ഉരുളക്കിഴങ്ങുണ്ടോ? മുഖത്തെ പാടുകള്‍ മാറ്റാം

ഉരുളക്കിഴങ്ങും ഗ്രീന്‍ ടീയും ചേര്‍ന്ന മിശ്രിതം മുഖത്തെ പാടുകള്‍ മാറ്റാന്‍ മികച്ചൊരു പ്രതിവിധിയാണ്

Update: 2021-09-30 10:31 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഭക്ഷ്യയോഗ്യമായ കിഴങ്ങ് മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും ഉപയോഗിക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. മുഖത്തെ പല തരത്തിലെ കുത്തുകളും പാടുകളുമെല്ലാം മാറ്റുന്നതിനായി ക്രീമുകള്‍ ഉപയോഗിക്കുന്നതിന് പകരം ഉരുളക്കിഴങ്ങ് ഒന്നു പരീക്ഷിച്ചുനോക്കൂ..

ഉരുളക്കിഴങ്ങും ഗ്രീന്‍ ടീയും ചേര്‍ന്ന മിശ്രിതം മുഖത്തെ പാടുകള്‍ മാറ്റാന്‍ മികച്ചൊരു പ്രതിവിധിയാണ്. 1 ഗ്രീന്‍ ടീ ബാഗ്, ഒരു ചെറിയ ഉരുളക്കിഴങ്ങ് എന്നിവയാണ് ഈ പ്രത്യേക ഫേസ്പായ്ക്കുണ്ടാക്കാനായി വേണ്ടത്.  ഗ്രീന്‍ ടീ ബാഗ് അല്‍പം വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. അല്ലെങ്കില്‍ തിളച്ച വെള്ളത്തിലേക്ക് ഇതിട്ടാലും മതിയാകും. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഇതിന്‍റെ ജ്യൂസ് എടുക്കണം. ഗ്രേറ്റ് ചെയ്താല്‍ ജ്യൂസ് ലഭിയ്ക്കും. ഈ ജ്യൂസിലേയ്ക്ക് 2 ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ ചേര്‍ത്തിളക്കുക. ഇത് മുഖം വൃത്തിയാക്കിയ ശേഷം മുഖത്തു തേച്ചു പിടിപ്പിക്കാം. രാത്രി കിടക്കാന്‍ നേരത്ത് ഇത് പുരട്ടുന്നതാണ് കൂടുതല്‍ നല്ലത്. രാവിലെ വരെ ഇതു മുഖത്തു വയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും.

കണ്ണിനു താഴെയുള്ള കറുപ്പ് നിറം മാറുന്നതിന് ഉരുളക്കിഴങ്ങിന്‍റെ നീരിൽ മുക്കിയ പഞ്ഞി കണ്ണിനു താഴെ വച്ചാല്‍ മതി. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ബ്ലീച്ചിംഗ് വസ്തുവാണ് ഉരുളക്കിഴങ്ങ്. ചര്‍മ്മം തിളക്കമുള്ളതാക്കി മാറ്റാന്‍ ഇവക്ക് സാധിക്കും. സൂര്യപ്രകാശമേറ്റതു മൂലമുള്ള കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവ മാറ്റാന്‍ ഉരുളക്കിഴങ്ങ് അരച്ച് മുഖത്ത് പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ മതി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News