പ്രമേഹവും ഷുഗറും പമ്പകടക്കും; ദിവസവും ചെറുപയർ ശീലമാക്കാം

ശരീരത്തിലെ മൊത്തം കൊളസ്‌ട്രോൾ കുറക്കുന്നതിനും ചെറുപയർ സഹായകമാണ്.

Update: 2022-09-29 10:24 GMT
Editor : banuisahak | By : Web Desk
Advertising

നിരവധി പോഷകങ്ങളുടെ കലവറയാണ് ചെറുപയർ. ഓരോ ചെറുപയറിലും ആന്റി ഓക്‌സിഡന്റുകൾ, ഫ്ളേവനോയിഡുകൾ, അവശ്യ ധാതുക്കൾ, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും തടയാൻ ഇവ ഏറെ സഹായകമാണ്. കൂടാതെ, ദഹനം എളുപ്പമാക്കാനും ഇത് സഹായിക്കും.

എല്ലാ ദിവസവും ചെറുപയർ കഴിക്കാവുന്നതാണ്. ഉയർന്ന പ്രോട്ടീനുകളും ആന്റി ഓക്‌സിഡന്റുകളാലും സമ്പന്നമായതിനാൽ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നതിന് ചെറുപയർ സഹായിക്കും. മാത്രമല്ല, ശരീരത്തിലെ മൊത്തം കൊളസ്‌ട്രോൾ കുറക്കുന്നതിനും ചെറുപയർ സഹായകമാണ്.

ലയിക്കാത്ത നാരുകൾ, പ്രോട്ടീനുകൾ, കോംപ്ലക്‌സ് കാർബോ ഹൈഡ്രേറ്റുകൾ എന്നിവ ചെറുപയറിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പോഷകങ്ങൾ കുടലിൽ നല്ല ബാക്ടീരിയകളുടെ വളർച്ച വർധിപ്പിക്കുന്നു. ദഹിക്കാൻ എളുപ്പമായതിനാൽ കുട്ടികൾക്കും ചെറുപയർ കൊടുക്കാവുന്നതാണ്.

തലച്ചോറിന്റെ പ്രവർത്തനത്തിൽ പ്രധാന പങ്കുവഹിക്കുന്ന കോളിന്റെ മികച്ച ഉറവിടമാണ് ചെറുപയർ. ശരീരത്തിലെ നാഡീകോശങ്ങളുടെ കെമിക്കൽ സന്ദേശവാഹകരായി പ്രവർത്തിക്കുന്ന പ്രത്യേക ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉൽപാദനത്തിന് ഈ ആവശ്യപോഷകം ആവശ്യമാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News