ആരോ​ഗ്യമാണ്, ഓരോ കാര്യത്തിലും വേണം ശ്രദ്ധ, മെഡിക്കൽ റെക്കോർഡുകൾ വെറും ഫയൽ അല്ല!

രോ​ഗത്തിന്റെ സമ്പൂർണ വിവരങ്ങൾ ഏത് ആശുപത്രിയിലും ഏത് ഡോക്ടർമാർക്കും മെഡിക്കൽ റെക്കോർഡ് നോക്കിയാൽ ലഭിക്കും.

Update: 2024-06-01 05:49 GMT
Editor : geethu | Byline : Web Desk
Advertising

കൈയിൽ ഒരു കെട്ട് ഫയലുകളോ നോട്ടുപുസ്തകങ്ങളോ ആയി ആശുപത്രികളിൽ കയറിയിറങ്ങുന്നവരെ കണ്ടിട്ടുണ്ടാകില്ലേ? രോ​ഗം വന്ന കാലം മുതലുള്ള രേഖകൾ ഇവരുടെ പക്കലുണ്ടാകും. പ്രായമായവരുടെയും രക്തസമ്മർദം, പ്രമേ​ഹം, ഹൃദ്രോ​ഗം എന്നിങ്ങനെ ദീർഘകാല രോ​ഗങ്ങളുള്ളവരും മെഡിക്കൽ റെക്കോർഡുകൾ നിർബന്ധമായും സൂക്ഷിക്കേണ്ടതുണ്ട്.

കുടുംബത്തിലെ എല്ലാ അം​ഗങ്ങളുടെയും ആരോ​ഗ്യ വിവരങ്ങൾ ഇത്തരത്തിൽ കൃത്യമായും ശാസ്ത്രീയമായും സൂക്ഷിക്കുന്നത് അടിയന്തര ഘട്ടങ്ങളിൽ എത്ര ആശ്വാസമായിരിക്കും. എന്നാൽ എത്ര പേർ ഇത്തരത്തിൽ ആരോ​ഗ്യ-മെഡിക്കൽ വിവരങ്ങൾ സൂക്ഷിച്ചുവെക്കാറുണ്ട്.

മെഡിക്കൽ റെക്കോർഡ് വേണം

ഒരു വ്യക്തിയുടെ ആരോ​ഗ്യത്തെ കുറിച്ചും രോ​ഗ വിവരങ്ങളെ കുറിച്ചുമുള്ള സമ്പൂർണ വിവരങ്ങൾ മെഡിക്കൽ റെക്കോർഡിൽ ഉണ്ടാകും. കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവരുടെ വിവിധ ​രോ​ഗങ്ങളുടെ ലക്ഷണങ്ങൾ, രോ​ഗ നിർണയം, ചികിത്സാ വിവരങ്ങൾ, പരിശോധനാ ഫലങ്ങൾ തുടങ്ങി എല്ലാ ക്ലിനിക്കൽ ഡാറ്റയും മെഡിക്കൽ റെക്കോർഡിൽ ഉൾപ്പെടും.

രോ​ഗത്തിന്റെ സമ്പൂർണ വിവരങ്ങൾ ഏത് ആശുപത്രിയിലും ഏത് ഡോക്ടർമാർക്കും മെഡിക്കൽ റെക്കോർഡ് നോക്കിയാൽ ലഭിക്കും. രോ​ഗ നിർണയത്തിനും ചികിത്സ നിർദേശിക്കുന്നതിനും ഇത് കൂടുതൽ സുഖമമാക്കുന്നു. കുടുംബത്തിലെ എല്ലാ അം​ഗങ്ങളുടെയും മെഡിക്കൽ റെക്കോർഡുകൾ പ്രത്യേകം സൂക്ഷിക്കുന്നത് അതുകൊണ്ട് തന്നെ പ്രധാനമാണ്.




 


എന്തെല്ലാം സൂക്ഷിക്കാം

- വ്യക്തിയുടെ പ്രായം, ഉയരം, തൂക്കം തുടങ്ങിയ പ്രാഥമിക വിവരങ്ങൾ രേഖപ്പെടുത്തി വെക്കാം.

