വന്ധ്യത; നവദമ്പതികളിലെ വില്ലൻ
കൗമാര പ്രായത്തിൽ ചെറിയ ചെറിയ ആർത്തവ തകരാറുകൾ ആയി തുടങ്ങി വിവാഹ ശേഷം വന്ധ്യതയിൽ ചെന്നെത്തിക്കുന്ന അപകടകാരിയാണ് PCOD (poly cystic ovarian syndrome)
വന്ധ്യത ഇന്ന് മിക്ക കുടുംബങ്ങളിലെയും സന്തോഷം കെടുത്തുന്ന വില്ലനായി മാറിയിരിക്കുന്നു .സ്ത്രീകളാണ് മിക്കപ്പോഴും പഴി കേൾക്കേണ്ടി വരുന്നത്. എന്നാൽ വന്ധ്യതയുടെ 30 ശതമാനവും പുരുഷ കരണങ്ങളാലും 30 ശതമാനം സ്ത്രീ കാരണങ്ങളാലും 30 ശതമാനം രണ്ടുപേരുടെയും സംയോജിത കാരണങ്ങളാലും ബാക്കി 10 ശതമാനം ഇതുവരെ കണ്ടെത്താത്ത കാരണങ്ങളാലും എന്നതാണ് വാസ്തവം. പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളാണ് കൗണ്ട്കുറവ് , ബീജത്തിന്റെ ചലന ശേഷിക്കുറവ്, ഹോർമോൺ അസന്തുലിതാവസ്ഥ, പ്രത്യുല്പാദന പാതയിലെ തടസ്സങ്ങൾ, പ്രത്യുല്പാദന അവയവങ്ങൾക്കുള്ള തകരാറുകൾ എന്നിവ. സ്ത്രീകളിൽ ഇത് PCOD , endometriosis, fibroid, ഹോർമോൺ തകരാറുകൾ, മറ്റു ജനിതക തകരാറുകൾ, പ്രത്യുല്പാദന അവയവങ്ങൾക്കുള്ള മറ്റു ബുദ്ധിമുട്ടുകൾ എന്നിവയായി കാണപ്പെടുന്നു.
വൈദ്യ സഹായം തേടേണ്ടത് എപ്പോൾ?
വിവാഹ ശേഷം കുട്ടികൾ ഉണ്ടാകണമെന്ന ആഗ്രഹത്തോടെ മറ്റു ഗർഭ നിരോധന മാർഗങ്ങൾ കൂടാതെയുള്ള ദാമ്പത്യ ജീവിതം ഒരു വർഷമോ അതിൽ കൂടുതലോ പിന്നിട്ടിട്ടും കുട്ടികൾ ഉണ്ടാവാതിരിക്കുക. 35 വയസ്സിനു മുകളിൽ ഉള്ള സ്ത്രീകൾ ആണെങ്കിൽ 6 മാസങ്ങൾ പിന്നിട്ടിട്ടും കുട്ടികൾ ഉണ്ടായിട്ടില്ലെങ്കിൽ വൈദ്യ സഹായം തേടേണ്ടതാണ്.
വന്ധ്യതക്കു പിന്നിൽ PCOD യോ?
സ്ത്രീകളിൽ വന്ധ്യതക്ക് പിന്നിലുള്ള പ്രധാന കാരണമാണ് ഇന്ന് PCOD അഥവാ PCOS എന്ന poly cystic ovarian syndrome
എന്താണ് PCOD ?
കൗമാര പ്രായത്തിൽ ചെറിയ ചെറിയ ആർത്തവ തകരാറുകൾ ആയി തുടങ്ങി വിവാഹ ശേഷം വന്ധ്യതയിൽ ചെന്നെത്തിക്കുന്ന അപകടകാരിയാണ് PCOD . പുരുഷ സമാനമായ അമിത രോമവളർച്ച, മുഖക്കുരു, അമിത വണ്ണം, കഴുത്തിന് ചുറ്റും അല്ലെങ്കിൽ കക്ഷം, തുട എന്നിവിടങ്ങളിലെ ചർമ്മം കാട്ടികൂടുകയും ഇരുണ്ട നിറമാവുന്നു എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. സ്ത്രീ ഹോർമോണുകളിലുള്ള അസന്തുലിതാവസ്ഥയും പുരുഷ ഹോർമോണിന്റെ സാന്നിധ്യത്തിലുള്ള ചെറിയ വർധനയും കാരണം അണ്ഡം പൂർണ്ണ വളർച്ചയെത്താതെ വരുകയും അണ്ഡവിസർജനം നടക്കാതെ പോവുകയും ചെയ്യുന്നു. ഇങ്ങനെയുള്ള അണ്ഡങ്ങൾ ചെറിയ ചെറിയ കുമിളകയായി അന്ധയാശയത്തിന്റെ ഉപരിതലത്തിൽ കാണപ്പെടുന്നു. ഹോർമോൺ അസന്തുതാവസ്ഥ കാരണം ഗർഭാശയത്തിനുള്ളിൽ ഗർഭത്തിനു അനുകൂലമായ മാറ്റങ്ങൾ ഉണ്ടാവാത്തത് കാരണം അഥവാ ഗർഭം ധരിച്ചാലും അത് മുന്നോട്ട് പോവാൻ കഴിയാത്ത സ്ഥിതി വരുന്നു.
