ഉയര്‍ന്ന രക്തസമ്മര്‍ദം തടയാന്‍ ഈ ഭക്ഷണങ്ങളോട് നോ പറയാം

അനാരോഗ്യകരമായ ജീവിതശൈലിക്കൊപ്പം മോശം ഭക്ഷണശീലങ്ങളാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുന്നത്

Update: 2021-09-16 07:40 GMT
Editor : Nisri MK | By : Web Desk
Advertising

ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദം നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്നമാണ്. മുതിര്‍ന്നവരില്‍ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് അമിതമായ രക്തസമ്മര്‍ദം. എന്നാല്‍ ഇപ്പോള്‍ ചെറുപ്പക്കാരില്‍ കൂടി ഈ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയില്‍ ലംബമായി ചെലുത്തുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദം അഥവാ ബ്ലഡ് പ്രഷര്‍. ഇത് രക്തത്തിന്‍റെ സുഗമമായ പ്രവാഹം ഉറപ്പുവരുത്തുന്നു. രക്തസമ്മര്‍ദം 140/ 90 നുമുകളിലായാല്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ രക്താതിമര്‍ദം (ഹൈപ്പര്‍ടെന്‍ഷന്‍) എന്നറിയപ്പെടുന്നു. 

അനാരോഗ്യകരമായ ജീവിതശൈലിക്കൊപ്പം മോശം ഭക്ഷണശീലങ്ങളുമാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുന്നത്. ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ ഒരു പരിധി വരെ രക്താതിമര്‍ദത്തെ നമുക്ക് പടിക്കു പുറത്ത് നിര്‍ത്താം.

കാപ്പി

രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്ന പദാര്‍ഥമാണ് കാപ്പി. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ പൂര്‍ണമായും ഇതൊഴിവാക്കുക

ടിന്നിലടച്ച ഭക്ഷണങ്ങള്‍

ഇത്തരം ഭക്ഷണങ്ങളില്‍ സോഡിയത്തിന്‍റെ അളവ് കൂടുതലാണ്. ഇത് രക്തസമ്മര്‍ദം ഉയര്‍ത്തും.

പഞ്ചസാര

പഞ്ചസാരയുടെ അധിക ഉപയോഗം രക്തസമ്മര്‍ദം, അമിതവണ്ണം, ദന്തരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

സംസ്കരിച്ച മാംസം

സംസ്കരിച്ച മാംസത്തില്‍ സോഡിയത്തിന്‍റെ അളവ് കൂടുതലാണ്. കൂടാതെ ഇതിനൊപ്പം ഉപയോഗിക്കുന്ന സോസുകള്‍, അച്ചാറുകള്‍, ചീസ് എന്നിവയിലും സോഡിയം അടങ്ങിയിട്ടുണ്ട്.

ഉപ്പ്

രക്തസമ്മര്‍ദം ഏറ്റവും കൂടുതല്‍ ഉയര്‍ത്തുന്ന ഭക്ഷണ പദാര്‍ഥമാണ് ഉപ്പ്.

ബ്രഡ്

മൈദ കൊണ്ടുണ്ടാക്കുന്ന ഈ ഭക്ഷണവും രക്തസമ്മര്‍ദം ഉയര്‍ത്തും.


Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News