ജൂൺ 1, 'വേൾഡ് മിൽക് ഡേ'; പാലിന്റെ ഗുണങ്ങളും ക്ഷീരവിപണിയുടെ പ്രാധാന്യവും

ദേശീയ തലത്തിലുള്ള ആഘോഷങ്ങൾക്കൊപ്പം കേരളവും പങ്കുചേരുകയാണ്. "ആഘോഷം പാലിലൂടെ" എന്ന മുദ്രാവാക്യം മുൻനിർത്തി പാരിസ്ഥിതിക – പോഷക- സാമൂഹ്യ- സാമ്പത്തിക- ശാക്തീകരണം" എന്നതാണ് ഈ വർഷത്തെ ക്ഷീരദിന പ്രമേയം.

Update: 2022-06-01 14:54 GMT
Editor : abs | By : Web Desk
Advertising

ലോകത്തിലെ തന്നെ ഏറ്റവും പോഷകസമൃദ്ധമായ സമീകൃത ആഹാരമാണ് പാൽ, പാലും പാൽ ഉത്പന്നങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആഗോള സമ്പദ് വ്യവസ്ഥയുടെ നിർണായക ഘടകമാണ് ക്ഷീര വിപണി. ഇന്ത്യൻ സാമ്പത്തിക രംഗത്തും ക്ഷീര വിപണിക്ക് വലിയ പ്രാധാന്യമുണ്ട്. ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നു കൂടിയാണ് ഇന്ത്യ.

എന്തിനാണ് മിൽക് ഡേ?

ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ ആഹ്വാന പ്രകാരം 2001 മുതൽ എല്ലാ വർഷവും ജൂൺ 1ആം തീയതി ലോക ക്ഷീരദിനമായി കൊണ്ടാടുന്നു. പാലിനെ ആഗോള ഭക്ഷണമായി കണ്ട് അതിന്റെ പ്രാധാന്യം മനസ്സില്ലാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശം. ക്ഷീരൊത്പാദന മേഖലയിലെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ ദിനം ഉപയോഗിക്കുന്നു.

2001മുതലാണ് ഐക്യരാഷ്ട്രസഭയുടെ 'ഫുഡ് ആൻറ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ' മിൽക്ക് ഡേ ആചരിക്കാൻ തുടങ്ങിയത്. അതിനു മുമ്പ് തന്നെ പല രാജ്യങ്ങളിലും ദേശീയ പാൽ ദിനമായി ജൂൺ മാസമോ അതിനടത്ത ദിങ്ങളിലൊന്നോ കൊണ്ടാടിയിരുന്നു. അതിനാൽ ജൂൺ 1 തന്നെ ക്ഷീരദിനമായി തിരിഞ്ഞെടുക്കുകയായിരുന്നു.

വേൾഡ് മിൽക് ഡേ: തീം

കാലാവസ്ഥാ വ്യതിയാനം മൂലം ലോകമെമ്പാടും ഉണ്ടാകുന്ന പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുകയും ക്ഷീരവ്യവസായത്തിന് അതിന്റെ ആഘാതം എങ്ങനെ കുറയ്ക്കാമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് 2022 ലെ വേൾഡ് മിൽക് ഡേ തീം. അടുത്ത 30 വർഷത്തിനുള്ളിൽ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാനും ശ്രമിക്കുന്നുണ്ട്.

ദേശീയ തലത്തിലുള്ള ആഘോഷങ്ങൾക്കൊപ്പം കേരളവും പങ്കുചേരുകയാണ്. "ആഘോഷം പാലിലൂടെ" എന്ന മുദ്രാവാക്യം മുൻനിർത്തി "ക്ഷീരമേഖലയിൽ സുസ്ഥിര വികസനം മുൻനിർത്തിയുള്ള പാരിസ്ഥിതിക – പോഷക- സാമൂഹ്യ- സാമ്പത്തിക- ശാക്തീകരണം" എന്നതാണ് ഈ വർഷത്തെ ക്ഷീരദിന പ്രമേയം. 

പാലിന്റെ ഗുണങ്ങൾ

  • കാത്സ്യം, ബി- വൈറ്റമിനുകൾ, പൊട്ടാസ്യം, വൈറ്റമിൻ -ഡി, ഫോസ്ഫറസ്, പ്രോട്ടീൻ എന്നിവയുടെയെല്ലാം കലവറയാണ് പാൽ. എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്താനാവശ്യമായ കാത്സ്യം പ്രധാനമായും നമുക്ക് ലഭിക്കാനുള്ളൊരു സ്രോതസ് പാലാണ്. അതുകൊണ്ട് തന്നെ കാത്സ്യക്കുറവ് നേരിടുന്നവരോട് ഡോക്ടർമാൽ നിർബന്ധമായും പാൽ കഴിക്കാൻ പറയാറുണ്ട്.
  • പേശീകലകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ അതിനെ ശരിയാക്കിയെടുക്കുന്നതിന് സഹായിക്കുന്നു.
  • ഉറക്കപ്രശ്‌നങ്ങള്‍ പരിഹരിക്കാൻ പാല്‍ മികച്ചതാണ്. പാലിലുള്ള അമിനോആസിഡായ 'ട്രൈപ്‌റ്റോഫാന്‍' ഉറക്കം സുഗമമാക്കാന്‍ സഹായിക്കുന്നു.
  • ശരീരത്തിന് ഊർജ്ജം പകരുന്നതിനും, ബിപി (രക്തസമ്മർദ്ദം) നിയന്ത്രിച്ചുനിർത്തുന്നതിനും പാൽ ഗുണം ചെയ്യുന്നു.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് പാലിനുണ്ട്.  പ്രഭാതഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്തുന്നത് പ്രമേഹരോഗികൾക്ക് അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണത്തിലാക്കുന്നു.
  • രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
  • പല്ലിന്റെ ആരോ​ഗ്യത്തിന് പാൽ ഏറെ ​ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നു. പാൽ പല്ലിന്റെ ഇനാമലിൽ ഒരു സംരക്ഷണ ഫലമുണ്ടാക്കുന്നു. 
Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News