ആധുനിക സമൂഹം PCOD യെ ക്ഷണിച്ചു വരുത്തുന്നു
ആധുനിക സമൂഹത്തിൽ മാനസിക സംഘര്ഷങ്ങള്ക്കു വിധേയരാവുന്ന കൗമാര പ്രായക്കാർ, ക്രമം തെറ്റിയുള്ള ആഹാര രീതി, പ്രാതൽ കഴിക്കാനുള്ള മടിയും സമയമില്ലായ്മയും , ജംഗ് ഫുഡിന്റെയും സോഫ്റ്റ് ഡ്രിങ്ക്സിന്റെയും ബ്രോയിലർ ചിക്കൻറെയും അമിതോപയോഗം. ഏറെ വൈകിയുള്ള ഉറക്കം, പകലുറക്കവും , വ്യായാമമോ ശരീരം ഇളകി വിയർക്കുന്ന ജോലിയോ ഇല്ലാതിരിക്കുക. തുടങ്ങി ഇന്ന് ആധുനിക സമൂഹത്തിൽ കടന്നു കൂടിയിട്ടുള്ള തെറ്റായ ജീവിത ശൈലികളാണ് ഇന്ന് PCOD കേസുകൾ ഇത്രയധികം വർധിക്കാനുള്ള പ്രധാന കാരണം. പാരമ്പര്യമായ് തലമുറകളോളം ഇത് കൈമാറുകയും ചെയ്യുന്നു.
പ്രിയ രക്ഷിതാക്കളോട്
മക്കളിൽ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുന്നതിൽ രക്ഷിതാക്കൾ വളരെയധികം ശ്രദ്ധ ചെലുത്തേണ്ട കാലഘട്ടമാണിപ്പോൾ. മക്കൾ അമിതമായ മാനസിക സംഘര്ഷങ്ങള്ക്കു വിധേയരാകുന്നില്ല എന്ന് ഓരോ രക്ഷിതാക്കളും ഉറപ്പു വരുത്തേണ്ടതാകുന്നു. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ , പയറുവർഗങ്ങൾ, മത്തി, അയല തുടങ്ങിയ ചെറിയ മത്സ്യങ്ങൾ എന്നിവ ധാരാളം ഉൾപെടുത്തിയും ചിക്കൻ, സോഫ്റ്റ് ഡ്രിങ്ക്സ്, ജംഗ് ഫുഡ് , പഞ്ചസാര, ചോക്ലേറ്സ് തുടങ്ങിയവയുടെ ഉപയോഗം കുറച്ചു കൊണ്ടുമുള്ള ആരോഗ്യകരമായ ആഹാര രീതി മക്കളിൽ വളർത്തിയെടുക്കേണ്ടതാണ്. മുറ്റമടിക്കൽ നിലം തുടക്കൽ തുടങ്ങി ചെറിയ ചെറിയ ജോലികൾ മക്കളെ ഏല്പിക്കുകയും , വ്യായാമം, യോഗ മുതലായവ ജീവിതചര്യയുടെ ഭാഗമാക്കി മാറ്റേണ്ടതുമാണ്. വൈകിയുള്ള ഉറക്കത്തിനും പകലുറക്കത്തിന് കാരണമാവുന്ന സാഹചര്യങ്ങളിൽ നിന്നും മക്കളെ മാറ്റി നിർത്തേണ്ടതാണ്.
വൈദ്യസഹായം വൈകല്ലേ
വൈകിയുള്ള ആർത്തവമോ മറ്റു ആർത്തവ ബുദ്ധിമുട്ടുകളോ PCOD യുടെ മറ്റു ലക്ഷണങ്ങളോ കണ്ടുതുടങ്ങിയാൽ വൈകാതെ തന്നെ വൈദ്യ സഹായം തേടുകയും ജീവിതരീതികൾ വൈദ്യ നിർദ്ദേശപ്രകാരം ക്രമപ്പെടുത്തേണ്ടതുമാണ്.
PCOD യെ തിരിച്ചറിയാൻ..
രോഗ ലക്ഷണങ്ങൾ കൂടാതെ അൾട്രാസൗണ്ട് സ്കാനിംഗ്, ബ്ലഡ് ടെസ്റ്റിലൂടെ സ്ത്രീ ഹോർമോണിന്റെയും പുരുഷ ഹോർമോണിന്റെയും അളവ് കണ്ടെത്തിയും, ബ്ലഡ് ഷുഗർ റെസ്റ്റിലൂടെയും PCOD ഉണ്ടോ എന്ന് തിരിച്ചറിയാവുന്നതാണ്.
വന്ധ്യതക്കപ്പുറം..
വന്ധ്യത കൂടാതെ രക്തസമ്മർദം, ഹൃദയസംബന്ധമായ രോഗങ്ങൾ , കൊളെസ്റ്ററോൾ, പ്രമേഹം, എന്റോമെട്രിയൽ കാൻസർ എന്നിവയ്ക്കു PCOD കാരണമായേക്കാവുന്നതാണ്.
PCOD ക്കു പരിപൂർണ്ണ ചികിത്സ ഹോമിയോപ്പതിയിൽ
രോഗാവസ്ഥ നേരത്തെ തന്നെ കണ്ടെത്തിയാൽ ശസ്ത്രക്രിയ കൂടാതെയും കൂടുതൽ സങ്കീർണ്ണമായ രോഗാവസ്ഥ ഒഴിവാക്കിയും മാനസികമായും ശാരീരികമായുമുള്ള ലക്ഷണങ്ങൾ പരിഗണിച്ചു കൊണ്ടുള്ള ഹോമിയോ ചികിത്സ രീതിയിലൂടെ PCOD യെ പരിപൂർണ്ണമായും മാറ്റിയെടുക്കാവുന്നതാണ്.