കാല്‍മുട്ട് മാറ്റിവെക്കല്‍: ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാം?

എന്താണ് മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ? അതിനുശേഷം വരാൻ സാധ്യതയുള്ള പ്രശ്നങ്ങളെന്തെല്ലാം? അത് എങ്ങനെ ഫിസിയോതെറാപ്പി ചികിത്സയിലൂടെ പരിഹരിക്കാം?

Update: 2021-07-20 07:27 GMT
Advertising

മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ കാൽമുട്ടുകളുടെ ആർട്ടിക്യുലർ ഉപരിതലങ്ങൾ മാറ്റി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. മുട്ട് തേയ്‍മാനം ആണ് ഈ ശസ്ത്രക്രിയക്ക് പ്രധാനമായും വഴിവെക്കുന്നത്. ഈ ശസ്ത്രക്രിയ രോഗിയുടെ ജീവിത നിലവാരവും ഉയർത്താൻ സഹായിക്കുന്നു.

കാൽമുട്ടു മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രധാനമായും കണ്ടുവരുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണ്:

  • പേശികൾക്ക് ഉണ്ടാകുന്ന ബലക്ഷയം
  • ഇൻഫെക്ഷൻ
  • പഴയതുപോലെ കാൽ മടക്കാനും നിവർത്താനും പറ്റാതെ ഇരിക്കുക.
  • വേദന

ഈ എല്ലാ പ്രശ്നങ്ങളും ഫിസിയോതെറാപ്പി ചികിത്സയിലൂടെ പരിഹരിക്കാൻ സാധിക്കും.


ഫിസിയോതെറാപ്പി ചികിത്സ രണ്ട് ഘട്ടങ്ങളായിട്ടാണ് തരം തിരിച്ചിട്ടുള്ളത്:

  • ശസ്ത്രക്രിയക്ക് മുമ്പുള്ള ചികിത്സയും
  • ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സയും

ശസ്ത്രക്രിയക്ക് മുമ്പുള്ള ഫിസിയോതെറാപ്പി ചികിത്സ പേശികളുടെ ബലം കൂട്ടാനും അതോടൊപ്പം തന്നെ സന്ധികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.  ശസ്ത്രക്രിയക്ക് ശേഷമാണെങ്കില്‍, സർജറി കഴിഞ്ഞു 24 മണിക്കൂറിനകം തന്നെ ഫിസിയോതെറാപ്പി ചികിത്സ തുടങ്ങാറുണ്ട്.

ശസ്ത്രക്രിയക്ക് ശേഷം രോഗിക്ക് പഴയ ആരോഗ്യനിലയിലേക്ക് തിരിച്ചെത്താൻ വേണ്ടി പേശികളുടെ ബലം തിരിച്ചെടുക്കാനും ബാലൻസ് ട്രെയിനിങ്ങും വേദന കുറക്കാൻ വേണ്ടി ക്രയോ തെറാപ്പി പോലുള്ള സംവിധാനങ്ങളും ഉപയോഗിക്കാറുണ്ട്.

ശസ്ത്രക്രിയക്ക് ശേഷം ശരിയായ സമയപരിധിയിൽ തന്നെ ഫിസിയോതെറാപ്പി ചികിത്സ തുടങ്ങിയാൽ ഈ പറഞ്ഞ പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കാൻ സാധിക്കും.


ആയുര്‍ഗ്രീന്‍ ഹോസ്‍പിറ്റലില്‍ ഫിസിയോതെറാപ്പിസ്റ്റ് ആണ് ലേഖകന്‍

Tags:    

By - മുഹമ്മദ്

ഫിസിയോതെറാപ്പിസ്റ്റ്, ആയുര്‍ഗ്രീന്‍ ആയുര്‍വേദ ഹോസ്പിറ്റല്‍

Similar News