മുലയൂട്ടുന്ന അമ്മമാരാണോ.. എങ്കിൽ ഇവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ...

പ്രസവശേഷം മുലപ്പാൽ കുറയുന്നത് പല അമ്മമാരുടെയും പ്രശ്‌നമാണ്

Update: 2022-08-03 15:30 GMT
Editor : Lissy P | By : Web Desk
Advertising

ആറുമാസം വരെയെങ്കിലും കുഞ്ഞിന് മുലപ്പാൽ മാത്രം കൊടുക്കണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. എന്നാൽ പ്രസവശേഷം മുലപ്പാൽ കുറയുന്നത് പല അമ്മമാരുടെയും പ്രശ്‌നമാണ്. ഈ വർഷത്തെ ലോക മുലയൂട്ടൽ വാരം ആഗസ്റ്റ് ഒന്നുമുതൽ ഏഴുവരെയാണ് ആഘോഷിക്കുന്നത്. മുലപ്പാൽ വർധിക്കാൻ സഹായിക്കുന്ന ഏഴു ഭക്ഷണങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ചീര

പ്രോട്ടീൻ നിറഞ്ഞ ഏറ്റവും മികച്ച ഭക്ഷണമാണ് പച്ചച്ചീര. ക്ഷീണത്തിനും അനീമിയയ്കുകം എതിരെ പോരാടാനും ഊർജം വീണ്ടെടുക്കാനും സഹായിക്കുന്ന ഇരുമ്പ് ഇതിൽ ധാരാളമുണ്ട്. മഴക്കാലമായതിനാൽ വിവിധ രോഗങ്ങളെ അകറ്റി നിർത്താൻ ചീര കഴിക്കുന്നതിന് വളരെ നല്ലതാണ്. മുലപ്പാൽ വർധിക്കാനും ചീര മികച്ച ഭക്ഷണമാണ്. കറിയായോ, സാലഡായോ ജ്യൂാസായോ കഴിക്കാവുന്നതാണ്.


നട്‌സ് (വാൾനട്ട്, ബദാം, കശുവണ്ടി)

നിങ്ങളുടെ മുലയൂട്ടൽ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട മറ്റൊരു സൂപ്പർഫുഡാണ് നട്‌സ്. ഇതിൽ വിറ്റാമിൻ ഇ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, നാരുകൾ തുടങ്ങി മുലപ്പാൽ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്ന പലതിന്റെയും മികച്ച ഉറവിടമാണ് നട്‌സ്. മുലയൂട്ടൽ പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന സെറോടോണിനും നട്സിലുണ്ട്.

 പെരുംജീരകം

 കറികളിലെല്ലാം രുചി വർധിപ്പിക്കാൻ ചേർക്കുന്നതാണ് പെരുംജീരകം. രുചിക്ക് പുറമെ ദഹന പ്രക്രിയയെയും പെരുംജീരകം സഹായിക്കുന്നു. മുലപ്പാൽ വർധിപ്പിക്കാനും പെരുംജീരകം സഹായിക്കുന്നു.


ഉലുവ

ആന്റിഓക്സിഡന്റിനു പുറമേ, ഉലുവയിലോ മേത്തിയിലോ ഫൈറ്റോ ഈസ്ട്രജൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹോർമോൺ അളവ് പുനഃസ്ഥാപിക്കുകയും പാൽ വിതരണം വർധിപ്പിക്കുകയും ചെയ്യുന്നു.

കീൻവ ( Quinoa )

ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് കീൻവ .സാധാരണയായി അരിക്കു പകരം ഉപയോഗിക്കാവുന്ന ഒരു ധാന്യം ആയാണ് കീൻവയെ പരിഗണിക്കാറ്. പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണിത്. മുലപ്പാൽ വർധിക്കാനും ഇത് സഹായിക്കും. ഇതിലടങ്ങിയ നാരുകൾ ശരീരഭാരം കുറയ്ക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ തടയാനും സഹായിക്കുന്നു.


പാലുൽപ്പന്നങ്ങൾ

മുലയൂട്ടുന്ന സ്ത്രീകൾ അവരുടെ ഭക്ഷണത്തിൽ ആവശ്യമായ അളവിൽ കാൽസ്യം, വിറ്റാമിൻ ഡി എന്നിവ ഉൾപ്പെടുത്തണം.ഇതിനായി പാൽ, തൈര്, ചീസ്, പനീർ തുടങ്ങിയ പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഈ ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന കാൽസ്യം കുഞ്ഞിന്റെ എല്ലുകളുടെ വളർച്ചയെ സഹായിക്കും.

അയമോദകം ( Ajwain)

അയമോദകം അഥവാ കാരം സീഡിൽ പോഷകങ്ങൾ നിരവധിയാണ്. ഇത് പാലുത്പാദനം വർധിപ്പിക്കുന്നു. മുലയൂട്ടുന്ന അമ്മമാരുടെ നടുവേദന കുറയ്ക്കാനും സഹായിക്കുന്നു. മുലയൂട്ടുന്ന സ്ത്രീകൾ പതിവായി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News