വാഴപ്പഴം കഴിച്ചോളൂ..ഒന്നല്ല ഒരുപാടുണ്ട് ഗുണങ്ങൾ

ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തിന് ദൈനംദിന ആവശ്യത്തിന്റെ 10 ശതമാനം പൊട്ടാസ്യം നൽകാനാകും

Update: 2022-11-17 09:31 GMT
Editor : Lissy P | By : Web Desk
Advertising

നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന പഴവർഗങ്ങളിലൊന്നാണ് വാഴപ്പഴം. മലയാളിയുടെ പ്രഭാത ഭക്ഷണങ്ങളിൽ വാഴപ്പഴത്തിന് പ്രത്യേത സ്ഥാനം തന്നെയുണ്ട്. പലപേരുകളിൽ പല രുചികളിൽ വാഴപ്പഴം നമുക്ക് ലഭ്യമാണ്. നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിവിധ ആന്റിഓക്സിഡന്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയുടെ വലിയകലവറ തന്നെയാണ് വാഴപ്പഴം. ദിവസവും വാഴപ്പഴം കഴിച്ചാൽ ഒന്നല്ല,ഒരുപാട് ഗുണങ്ങളാണുള്ളത്.

നാരുകളാൽ സമ്പുഷ്ടമായതിനാൽ കുടലിലെ പ്രവർത്തനങ്ങൾക്ക് ശരിയായി നടക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും. പേശികളുടെ ആരോഗ്യത്തിനും വികാസത്തിനും ആവശ്യമായ പ്രധാന ധാതുക്കളായ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാൽ സമ്പുഷ്ടമായതിനാൽ പേശിവലിവ് തടയാനും വാഴപ്പഴം മികച്ച മാർഗമാണ്.

പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളുടെ ഉറവിടമായതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തിന് നമ്മുടെ ദൈനംദിന ആവശ്യത്തിന്റെ 10 ശതമാനം പൊട്ടാസ്യം നൽകാൻ കഴിയും.

വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന സെറോടോണിൻ നമ്മുടെ മാനസികാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. സെറോടോണിന്റെ അളവ് സാധാരണ നിലയിലായിരിക്കുമ്പോൾ കൂടുതൽ വൈകാരികമായി സ്ഥിരതയും ശ്രദ്ധയും അനുഭവപ്പെടുന്നു.ഈ ന്യൂറോ ട്രാൻസ്മിറ്റർ വർദ്ധിപ്പിക്കാൻ വാഴപ്പഴം സഹായിക്കുന്നു. ഇതിൽ ട്രിപ്‌റ്റോഫാൻ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് സെറോടോണിൻ ആയി മാറുന്നു. നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ബി6, മഗ്‌നീഷ്യം എന്നിവയും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

വാഴപ്പഴം ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്താനും ശരീരത്തിന് ഊർജ്ജം നൽകാനും വാഴപ്പഴം മികച്ചതാണ്.

ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തിന്റെ  ഏകദേശം 100 ഗ്രാമില്‍ അടങ്ങിയിട്ടുള്ള പോഷക ഗുണങ്ങള്‍ ഇവയാണെന്ന് ഹെല്‍ത്ത് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

കലോറി: 89

വെള്ളം: 75%

പ്രോട്ടീൻ: 1.1 ഗ്രാം

കാർബോഹൈഡ്രേറ്റ്സ്: 22.8 ഗ്രാം

പഞ്ചസാര: 12.2 ഗ്രാം

ഫൈബർ: 2.6 ഗ്രാം

കൊഴുപ്പ്: 0.3 ഗ്രാം

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News