നമുക്ക് വിഷാദരോഗമുണ്ടോ? എങ്ങനെ സ്വയം തിരിച്ചറിയാം?
രക്തസമ്മര്‍ദം പ്രമേഹം, കൊളസ്ട്രോൾ, ഇവയ്ക്കൊക്കെ പല കാരണങ്ങൾ ഉണ്ടെങ്കിലും ഒരു അജ്ഞാതകാരണം ഡിപ്രെഷൻ ആണ്
Update: 2021-08-17 07:30 GMT
ദുഃഖവും പിരിമുറുക്കവും ഇല്ലാത്ത മനുഷ്യർ ഇല്ല. പക്ഷെ ഇതു നീണ്ടു നിന്നാൽ ഡിപ്രെഷൻ എന്ന രോഗമായി മാറാം. രക്തസമ്മര്‍ദം പ്രമേഹം, കൊളസ്ട്രോൾ, ഇവയ്ക്കൊക്കെ പല കാരണങ്ങൾ ഉണ്ടെങ്കിലും ഒരു അജ്ഞാതകാരണം ഡിപ്രെഷൻ ആണ്. നമ്മുടെ നാട്ടിൽ മാനസിക ആരോഗ്യത്തിന് അല്ലെങ്കിൽ മനശാസ്ത്രത്തിനു അല്ലെങ്കിൽ മനോരോഗങ്ങളുടെ പഠനത്തിനു വേണ്ട പ്രാധാന്യം ഇല്ലാത്തത് കൊണ്ട് പല ശാരീരിക രോഗങ്ങളുടെയും കാരണഭൂതമായ നമ്മുടെ മനസിന്‍റെ അനാരോഗ്യം ആരും ശ്രദ്ധിക്കാറില്ല.നമുക്ക് വിഷാദം രോഗം ഉണ്ടോ എന്നു എങ്ങനെ ശാസ്ത്രീയമായി തിരിച്ചറിയാം.