ബിരിയാണി ഇഷ്ടമാണോ... രുചി മാത്രമല്ല, ആരോഗ്യത്തിന് നല്ലതെന്ന് പഠനം
ജൂലൈയിലെ ആദ്യ ഞായറാഴ്ചയാണ് ലോക ബിരിയാണി ദിനമായി ആചരിക്കുന്നത്
ഹൈദരാബാദ്: ബിരിയാണി ഇഷ്ടമില്ലാത്തവർ ആരാണുള്ളത്... ഇന്ത്യക്കാരുടെ ബിരിയാണി പ്രിയം ലോകം മുഴുവനും പ്രശസ്തമാണ്. ചിക്കൻ ബിരിയാണി,മട്ടൺ ബിരിയാണി,ബീഫ് ബിരിയാണി,തലശേരി ബിരിയാണി, ഹൈദരാബാദി ബിരിയാണി...അങ്ങനെ വ്യത്യസ്ത രുചികളിൽ വ്യത്യസ്ത പേരുകളിൽ വിവിധ തരം ബിരിയാണികൾ നമുക്ക് ലഭ്യമാണ്. അതുമാത്രമല്ല, ജൂലൈ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ലോകത്തെ ബിരിയാണി പ്രേമികളുടെ ദിവസമായി ആചരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും സ്വാദിഷ്ടമായ വിഭവങ്ങളിലൊന്നാണ് ലോകപ്രശസ്തമായ ഹൈദരാബാദി ബിരിയാണി. വെറുതെ വിശപ്പ് മാറ്റാൻ മാത്രമാണോ നിങ്ങൾ ബിരിയാണി കഴിക്കാറുള്ളത്. എന്നാൽ ഹൈദരാബാദി ബിരിയാണിക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ടെന്ന് നിങ്ങൾക്കറിയുമോ....
അടുത്തിടെ ആഫ്രിക്കൻ ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി ((AJFST)) പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഈ വിഭവത്തിന്റെ ആരോഗ്യ ഗുണങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.
അരി, പച്ചക്കറികൾ, മുട്ട, മാംസം എന്നിവക്കൊപ്പം തന്നെ വിവിധയിനം സുഗന്ധവ്യഞ്ജനങ്ങളും ചേർത്തുകൊണ്ടാണ് ഹൈദരാബാദി ബിരിയാണി തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ രുചിക്കൊപ്പം ഉയർന്ന പോഷകമൂല്യങ്ങളും ആരോഗ്യഗുണങ്ങളുമുള്ള ഒരു സമ്പൂർണ്ണ ഭക്ഷണമാണ് ഇതെന്നാണ് പഠനറിപ്പോർട്ടിൽ പറയുന്നു.
ഹൈദരാബാദി ബിരിയാണിയുടെ ആരോഗ്യ ഗുണങ്ങൾ
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ബിരിയാണിയിൽ ചേർക്കുന്ന സുഗന്ധദ്രവ്യങ്ങൾ കരൾ ആന്റിഓക്സിഡന്റ് എന്നറിയപ്പെടുന്ന ഗ്ലൂട്ടത്തയോൺ ഉത്പാദിപ്പിക്കും. ഇത് മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമായ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഹൈദാബാദി ബിരിയാണിയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയ നിരവധി മസാലകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ആന്തരികാവയവങ്ങൾക്ക് ഗുണം ചെയ്യും.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു
ഹൈദരാബാദി ബിരിയാണി തയ്യാറാക്കുമ്പോൾ ഉപയോഗിക്കുന്ന കുങ്കുമപ്പൂവ് കരൾ എൻസൈമുകൾ വർധിപ്പിക്കുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചെയ്യുമെന്നും പഠറിപ്പോർട്ടിൽ പറയുന്നു.
ദഹനത്തെ സഹായിക്കുന്നു
ബിരിയാണി തയ്യാറാക്കാൻ ?സുഗന്ധ ദ്രവ്യങ്ങൾ,പ്രത്യേകിച്ച് കുരുമുളക്, മഞ്ഞൾ ഇവയെല്ലാം ദഹനവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
വിറ്റാമിനുകൾ നൽകുന്നു
സൾഫ്യൂറിക് സംയുക്തങ്ങൾ, മാംഗനീസ്, വിറ്റാമിൻ ബി 6, വിറ്റാമിൻ സി മുതലായവ അടങ്ങിയതാണ് ഹൈദരാബാദി ബിരിയാണി ശരീരത്തിന് ആവശ്യമായ അളവിൽ വിറ്റാമിനുകൾ നൽകുമെന്നും പഠനത്തിൽ പറയുന്നു.
അതേസമയം, ആരോഗ്യഗുണങ്ങളുണ്ട് എന്ന് കരുതി ഹൈദരാബാദി ബിരിയാണി എന്നല്ല, മറ്റേത് ഭക്ഷണവും ഒരു പരിധിയില്‍ കൂടുതല്‍ കഴിക്കുന്നത് നല്ലതല്ലെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.