾ നോക്കിയാലോ..

വെള്ളം കുടിക്കുക 

ആഹാരം കഴിച്ചാലും ഇല്ലെങ്കിലും വെള്ളം കുടിക്കുന്നത് മുടക്കരുത്. ഉച്ചഭക്ഷണം കഴിക്കാൻ മറന്നെങ്കിലും ധാരാളം വെള്ളം കുടിക്കുക. അതും ഒറ്റയടിക്ക് കുടിക്കരുത്. പതുക്കെ വേണം കുടിക്കാൻ. സിപ്പ് ബൈ സിപ്പ് രീതി ഇതിനായി ഉപയോഗിക്കാം. 

ഫ്രൂട്ട്സ് ഉണ്ടോ... 

വാഴപ്പഴം, പപ്പായ, ചിക്കൂ തുടങ്ങിയ ഫലപുഷ്ടമായ പഴങ്ങൾ കഴിക്കാം. എല്ലാ ദിവസവും ഏതെങ്കിലുമൊരു ഫ്രൂട്ട് കയ്യിൽ കരുതുക. ആഹാരം കഴിക്കാൻ വൈകുന്ന സമയം ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. പഴങ്ങൾ വേണ്ടെങ്കിൽ ഈന്തപ്പഴം, ബദാം പോലെയുള്ളവ കഴിക്കാവുന്നതാണ്. 

നെയ്യ് 

വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ ആഹാരം കഴിച്ചതിന് ശേഷം അല്പം നെയ്യോ ശർക്കരയോ കഴിക്കാവുന്നതാണ്. നെയ്യ് കഴിക്കാൻ ഇഷ്ടമല്ലെങ്കിൽ നെയ് അടങ്ങിയ മധുരപലഹാരങ്ങൾ കഴിക്കാവുന്നതാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News