'പ്രതിമാസം രണ്ടായിരം രൂപ വീതം നല്‍കും'; മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് കൈത്താങ്ങായി ആരോഗ്യമന്ത്രി

മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അനാഥരായ മൂന്ന് കുട്ടികൾക്കാണ് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചത്

Update: 2022-09-13 13:16 GMT
Advertising

തിരുവനന്തപുരം: എറണാകുളം പള്ളിക്കരയിയില്‍ മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അനാഥരായ മൂന്ന് കുട്ടികൾക്ക് കൈത്താങ്ങായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കുട്ടികളുടെ സംരക്ഷണത്തിന് വനിതാ ശിശുവികസന വകുപ്പ് ഓരോ കുട്ടിക്കും പ്രതിമാസം രണ്ടായിരം രൂപ വീതം നൽകാൻ തീരുമാനിച്ചു. മാതാപിതാക്കളുടെ മരണത്തോടെ അനാഥമായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. കുട്ടികളുടെ അമ്മയുടെ മാതാപിതാക്കൾ ഇവരെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചതോടെയാണ് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചത്.

14 വർഷം മുമ്പാണ് മാതാപിതാക്കളായ ഇവർ തൊഴിലിടങ്ങളിൽ പരിചയപ്പെട്ട് വിവാഹിതരായത്. എന്നാല്‍ മലയാളിയായ ഭാര്യയെ കൊന്ന ശേഷം അതിഥിതൊഴിലാളിയായ ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു. എട്ടും അഞ്ചും രണ്ടും ക്ലാസുകളിലായി പഠിക്കുന്ന കുട്ടികളാണ് മാതാപിതാക്കളുടെ വേർപാടിനെ തുടർന്ന് അനാഥരായത്. മാതാപിതാക്കളുടെ വേർപാടിനെ തുടർന്ന് കുട്ടികൾ അനാഥമായ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി നടപടി സ്വീകരിച്ചത്. മന്ത്രി കുട്ടികളുടെ മുത്തച്ഛനെ വിളിച്ച് സാന്ത്വനിപ്പിക്കുകയും കുട്ടികളുടെ വിവരം അന്വേഷിക്കുകയും ചെയ്തു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News