അന്ധതയിലേക്ക് നയിക്കും ഈ ശീലങ്ങൾ; ശ്രദ്ധിക്കുക

അൽപം ശ്രദ്ധയോടെ മുന്നോട്ട് പോയാൽ പല ആരോഗ്യ പ്രശ്നങ്ങളേയും നമുക്ക് സ്വയം തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്

Update: 2022-04-11 14:40 GMT
Editor : Dibin Gopan | By : Web Desk
Advertising

കാഴ്ച ശക്തിയില്ലാത്ത അവസ്ഥ ഒരിക്കലും നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത ഒന്നാണ്. നമ്മളൊരിക്കലും കാഴ്ച ശക്തി അറിഞ്ഞുകൊണ്ട് കളയുന്നില്ല എന്നുള്ളത് സത്യമാണ്. എന്നാൽ, ചില അവസരങ്ങളിൽ നമ്മുടെ അറിവില്ലായ്മ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അൽപം ശ്രദ്ധയോടെ മുന്നോട്ട് പോയാൽ പല ആരോഗ്യ പ്രശ്നങ്ങളേയും നമുക്ക് സ്വയം തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ഇതിൽ തന്നെ കണ്ണിന്റെ ആരോഗ്യത്തിനെ നിസ്സാരമായി കണക്കാക്കരുത്. എന്തൊക്കെയാണ് നമ്മുടെ കണ്ണിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന പ്രതിസന്ധികൾ എന്നും കാഴ്ചയെ നശിപ്പിക്കുന്നത് എന്നും നമുക്ക് നോക്കാം.


പുകവലി

പുകവലിക്കുന്നത് ശാരീരികമായി വളരെയധികം അപകടകരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ഇത് ശ്വാസകോശ കാൻസറിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മറ്റ് നിരവധി ഗുരുതര രോഗാവസ്ഥകൾക്കും കാരണമാകുന്നുണ്ട്. ഇത് ക്യാൻസർ പോലുള്ള ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതിന് പുറമേ കണ്ണിലെ ടിഷ്യൂകൾ ഉൾപ്പെടെയുള്ള ടിഷ്യൂകൾക്ക് ആവശ്യമായ ഓക്സിജനും പോഷണവും നൽകാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഇത് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തുമ്പോൾ തിമിരവും മാക്യുലർ ഡീജനറേഷൻ പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

വളരെ നേരം സ്‌ക്രീനിൽ നോക്കുന്നത്

കോവിഡ് സാഹചര്യത്തിൽ പലപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ദീർഘനേരം സ്‌ക്രീനിൽ നോക്കി ഇരിക്കുക എന്നത്. കാരണം ഇപ്പോഴും വർക്ക് ഫ്രം ഹോം തുടർന്ന് പോരുന്ന നിരവധി കമ്പനികൾ ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ കണ്ണിനുണ്ടാക്കുന്ന അസ്വസ്ഥത നിസ്സാരമല്ല. ദീർഘനേരം സ്‌ക്രീനുകളിൽ നോക്കിയിരിക്കുന്നത് കണ്ണിന് വലിയ അസ്വസ്ഥ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഒരാൾ മിനിട്ടിൽ 12-15 തവണയെങ്കിലും കണ്ണിറുക്കേണ്ടതാണ്. ഇത് കണ്ണ് വരണ്ടതല്ലാതാക്കുന്നതിനും കണ്ണിന് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

കണ്ണട ധരിക്കാത്തത്

നിങ്ങൾക്ക് കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കേണ്ട പല വിധത്തിലുള്ള മാർഗ്ഗങ്ങൾ ഉണ്ട്. സൂര്യപ്രകാശത്തിൽ നിന്ന് 100% അൾട്രാവയലറ്റ് പരിരക്ഷയുള്ള സൺഗ്ലാസുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. നീന്തുമ്പോൾ ക്ലോറിൻ വെള്ളത്തിലാണെങ്കിൽ അതിൽ നിന്ന് കണ്ണിനെ സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ഗ്ലാസ്സ് ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ ജോലി ചെയ്യുമ്പോൾ വെൽഡിംഗ് മെഷീനുകൾ, സ്പോർട്സുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കണ്ണിനെ സംരക്ഷിക്കുന്ന തരത്തിലുള്ള ഗ്ലാസ്സുകൾ എല്ലാം ഉപയോഗിക്കേണ്ടതാണ്.

മേക്കപ്പിന്റെ കാര്യത്തിലും ശ്രദ്ധിക്കണം

സ്ത്രീകളിൽ നല്ലൊരു വിഭാഗം ആളുകളും മേക്കപ്പ് ഉപയോഗിക്കുന്നതാണ്. എന്നാൽ കണ്ണുകളിൽ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കുമ്പോൾ നമ്മൾ അൽപം ശ്രദ്ധിക്കണം. മൂന്ന് മാസത്തിൽ കൂടുതൽ പഴക്കമുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ കണ്ണുകളിൽ ഉപയോഗിക്കുന്നത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത് കണ്ണിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളും അണുബാധ പോലുള്ളവയും ഉണ്ടാക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കണ്ണിന്റെ ആരോഗ്യത്തിന് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഒരിക്കലും നിസ്സാരമായി കണക്കാക്കരുത് കണ്ണിന്റെ ആരോഗ്യം. അതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടാവുന്നുണ്ടെങ്കിൽ നിസ്സാരമായി വെക്കാതെ നമുക്ക് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ വർഷത്തിൽ ഒരു തവണ നേത്ര പരിശോധന നടത്തുന്നതിനും ശ്രദ്ധിക്കണം. പ്രായമാവുമ്പോൾ കാഴ്ചയിൽ വ്യതിയാനം സംഭവിക്കുന്നുണ്ട്. ഇതും വളരെ ഗൗരവമായി തന്നെ കാണേണ്ടതാണ്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News