കരളേ കരളിന്റെ കരളേ....; കരളിന്റെ ആരോഗ്യത്തിന് എന്തൊക്കെ ശ്രദ്ധിക്കണം?

കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാൽ അത് ശരീരത്തെ ആകെ പ്രതിസന്ധിയിലാക്കുകയും ചെയ്യും

Update: 2023-01-13 12:37 GMT
Editor : abs | By : Web Desk
Advertising

ആരോഗ്യ സംരക്ഷണത്തിൽ കരളിന്റെ ആരോഗ്യ കാര്യത്തിൽ പലരും പിന്നോട്ടാണ്. കരൾ രോഗം സർവസാധാരണയായി മാറിയിട്ടുമുണ്ട്. ശരീരത്തിലെ ഏറ്റവും വലിയ ആന്തരവയവം കൂടിയാണ് കരൾ. അതുകൊണ്ടുതന്നെ കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാൽ അത് ശരീരത്തെ ആകെ പ്രതിസന്ധിയിലാക്കുകയും ചെയ്യും.

കരളിൻറെ ആരോഗ്യം നിലനിർത്താൻ പിന്തുടരേണ്ട ശീലങ്ങൾ

  • നിത്യവുമുള്ള വ്യായാമം കരളിന്റെ ആരോഗ്യത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മദ്യപാനവും പുകവലിയും പൂർണമായും ഉപേക്ഷിക്കുക.
  • പോഷകസമ്പുഷ്ടമായ ആഹാരശൈലി സ്വീകരിക്കുക. കൊഴുപ്പും കാർബോഹൈഡ്രേറ്റ് കുറഞ്ഞതും ഫൈബറും ഒമേഗ-3 ഫാറ്റി ആസിഡും കൂടിയതുമായ ഭക്ഷണക്രമമാണ് ഉണ്ടാവേണ്ടത്. കോഫി, നട്‌സ്, മീൻ, ഒലീവ് എണ്ണ എന്നിവയും കരളിൻറെ ആരോഗ്യത്തിന് സുരക്ഷിതമാണ്.
  • ശരീരത്തെ വിഷമുക്തമാക്കാനും വിഷവസ്തുക്കൾ നീക്കം ചെയ്യാനും ധാരാളം വെള്ളം കുടിക്കണം. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക.
  • ശരീരഭാരം നിയന്ത്രിക്കുക- അമിതമായ ശരീരഭാരം കരളിന് സമ്മർദം വർധിപ്പിക്കും ഭാരനിയന്ത്രണത്തിന് വേണ്ട ശ്രമങ്ങൾ നടത്തുക.
  • വാക്‌സീൻ എടുക്കുക- ഹെപറ്റൈറ്റിസ് എ, ബി, സി എന്നീ രോഗങ്ങളിൽ നിന്ന് കരളിനെ സംരക്ഷിക്കാനായി വാക്‌സീനുകൾ എടുക്കേണ്ടത് നിർബന്ധമാണ്.
  • ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമല്ലാതെ ആവശ്യമില്ലാത്ത മരുന്നുകൾ വാങ്ങി കഴിക്കുന്നത് കരളിനെ ബാധിക്കും, പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്‌ട്രോൾ പോലുള്ളവ കരളിനും നാശം വരുത്താവുന്നതാണ്.

കരളിന്റെ ആരോഗ്യ സംരക്ഷിക്കൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ബ്രോക്കോളി- സൾഫർ ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ടു തന്നെ ബ്രോക്കോളി കരളിലെ വിഷാംശത്തേയും പുറത്തേക്ക് തള്ളി കരളിനെ ക്ലീൻ ചെയ്യുന്നു. മെറ്റബോളിസം ഉയർത്തുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഒരു കപ്പ് ബ്രോക്കോളി രണ്ടോ മൂന്നോ തവണയായി ആഴ്ചയിൽ കഴിക്കാം.


ബീറ്റ്റൂട്ട്- ബീറ്റ്‌റൂട്ട് ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യ സംരക്ഷണത്തിന് വലിയ അളവിൽ സഹായിക്കുന്നു. കരൾ രോഗങ്ങൾക്ക് പരിഹാരവുമാണ് ബീറ്റ്‌റൂട്ട്. ദിവസവുംഒരു ഗ്ലാസ്സ് ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ഇത് കരളിനുണ്ടാകുന്ന ഓക്സിഡേറ്റീവ് ക്ഷതങ്ങൾ പരിഹരിച്ച് കരൾ വീക്കം ഇല്ലാതാക്കുന്നു.


മുന്തിരി- മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് കരളിലെ വീക്കം കുറയ്ക്കുകയും കരളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

കാരറ്റ്- കാരറ്റിലുള്ള ആന്റി ഓക്സിഡന്റ്, വിറ്റാമിൻ, മിനറൽ, ഫൈബർ തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നവയാണ്. കരൾ രോഗങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാനും കഴിയും. മദ്യപിക്കുന്നവർ കാരറ്റിന്റെ ഉപയോഗം വർദ്ധിപ്പിക്കുന്നത് നല്ലതാണ്.

അസാധാരണമായ തൂക്കക്കുറവ്, വയറു വീർക്കൽ, മൂത്രത്തിന്റെ ഇരുണ്ട നിറം, വിശപ്പില്ലായ്മ, രോഗപ്രതിരോധ ശേഷി കുറയൽ, വിഷാദം, അമിത ക്ഷീണം, അമിത വിയർപ്പ്, ഉയർന്ന ടെൻഷൻ, മഞ്ഞ നിറമുള്ള കണ്ണും ചർമ്മവും. ഇവ തുടർച്ചയായി കാണുന്നത് കരൾ കൃത്യമായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ ലക്ഷണങ്ങളാണ്. ഹെപറ്റോളജിസ്റ്റിൻറെ നിർദ്ദേശപ്രകാരം ഫൈബ്രോസ്‌കാനെടുക്കുകയും ആവശ്യമായ മറ്റ് പരിശോധനകൾ നടത്തുകയും ചെയ്യണം.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News