മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കാം; തെളിയിക്കപ്പെട്ട ചില ഗുണങ്ങൾ

ശുദ്ധമായ നൂറ് ഗ്രാം ഡാർക്ക് ചോക്ലേറ്റിൽ 70 മുതൽ 80 ശതമാനംവരെ കൊക്കോ അടങ്ങിയിട്ടുണ്ട്

Update: 2023-02-08 14:35 GMT
Advertising

ഉയർന്ന അളവിൽ കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ അധികം ഗുണകരമാണ്. ശരീരത്തിന് ആന്റിഓക്സിഡന്റുകളും ധാതുക്കളും നൽകാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഡാർക്ക് ചോക്ലേറ്റിന്റെ തെളിയിക്കപ്പെട്ട ചില ഗുണങ്ങൾ.

പോഷക ഗുണങ്ങളാൽ സമ്പുഷ്ടം

ഡാർക്ക് ചോക്ലേറ്റിൽ ധാരാളം ധാതുക്കളും നാരുകളും അടങ്ങിയിട്ടുണ്ട്. ശുദ്ധമായ നൂറ് ഗ്രാം ഡാർക്ക് ചോക്ലേറ്റിൽ 70 മുതൽ 80 ശതമാനംവരെ കൊക്കോ അടങ്ങിയിട്ടുണ്ട്. 11ഗ്രാം ഫൈബർ, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, പൊട്ടാസ്യം,ഫോസ്ഫറസ്, സിങ്ക്, സെലീനിയം എന്നിവയും അടങ്ങിയിട്ടുണ്ട്. കുറഞ്ഞ അളവിൽ പഞ്ചസാര കൂടി അടങ്ങിയിട്ടുണ്ട്. ഇത്രയും ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ദിവസേന കഴിക്കുന്നവർ വളരെ മിതമായ തോതിൽ മാത്രമേ ഡാർക്ക് ചോക്ലേറ്റ് കഴിക്കാവൂ.

ആന്റിഓക്സിഡന്റുകളുടെ ഉറവിടം

ആൻറി ഓക്‌സിഡൻറുകൾ ധാരാളം അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് ശരീരത്തിന് വളരെ അധികം ഫലപ്രദമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.  എന്നാൽ ടൈപ്പ് 2 പ്രമേഹമുള്ളവരിലും രക്ത സമ്മർദമുള്ളവരിലും നടത്തിയ പഠനത്തിൽ കൃത്യമായ ഫലം കാണാൻ സാധിച്ചിട്ടില്ല. അതിനാൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

രക്തപ്രവാഹം മെച്ചപ്പെടുത്തുന്നു

ഡാർക്ക് ചോക്ലേറ്റിൽ ഓർഗാനിക് സംയുക്തങ്ങൾ ധാരാളമുണ്ട്. ഇത് രക്തസമ്മർദം കുറയ്ക്കാനും രക്തം കട്ടപിടിക്കുന്ന പ്രശ്നം ഒഴിവാക്കി രക്തപ്രവാഹം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതിനാൽ സ്ട്രോക്ക് പോലുള്ള അസുഖങ്ങളെ തടയാൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ഡാർക്ക് ചോക്ലേറ്റ് സഹായകരമാണ്.

രാത്രിയില്‍ കഴിക്കാമോ?

ഡാർക്ക് ചോക്ലേറ്റിൽ കഫീൻ, തിയോബ്രോമിൻ തുടങ്ങിയവ അടങ്ങിയിട്ടുണ്ടെങ്കിലും കാപ്പിയെ അപേക്ഷിച്ച് കഫീന്റെ അളവ് വളരെ കുറവായതിനാൽ രാത്രിയിലും കഴിക്കുന്നതിന് കുഴപ്പമില്ല.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News