ആർത്തവ വേദന നിസ്സാരമായി കാണേണ്ട ഒന്നാണോ ?
ആർത്തവ സമയത്തെ വേദനയുടെ കാരണങ്ങള്‍
ആർത്തവകാലത്തെ വേദന സ്ത്രികളെ അലട്ടുന്ന വലിയൊരു പ്രശ്നമാണ്. ചിലർക്ക് ആർത്തവസമയത്ത് കഠിനമായ വേദന അനുഭവപ്പെടുന്നതായി കാണാം. സാധാരണമാണെന്ന് കരുതി പലരും അവഗണിക്കുന്ന ഇത്തരം വേദനകള്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ആർത്തവ സമയത്തുണ്ടാകുന്ന വേദനകളുടെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
1.എന്‍ഡോമെട്രിയോസിസ്
ഗർഭാശയത്തിന്‍റെ ഏറ്റവും ഉള്ളിലുള്ള സ്തരമാണ് എൻഡോമെട്രിയം.'എൻഡോമെട്രിയ' ത്തിലെ കോശങ്ങൾ ഗർഭപാത്രത്തിന് വെളിയിലായി മറ്റ് ആന്തരിക അവയവങ്ങളിൽ കാണപ്പെടുന്ന അവസ്ഥയാണ് 'എൻഡോമെട്രിയോസിസ്' എന്നറിയപ്പെടുന്നത്. ലോകത്തെ സ്ത്രീകളിൽ ഏകദേശം 6 മുതൽ 10 ശതമാനം വരെ ( ഏകദേശം 11 മില്യൺ ) എൻഡോമെട്രിയോസിസ് ബാധയുള്ളവരാണ് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.പ്രജനന ക്ഷമതയുള്ള പ്രായത്തിലുള്ള ( reproductive age group ) സ്ത്രീകൾക്കാണ് കൂടുതലായും ലക്ഷണങ്ങൾ കണ്ടു വരുന്നത്. ആർത്തവ സമയത്ത് വസ്തി പ്രദേശത്ത് അനുഭവപ്പെടുന്ന അമിതമായ വേദന, വന്ധ്യത എന്നിവയാണ് ഈ രോഗത്തിൻറെ സർവസാധാരണമായ ലക്ഷണങ്ങൾ. ഭൂരിഭാഗം സ്ത്രീകളിലും മാസമുറയോടനുബന്ധിച്ചാണ് ഈ വേദന അനുഭവപ്പെടുന്നത്. ചുരുക്കം ചിലരിൽ സ്ഥിരമായ വേദനയായും അനുഭവപ്പെടാറുണ്ട്. ചിലരിൽ ഈ വേദന ലൈംഗികബന്ധത്തിനിടയിലോ, ശേഷമോ, മലമൂത്രവിസർജന സമയത്തോ അനുഭവപ്പെടും.
2.അഡിനോമയോസിസ്
അഡിനോമയോസിസ് എന്ന അവസ്ഥയും ഇത്തരം വേദനയ്ക്ക് കാരണമാകാം. ഗര്‍ഭ പാത്രത്തിന്റെ മസിലുകള്‍ കട്ടി കൂടുന്ന അവസ്ഥയാണിത്. അതായത് എന്‍ഡോമെട്രിയം എന്ന അവസ്ഥയോട് സമാനമായത്. ഗര്‍ഭപാത്ര ഭിത്തിയ്ക്ക് കട്ടി കൂടുന്നതിന് പകരം മസിലുകള്‍ കട്ടി കൂടുന്നു. ഇത് ആർത്തവ സമയത്തെ വയറുവേദനയും ബ്ലീഡിംഗും മാത്രമല്ല, സെക്‌സിലേർപ്പെടുന്ന സമയത്തും വേദനയുണ്ടാക്കുന്നു.
ഫൈബ്രോയ്ഡുകള്‍
യൂട്രസിലെ ഫൈബ്രോയ്ഡുകള്‍ ആര്‍ത്തവ വേദനയ്ക്കുള്ള കാരണമാണ്. ഇവ കഠിനമായ വേദനക്കും, കടുത്ത ബ്ലീഡിംഗിനും കാരണമാകാം. ചിലപ്പോള്‍ ചെറുതും ചിലപ്പോള്‍ വലുതുമായ ഫൈബ്രോയ്ഡുകളുണ്ടാകാം. ഫൈബ്രോയിഡിന്റെ വലുപ്പവും സ്ഥാനവും നിങ്ങളുടെ ഗർഭധാരണത്തെ തടസ്സപ്പെടുത്തിയേക്കാം. ഒരു സ്ത്രി ഫൈബ്രോയിഡുകൾ ഉള്ളപ്പോൾ ഗർഭം ധരിക്കുകയാണെങ്കിൽ, ചിലപ്പോൾ ഗർഭച്ഛിദ്രത്തിലേക്കോ ഗർഭം അലസലിലേക്കോ നയിച്ചേക്കാം.
കോപ്പര്‍ ടി
കോപ്പര്‍ ടി പോലുള്ള ഐയുഡികള്‍ ഇത്തരം കഠിനമായ ആര്‍ത്തവ വേദനയ്ക്ക് കാരണമായേക്കാം. കോപ്പര്‍ ടി പുറപ്പെടുവിയ്ക്കുന്ന കോപ്പര്‍ ഇത്തരം അവസ്ഥയ്ക്കുള്ള കാരണമാണ്. പ്രത്യേകിച്ചും പുതുതായി വയ്ക്കുമ്പോള്‍. ചിലര്‍ക്കിത് സ്ഥിരം വേദനയ്ക്കും ബ്ലീഡിംഗിനും കാരണമാകും. ചിലര്‍ക്ക് കോപ്പര്‍ ടി വച്ച് കുറേക്കാലം വേദനയില്ലാതെ പിന്നീട് പെട്ടെന്ന് ഇത്തരം പ്രശ്‌നങ്ങള്‍ വരികയാണെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങളുമാകാം. ഇതു പോലെ പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി രോഗങ്ങളുണ്ടെങ്കിലും ഇത്തരം കഠിനമായ ആര്‍ത്തവ വേദനയുണ്ടാകാം