- ഓരോരുത്തരും ഉപയോ​ഗിക്കുന്ന മരുന്നുകൾ, അതിന്റെ അളവ്, എങ്ങനെ ഉപയോ​ഗിക്കണം തുടങ്ങി ദിവസേനയുള്ള പ്രമേഹ പരിശോധനാ ഫലങ്ങൾ വരെ മെഡിക്കൽ റെക്കോർഡിൽ സൂക്ഷിക്കാം.

- ഇതുവരെ നൽകിയിട്ടുള്ള വിവിധ വാക്സിനേഷൻ, പ്രതിരോധശേഷി കുത്തിവെപ്പ് എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ.

- ഭക്ഷണം, മരുന്ന് എന്നിവയോടുള്ള അലർജി, മറ്റ് ശാരീരിക അസ്വസ്ഥതകൾ.

- ലാബ് പരിശോധനാ ഫലങ്ങൾ, എക്സ്റേ, സ്കാനിങ് ഫലങ്ങൾ.

- ശസ്ത്രക്രിയയുടെയും മറ്റ് വിവരങ്ങൾ.

- മെഡിക്കൽ ഇൻഷുറൻസ്, രസീതുകൾ മുതലായ വിവരങ്ങൾ സൂക്ഷിക്കണം

- മെഡിക്കൽ എമർജൻസി ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ടവരുടെ ഫോൺ നമ്പർ കൈയിൽ കരുതേണ്ടത് അത്യാവശ്യമാണ്.

ഓരോരുത്തരുടെയും വ്യക്തി​ഗത വിവരങ്ങളും രോ​ഗ വിവരങ്ങളും ഇത്തരത്തിൽ സൂക്ഷിക്കുന്നത് വിലപ്പെട്ട നിമിഷങ്ങളിലായിരിക്കും നിർണായകമാകുക.

എന്നാൽ ചികിത്സയുമായി ബന്ധപ്പെട്ട ഫയലുകൾ സൂക്ഷിക്കുമ്പോൾ മിക്കപ്പോഴും സംഭവിക്കുക പലപ്പോഴായുള്ള ഉപയോ​ഗത്തിൽ ചില രേഖകൾ നഷ്ടപ്പെടാം, ചിലത് ചേർക്കാൻ മറന്നിരിക്കാം. ദീർഘകാലമായി ചികിത്സയിലുള്ളവർക്കും ജീവിതശൈലി രോ​ഗങ്ങൾ ഉള്ളവർക്കും ചിലപ്പോൾ സൂക്ഷിക്കാൻ കുറച്ചധികം ഫയലുകളും ചീട്ടുകളുമുണ്ടാകും. ഇവിടെയാണ് ഡിജിറ്റൽ സാങ്കേതിക വിദ്യ ഫലപ്രദമാകുന്നത്. ദീർഘകാലത്തെ രോ​ഗ-ചികിത്സാ വിവരങ്ങൾ തുടങ്ങി ദിവസേനയുള്ള വിവിധ പരിശോധനാ ഫലങ്ങൾ അടക്കം ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും നിങ്ങളുടെ മൊബൈൽ ഫോണിൽ സൂക്ഷിക്കാൻ സാധിക്കും. വ്യക്തികളുടെ രോ​ഗ-ചികിത്സാ വിവരങ്ങൾ കൃത്യമായും ശാസ്ത്രീയമായും സൂക്ഷിക്കാൻ സഹായിക്കുകയാണ് ഫെലിക്സ കെയർ ആപ്പ്. കുടുംബാം​ഗങ്ങളുടെ മുഴുവൻ ചികിത്സാ വിവരങ്ങളും തരംതിരിച്ച് സൂക്ഷിക്കാനുള്ള സംവിധാനങ്ങളും ഫെലിക്സ കെയർ ആപ്പിലുണ്ട്. കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും മാനസിക-ശാരീരിക ആരോ​ഗ്യത്തിന്റെ ട്രാക്കർ കൂടിയാണ് ഫെലിക്സ കെയർ.

ലിങ്ക് ക്ലിക്ക് ചെയ്ത് ഫെലിക്സ കെയർ ആപ്പ് ഡൗൺലോഡ് ചെയ്യാം

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News